Saturday, June 15, 2013

മന്ത്രിയുടെ വിശദീകരണം: തട്ടിപ്പ്

പെരിന്തല്‍മണ്ണ: നിംസ് പദ്ധതിക്കായി കര്‍ഷകരെ കുടിയൊഴുപ്പിക്കില്ലെന്ന മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന കണ്ണില്‍ പൊടിയിടല്‍. കഴിഞ്ഞവര്‍ഷത്തെ എമര്‍ജിങ് കേരളക്ക് മുമ്പുതന്നെ കൊച്ചിþപാലക്കാട് നാഷണല്‍ ഇന്‍വെസ്്റ്റ്മെന്റ് ആന്‍ഡ് മാനുഫാക്ചറിങ് സോണ്‍ (നിംസ്) കെഎസ്ഐഡിസി മുഖേന 6000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്ന് മന്ത്രി മഞ്ഞളാംകുഴിഅലി പറഞ്ഞിരുന്നു. പുലാമന്തോള്‍, അങ്ങാടിപ്പുറം പഞ്ചായത്തുകളിലെ ചീരട്ടാമല പ്രദേശത്തെ നാണ്യവിളകളുള്ള 1200 ഏക്കര്‍ ഭൂമി ഈ ആവശ്യത്തിനായി ഏറ്റെടുക്കുന്നത് വിവാദമായ സാഹചര്യത്തിലാണ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ മഞ്ഞളാംകുഴി അലി പറഞ്ഞ കാര്യം മറച്ചുവച്ചത്. മന്ത്രി ഇത്തരത്തില്‍ പ്രസ്താവന ഇറക്കിയെങ്കിലും ഈ സ്ഥലംതന്നെ ഏറ്റെടുക്കാനുള്ള നടപടി അണിയറയില്‍ മുന്നേറുകയാണ്.

പാട്ടക്കാലാവധിപോലും പറയാതെ കെഎസ്ഐഡിസിഏറ്റെടുക്കുന്ന ഭൂമി സ്വകാര്യ സംരംഭകരെന്ന പേരില്‍ ഭൂമാഫിയക്ക് പാട്ടത്തിന് നല്‍കുന്നതാണ് പദ്ധതി. ഇത് സംബന്ധിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവും നല്‍കിയിരുന്നു. കേരള സര്‍ക്കാരിന്റെ അറിവോടെ കെഎസ്ഐഡിസി 53,825 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്ര അംഗീകാരത്തിനായി അയച്ചത്. അംഗീകാരം ഉടന്‍ നേടിയെടുക്കാനുള്ള ശ്രമവും സജീവമാണ്. ദേശീയപാത, റെയില്‍സൗകര്യം, എയര്‍പോര്‍ട്ട്, ജലസ്രോതസ്സ്, വൈദ്യുതി എന്നിവ ഒത്തിണങ്ങിയ സ്ഥലങ്ങളാണ് കണ്ടെത്തേണ്ടതെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. ഇതെല്ലാം ഒത്തിണങ്ങിയ സ്ഥലം എന്ന നിലയ്ക്കാണ് മലപ്പുറം ജില്ലയില്‍ ഈ സ്ഥലം തെരഞ്ഞെടുക്കാന്‍ കാരണമെന്നും അറിയുന്നു. ഇതെല്ലാം അറിയുകയും ചെയ്യിക്കുകയുംചെയ്ത മന്ത്രി കുഞ്ഞാലിക്കുട്ടി കഴിഞ്ഞദിവസം ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് നടത്തിയ പ്രസ്താവന കബളിപ്പിക്കലാണ്.

deshabhimani

No comments:

Post a Comment