കൊച്ചി: മന്ത്രി അനൂപ് ജേക്കബ് കൈക്കൂലി വാങ്ങുന്ന വീഡിയോ ദൃശ്യം
തന്റെ കൈയിലുണ്ടെന്ന് അവകാശപ്പെട്ട കേരള കോണ്‍ഗ്രസ് ജേക്കബ് മുന്‍ സംസ്ഥാന
ജനറല്‍ സെക്രട്ടറി പി ടി എബ്രഹാം ഒരാഴ്ചയ്ക്കകം അത് വിജിലന്‍സ് കോടതിക്ക്
കൈമാറുമെന്ന് അറിയിച്ചു. ഭക്ഷ്യമന്ത്രിയെ വകുപ്പില്‍നിന്നു മാറ്റി അന്വേഷണം
നടത്തണമെന്നും ടി എം ജേക്കബ് കള്‍ച്ചറല്‍ ഫോറം ചെയര്‍മാന്‍കൂടിയായ അദ്ദേഹം
വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
രജിസ്ട്രേഷന്‍വകുപ്പിന് ഒരുകോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയതിന്
സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥയെ മന്ത്രി പ്രത്യേക തസ്തിക സൃഷ്ടിച്ച്
തിരിച്ചെടുത്തു. ഇക്കാര്യം സിബിഐ അന്വേഷിക്കണം. ഭക്ഷ്യവിതരണത്തിന് സംസ്ഥാനം
സബ്സിഡിയായി നല്‍കുന്ന 200 കോടി രൂപ അഴിമതിക്കാരുടെ കൈയിലേക്കാണ്
എത്തുന്നതെന്ന് മുഖ്യമന്ത്രിതന്നെ പറഞ്ഞിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ജേക്കബ്
പാര്‍ടിക്കാരുടെ പോക്കറ്റിലേക്കാണ് ഇതു പോകുന്നത്.
ടി എം ജേക്കബ് കള്‍ച്ചറല്‍ ഫോറം 13ന് പി സി തോമസിന്റെ കേരളാ കോണ്‍ഗ്രസില്‍
ലയിക്കുമെന്നും പി ടി എബ്രഹാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈകിട്ട്
നാലിന് വൈറ്റില അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് കേരള
കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ് ഉദ്ഘാടനം ചെയ്യും.
No comments:
Post a Comment