ആധുനിക ശാസ്ത്ര സാങ്കേതിക നേട്ടങ്ങളെ കാര്‍ഷികമേഖലയിലെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ കാര്‍ഷികമേഖലയുടെ സംഭാവന 14 ശതമാനമായും കുറഞ്ഞു. ഈ അവസ്ഥക്ക് പരിഹാരം കാണുന്ന ബദല്‍ നയങ്ങളാണ് ആവിഷ്കരിക്കേണ്ടത്. കേരളത്തിലും ബംഗാളിലും ത്രിപുരയിലും മാത്രമാണ് ഒരുപരിധിവരെ ഭൂപരിഷ്കരണം നടപ്പാക്കിയത്. രാജ്യത്ത് 2.10 കോടി ഏക്കര്‍ മിച്ചഭൂമിയുണ്ടെന്നാണ് റിപ്പോര്‍ട്ട്്. ഇതില്‍ 27 ലക്ഷം ഏക്കറാണ് മിച്ചഭൂമിയായി പ്രഖ്യാപിച്ചത്. 19 ലക്ഷം ഏക്കര്‍ മാത്രമാണ് വിതരണം ചെയ്തത്. അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം സ്വന്തമായി ഭൂമിയും കിടപ്പാടവും നല്‍കാനുള്ള നടപടി പൂര്‍ത്തിയാക്കണം. ഭൂമിയില്ലാത്ത കുടുംബങ്ങള്‍ രണ്ട് ദശകത്തിനിടയില്‍ 21 ശതമാനത്തില്‍നിന്നും 41 ശതമാനമായി. കടക്കെണിയിലായ കര്‍ഷകര്‍ ഇന്ന് വന്‍തോതില്‍ ഭൂമി വിറ്റഴിക്കുകയാണ്. കൃഷി അനാദായകരമായതിനാല്‍ തരിശുകൃഷിയിടങ്ങളും ഏറുന്നു. ഇതിനിടയില്‍ വിദേശ കോര്‍പറേറ്റുകള്‍ക്ക് ഭൂമി വാങ്ങിക്കൂട്ടാനും ബാങ്കുകള്‍ തുടങ്ങാനുംവരെ കേന്ദ്രം അനുമതി നല്‍കി. ഉല്‍പ്പാദനക്ഷമമായ ഭൂമിയെ കച്ചവടച്ചരക്കാക്കി ഊഹക്കമ്പോളത്തിന് വിട്ടുകൊടുത്തിരിക്കയാണ്. സബ്സിഡികള്‍ നിര്‍ത്തിയും ഇന്ധനവില വര്‍ധിപ്പിച്ചും കാര്‍ഷിക ഇറക്കുമതിച്ചുങ്കം കുറച്ചും കര്‍ഷകരെ ദ്രോഹിക്കുന്ന മറ്റു സമീപനങ്ങളും ഇതോടൊപ്പം തുടരുന്നു. കൃഷി ഭൂമി വികസന ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുമ്പോള്‍ കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കണം. ഭൂമി നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുകയും വികസനനേട്ടങ്ങള്‍ അവര്‍ക്കുകൂടി പ്രയോജനപ്പെടുകയും വേണം- എസ് ആര്‍പി പറഞ്ഞു.
deshabhimaani
No comments:
Post a Comment