ഔദ്യോഗിക ഫോണില്ലാത്ത ഇന്ത്യയിലെ ഏക മുഖ്യമന്ത്രിയെന്ന 'ബഹുമതി' പേറുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉപയോഗിക്കുന്ന 9447274799 നമ്പരുള്ള മൊബൈല്‍ ഫോണും സംശയത്തിന്റെ നിഴലില്‍. 9446735555 എന്ന മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ഫോണും ഔദ്യോഗിക ഫോണല്ലെന്നു സൂചന.
സര്‍ക്കാര്‍ ഡയറിയിലോ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച ഈ വര്‍ഷത്തെ മീഡിയാ ഹാന്‍ഡ് ബുക്കിലോ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും ഉപയോഗിക്കുന്ന ഫോണുകള്‍ക്കൊന്നും ഈ നമ്പരുകളില്ല. മാത്രമല്ല ഈ രണ്ട് ഔദ്യോഗിക ഡയറികളിലും ടെന്നിജോപ്പന്‍ എന്ന മുഖ്യമന്ത്രിയുടെ പി എയുടെ പേരുപോലുമില്ലെന്നതും ദുരൂഹത വളര്‍ത്തുന്നു.
തനിക്ക് സ്വന്തമായി ഫോണില്ലെന്ന് മേനിപറയുന്ന മുഖ്യമന്ത്രി ഔദ്യോഗിക രേഖകളിലൊന്നുമില്ലാത്ത ഈ ഫോണുകള്‍ ഔദ്യോഗികാവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നത് എന്തടിസ്ഥാനത്തില്‍, ഈ ഫോണുകളുടെ ബില്ലടയ്ക്കുന്നത് ഖജനാവില്‍ നിന്നാണോ എന്നീ ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. വി വി ഐ പി എന്ന നിലയില്‍ അതീവസരുക്ഷാവലയത്തിലുള്ള മുഖ്യമന്ത്രി സ്വന്തമായി ഔദ്യോഗിക ഫോണ്‍ ഉപയോഗിക്കാത്തതെന്തെന്ന ചോദ്യവും ഉയരുന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ അര്‍ഹമായ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്ന അദ്ദേഹത്തിന്റെ ഓഫീസിലും നിയമസഭയിലും ഔദ്യോഗിക വസതിയിലും ഔദ്യോഗിക ലാന്‍ഡ്‌ഫോണുകളും ഫാക്‌സും ഇ-മെയിലും വെബ്‌സൈറ്റും കമ്പ്യൂട്ടര്‍ സെല്ലും ടോള്‍ഫ്രീ ഫോണും എല്ലാമുള്ളപ്പോള്‍ മുഖ്യമന്ത്രിക്ക് അര്‍ഹതപ്പെട്ട മൊബൈല്‍ ഫോണ്‍ വേണ്ടെന്നുവെച്ചതിന്റെ സാംഗത്യവും ചോദ്യം ചെയ്യപ്പെടുന്നു.
മുമ്പ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും പിന്നീട് പ്രതിപക്ഷ നേതാവായിരുന്നപ്പോഴും അദ്ദേഹത്തിന്റെ കാര്യാലയത്തിലെ ക്ലര്‍ക്കായിരുന്നു മുന്‍ കെ എസ് യു പ്രവര്‍ത്തകനായ ടെന്നി ജോപ്പന്‍, ഇത്തവണ മുഖ്യമന്ത്രിയായപ്പോള്‍ പി എ യായി സ്ഥാനക്കയറ്റം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദത്തിലെത്തി രണ്ടുവര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാര്‍ ഡയറിയിലോ സര്‍ക്കാരിന്റെ തന്നെ മീഡിയാ ഹാന്‍ഡ്ബുക്കിലോ ജോപ്പന്റെ പേരോ ഫോണ്‍ നമ്പറോ ഇല്ല. അതേസമയം മറ്റെല്ലാ പി എമാരുടെയും അഡീഷണല്‍ പി എമാരുടെ പേരുകള്‍ പോലും ഫോണ്‍ നമ്പര്‍ സഹിതം ഈ ഡയറികളിലുണ്ടുതാനും. ജോപ്പന്റെ പേര് ഔദ്യോഗികരേഖയില്‍ വരാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ കാര്യാലയം മുന്‍കരുതലെടുത്തതെന്തിനെന്ന ചോദ്യവും ഉയരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ കമ്പ്യൂട്ടര്‍ സെല്ലും ടോള്‍ഫ്രീ കോള്‍സെന്ററും കൈകാര്യം ചെയ്യുന്ന ജിക്കുമോന്‍ ജേക്കബ് എന്ന പേഴ്‌സണല്‍ സ്റ്റാഫ് അംഗവും സരിതയുമായി പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന കണ്ടെത്തലും സംഗതികളുടെ ഗുരുതരാവസ്ഥ പലമടങ്ങാക്കി. നിര്‍ണായകമായ കമ്പ്യൂട്ടര്‍ വിഭാഗം സരിതയടക്കമുള്ള കുറ്റവാളികള്‍ക്കുവേണ്ടി തുറന്നിട്ടുകൊടുത്തതും വന്‍ സുരക്ഷാ പാളിച്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇവിടെനിന്നും ഇന്റര്‍നെറ്റും ഇ-മെയിലും വഴി സരിതയടക്കമുള്ള ഏതെല്ലാം കുറ്റവാളികള്‍ക്ക് സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ടെന്നകാര്യവും അന്വേഷണ പരിധിയില്‍ കൊണ്ടുവരേണ്ടിവരും. എങ്കില്‍ സംസ്ഥാനത്തെ നിരീക്ഷിക്കാനുള്ള കമ്പ്യൂട്ടര്‍ സെല്‍ കുറ്റാന്വേഷണകര്‍ക്ക് കയറിയിറങ്ങാനുള്ള സങ്കേതം കൂടിയായി അധ:പതിച്ചുകഴിഞ്ഞുവെന്നുവരും.
janayugom
No comments:
Post a Comment