മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നതായി സോളാര്‍ തട്ടിപ്പ്കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍. എം ഐ ഷാനവാസ് എംപി വഴി എറണാകുളത്ത് വച്ചാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് ബിജു സ്വകാര്യ ചാനലില്‍ പ്രതികരിച്ചു. ഇതോടെ സോളാര്‍ തട്ടിപ്പ് കേസില്‍ നേരിട്ട് ഇടപെട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ശരിയല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.
മുന്‍മന്ത്രി കെ ബി ഗണേശ് കുമാറുമായി തന്റെ ഭാര്യ സരിത എസ് നായര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി ബിജു വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയെക്കണ്ട് പരാതിപ്പെട്ടിരുന്നതായും ബിജു പറഞ്ഞു. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ടെന്നി ജോപ്പനുമായും സലീം രാജുമായും സരിതയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും ബിജു വെളിപ്പെടുത്തി. താന്‍ ഇപ്പോഴും ഒളിവിലാണെന്നും ഇപ്പോള്‍ പിടികൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബിജു പറഞ്ഞു. എന്നാല്‍ സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രിയ്ക്ക് നേരിട്ട് ബന്ധമില്ലെന്നും ബിജു അവകാശപ്പെട്ടിട്ടുണ്ട്.
സരിത കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഒരു വലിയ മഞ്ഞുമലയുടെ ചെറിയ ഭാഗം മാത്രമാണ് പുറത്തായതെന്നും കേസിന്റെ നിഗൂഢത വ്യക്തമാകാനാണ് മുഖ്യമന്ത്രി മാറിനിന്ന് ജുഡീഷ്യല്‍ അന്വേഷണം നേരിടമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും കോടിയേരി വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്ന അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്നും കോടിയേരി പറഞ്ഞു. കേസ് സമാന്തരമായി രണ്ട് എഡിജിപിമാര്‍ അന്വേഷിക്കുന്നതില്‍ അവ്യക്തതയുണ്ടെന്നും കോടിയേരി ചൂണ്ടിക്കാണിച്ചു.
deshabhimani
No comments:
Post a Comment