Saturday, June 15, 2013

അപവാദം തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കും : ഗണേശ്കുമാര്‍

സോളാര്‍ തട്ടിപ്പ്കേസില്‍ അറസ്റ്റിലായ സരിത എസ് നായരുമായി അവിഹിതമുണ്ടെന്ന് തെളിയിച്ചാല്‍ കെ ബി ഗണേശ്കുമാര്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ കെ ബാലകൃഷ്ണപിള്ളയും കെ ബി ഗണേണശ്കുമാറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗണേശ്കുമാറുമായി സരിതക്കുള്ള വഴിവിട്ട ബന്ധമാണ് തങ്ങളുടെ കുടുംബം തകര്‍ത്തതെന്ന കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. കൂടാതെ ഗണേശ്കുമാറിന്റെ വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചത് അംഗീകൃത ഏജന്‍സിയില്‍നിന്നാണെന്നും അതിനുള്ള കേന്ദ്ര ,സംസ്ഥാനസര്‍ക്കാറുകള്‍ നല്‍കുന്നു സബ്സിഡി കഴിഞ്ഞുള്ള 65000 രൂപ അക്കൗണ്ടില്‍ നിന്ന് ചെക്കായി നല്‍കിയതിന്റെ രേഖകളും വാര്‍ത്താസമ്മേളനത്തില്‍ നല്‍കി.

കുറച്ചു നാളായി ഗണേശ്കുമാറിനെ മാധ്യമങ്ങളടക്കം വേട്ടയാടുകയാണ്. ഗണേശിന്റെ ചോരക്കും വേണ്ടി ദാഹിക്കുന്നവരാണ് ഇതിനുപിന്നില്‍. ഗണേശ് വീണ്ടും മന്ത്രിയാകുന്നത് തടയാനാണിതെന്നും ബാലകൃഷ്ണപിളള പറഞ്ഞു. കോയമ്പത്തുരില്‍ മന്ത്രിയായിരുന്നപ്പോഴൂം അല്ലാത്തപ്പോഴുമായി ഒരുതവണമാത്രമെ ഗണേശ്കുമാര്‍ പോയിട്ടുള്ളൂ. അത് ഏഷ്യനെറ്റിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ ജി കമലേഷും ഭാര്യയും റിപ്പോര്‍ട്ടറുമായ പ്രജുലയും നിര്‍ബന്ധിച്ച് കൊണ്ടുപോയ ഒരു ചടങ്ങില്‍ പങ്കെടുക്കാനാണ്. അവരുടെ ജേഷ്ഠന്‍ നേതൃത്വം നല്‍കുന്ന എന്‍എസ്എസിന്റെ ചടങ്ങിലാണ് പങ്കെടുത്തത്. അതിനായി ഹോട്ടലില്‍ മുറി ഏര്‍പ്പാടാക്കിയതും കമലേഷാണ്. പുലര്‍ച്ചെ 2.30ഓടെ അവിടെയെത്തിയ തനിക്ക് തമിഴ്നാട് പൊലീസിന്റെ സുരക്ഷയും ഉണ്ടായിരുന്നു. ഉച്ചക്ക്ശേഷം കേരള അതിര്‍ത്തി കടക്കുവോളം തമിഴ്നാട് പൊലീസിന്റെ എസ്കോര്‍ട്ടും ഉണ്ടായിരുന്നു.മറ്റൊരു ഉദ്ഘാടനത്തിനും കോയമ്പത്തുരില്‍ പോയിട്ടില്ല.

നെല്ലയാമ്പതിയിലെ വനഭൂമി ഒരിഞ്ചുപോലുവിട്ടുകൊടുക്കാത്തതിനാലാണ് തന്നെ വനംമാഫിയയും അവരുമായി ബന്ധമുള്ളവരും വേട്ടയാടുന്നത്. ഒരു അഴിമതികേസില്‍ തന്നെ കുടുക്കാനാവില്ലെന്നറിയാം. അതിനാല്‍ ഇത്തരം ഒരു തട്ടിപ്പ് പുറത്തു വന്നപ്പോള്‍ അതില്‍ ഗണേശിനെ കുടുക്കാനെന്തെങ്കിലും ഉണ്ടോയെന്ന് തിരക്കി നടക്കുന്നവരാണ് ഈ കഥകള്‍ക്ക് പിന്നില്‍. സത്യമറിയാവുന്ന കമലേഷ് തന്നെ വിവരങ്ങള്‍ വെളിപ്പെടുത്തണം മന്ത്രിയായിരുന്നപ്പോള്‍ ടീ സോളാറിന്റെ ഒരു ഓഫീസ് ഉദ്ഘാടനം ചെയതിട്ടുണ്ടെന്നും അന്ന് കൊട്ടാരക്കര സ്വദേശിയായ ഒരാളെയാണ് കമ്പനിയുടെ ഭാരവാഹിയായി പരിചയപ്പെട്ടതെന്നും ഗണേശ്കുമാര്‍ പറഞ്ഞു. തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സരിത പന്ന സ്ത്രി നിരവധിപേരെ ഫോണില്‍ വിളിച്ചുവെന്നും പലരും അവരെ തിരിച്ചു വിളിച്ചുവെന്നുമുള്ള രേഖകള്‍ പുറത്തുവരുന്നുണട്. അതിലൊന്നും ഗണേശിന്റെ പേരില്ല. ഇനിയെങ്കിലും വേട്ടയാടുന്നത് നിര്‍ത്തണമെന്നും ഗണേശ് പറഞ്ഞു.

ഭാര്യയെ കൊന്നകേസില്‍ പൊലീസ് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയാണ് ഗണേശിനെതിരെ അപവാദം പറഞ്ഞിരിക്കുന്നത്. അത്തരം ഒരു പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ട സ്ത്രീയാണ് പരാതി നല്‍കേണ്ടത്.ഒരാളെ അനാവശ്യമായി ക്രൂശിക്കുന്നതിന് ഒരു അതിര്‍ത്തിയില്ലേ. ന്യായമായ കാര്യങ്ങളില്‍ ഗണേശ്കുമാറിന് എല്ലാ പിന്തുണയും നല്‍കാന്‍ പാര്‍ടി തുരുമാനിച്ചുവെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

deshabhimani

No comments:

Post a Comment