വരുന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയല്ലെന്ന് ബിജെപി പരസ്യമായി പ്രഖ്യാപിക്കമെന്ന് ഐക്യജനതാദള്‍ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ഇത്തരത്തിലൊരു പ്രഖ്യാപനം ബിജെപി നടത്തിയില്ലെങ്കില്‍ എന്‍ഡിഎ വിടുന്നതടക്കമുള്ള കടുത്ത നിലപാട് സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഒന്ന് രണ്ട് ദിവസത്തിനകം നിര്‍ണ്ണായക തീരുമാനമുണ്ടാകും. ശനിയാഴ്ച നടക്കുന്ന ഐക്യജനതാദള്‍ നേതൃയോഗത്തിന് മുന്‍പായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഐക്യജനതാദള്‍ മുന്നണി വിടുകയാണെങ്കില്‍ ബിജെപിയ്ക്ക് അകാലിദളും ശിവസേനയും മാത്രമാകും എന്‍ഡിഎയില്‍ കൂട്ട്. മതേതര നിലപാടുള്ള ഒരു വ്യക്തിയായിരിക്കണം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്നാണ് നിതീഷ് പറയുന്നത്. നിതീഷിന്റെ ആവശ്യം ബിജെപി അംഗീകരിക്കാന്‍ സാധ്യതയില്ല. അങ്ങനെ വന്നാല്‍ 17 വര്‍ഷമായി തുടരുന്ന ഐക്യജനതാദളിന്റെ എന്‍ഡിഎ ബന്ധം ഇതോടെ അവസാനിക്കും.
മൂന്നാം മുന്നണിയ്ക്കുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന് നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്‍ഡിഎ ചെയര്‍മാന്‍ എല്‍ കെ അദ്വാനി, ബിജെപി ദേശീയ അധ്യക്ഷന്‍ രാജ് നാഥ് സിങ്ങ്, ലോക് സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, ബിജെപി മുന്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ നിതീഷുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ തന്റെ ആവശ്യത്തില്‍ നിതീഷ് ഉറച്ചുനിന്നതായാണ് വിവരം.
deshabhimani
No comments:
Post a Comment