ടെന്നിജോപ്പനെപോലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സന്തതസഹചാരിയാണ് ജിക്കുമോനും. ജിക്കുമോന്റെ ഫോണും ഉമ്മന്‍ചാണ്ടി ഉപയോഗിക്കാറുണ്ട്. സരിത അറസ്റ്റിലാകുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിലടക്കം സരിതയും ജിക്കുമോനും തമ്മില്‍ ബന്ധപ്പെട്ടിട്ടുണ്ട്. 12 വര്‍ഷമായി ഉമ്മന്‍ചാണ്ടിയുടെ ഒപ്പമുണ്ട്് ജിക്കുമോന്‍. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും അതിന് മുമ്പ് മുഖ്യമന്ത്രിയായിരുന്നപ്പോഴും ജിക്കുമോന്‍ ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്ററാഫിലുണ്ട്. ഉമ്മന്‍ചാണ്ടിയുടെ നിയോജക മണ്ഡലമായ പുതുപള്ളിയില്‍ നിന്നുള്ള നിവേദനങ്ങളിലും പരാതികളിലും നടപടിയെടുത്തിരുന്നത് ജിക്കുമോനാണ്. മുഖ്യമന്ത്രിയുടെ യാത്രകളില്‍ ജിക്കുമോനും ഒപ്പമുണ്ടാകാറുണ്ട്.
ബിജുവും സരിതയും തന്നെയും പറ്റിച്ചു: ശാലു മേനോന്‍
തിരു: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ തന്നോടും 20 ലക്ഷം രൂപ വാങ്ങി പറ്റിച്ചതായി സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ പറഞ്ഞു. സോളാര്‍ പാനലിന്റെ പരസ്യചിത്രത്തിനായി ബിജു സമീപിച്ചിരുന്നു.
വീട്ടിലും ഡാന്‍സ് സ്കൂളിലും സോളാര്‍ പാനന്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്താണ് 20 ലക്ഷം രൂപ വാങ്ങിയത്. ബിജുവിനെതിരെ പൊലീസിന് പരാതി നല്‍കിയിട്ടുമുണ്ട്. കേസിലെ പ്രതി സരിതാ എസ് നായരും വന്നു കണ്ടിട്ടുണ്ട്. അവര്‍ക്ക് നൃത്തം പഠിക്കണമെന്ന് പറഞ്ഞാണ് വന്നത്.ഇവര്‍ രണ്ടുപേരുമായും മറ്ററ് ബന്ധമൊന്നും തനിക്കില്ലെന്നും ശാലു മേനോന്‍ പറഞ്ഞു. തട്ടിപ്പുമായി ഒരു സീരിയല്‍ നടിക്ക് ബന്ധമുണ്ടെന്ന് ചില വാര്‍ത്തകള്‍ വന്നതിനാലാണ് വിശദീകരണം.
deshabhimani
No comments:
Post a Comment