3.21കോടി വോട്ട് എണ്ണിയതില്‍ 50 ശതമാനത്തിനുമുകളില്‍ വോട്ടുകള്‍ (1.64കോടിയോളം) റൂഹാനി നേടിയെന്ന് തെരഞ്ഞെടുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു. ഇനിയുള്ള കേന്ദ്രങ്ങളിലും മുന്നേറ്റമുണ്ടാക്കിയാല്‍ രണ്ടാംഘട്ട മത്സരത്തെ അപ്രസക്തമാക്കി റൂഹാനി ജയിക്കും.നിലവില്‍ രണ്ടാംസ്ഥാനത്തുള്ള മുഹമ്മദ് ബാഖര്‍ ഖലിബാഫ് 15.76 ശതമാനം വോട്ട് നേടി. മൂന്നാംസ്ഥാനത്തെത്തിയ യാഥാസ്ഥിതിക പക്ഷത്തുതന്നെയുള്ള മൊഹ്സീന്‍ റേസായി 12.6 ശതമാനം വോട്ടും നേടി. ഇറാനിലെ തെരഞ്ഞെടുപ്പുനടപടികളെ പുച്ഛിച്ച പാശ്ചാത്യശക്തികള്‍ക്ക് ചുട്ടമറുപടി നല്‍കി 5കോടിയിലധികം വോട്ടര്‍മാരാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ ആര്‍ക്കും 50 ശതമാനത്തിലധികം വോട്ട് ലഭിച്ചില്ലെങ്കില്‍ ആദ്യമെത്തുന്ന രണ്ടുപേര്‍ രണ്ടാംഘട്ടത്തില്‍ വീണ്ടും മത്സരിക്കണമെന്നാണ് ഇറാനിലെ തെരഞ്ഞെടുപ്പുനിയമം. റൂഹാനിയുടെ ആദ്യഘട്ടത്തിലെ മുന്നേറ്റം രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഇല്ലാതാക്കിയെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍.
യാഥാസ്ഥിതികപക്ഷത്തുള്ളവര്‍ മൂന്ന് സ്ഥാനാര്‍ഥികളുമായി തെരഞ്ഞെടുപ്പില്‍ ഭിന്നിച്ചതാണ് പരിഷ്കരണവാദപക്ഷത്തുനിന്നുള്ള ഏകസ്ഥാനാര്‍ഥി റൂഹാനിയുടെ കൂറ്റന്‍ വിജയത്തിന് വഴിയൊരുക്കിയത്. പരിഷ്കരണവാദികളുടെ പക്ഷത്തുനിന്നുള്ള മുഹമ്മദ് റേസ ആരിഫ് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതും റൂഹാനിക്ക് അനുകൂലമായി. പരിഷ്കരണവാദികളുടെ വോട്ട് ഭിന്നിച്ചുപോകാതിരിക്കാനുള്ള ആരിഫിന്റെ പിന്മാറ്റം ഫലംകണ്ടു. പാശ്ചാത്യരാജ്യങ്ങളോടുള്ള ഇറാന്റെ അനുരഞ്ജനപാതയുടെ മുഖമാണ് റൂഹാനി. മുഹമ്മദ് ഖത്തമി പ്രസിഡന്റായിരിക്കെ ഇറാന്റെ ആണവപദ്ധതികള്‍ ചര്‍ച്ചാവിഷയമായ ഘട്ടങ്ങളില്‍ പാശ്ചാത്യരാജ്യങ്ങളോട് ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ നടത്തിയത് റൂഹാനിയായിരുന്നു. റൂഹാനി ഇറാന്റെ തന്ത്രപധാന ചുമതലവഹിച്ച ഈ കാലഘട്ടത്തിലാണ് ഇറാന്‍ 2003ല്‍ യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവച്ചത്. പിന്നീട് 2005ല്‍ നെജാദ് ആദ്യമായി പ്രസിഡന്റായതോടെയാണ് ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണപദ്ധതി പുനരാരംഭിച്ചത്
deshabhimani
No comments:
Post a Comment