പത്രപ്രവര്‍ത്തകരുടെയും പത്രജീവനക്കാരുടെയും വേതനവര്‍ധനവിനുള്ള മജീദിയ വേജ്ബോര്‍ഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ധര്‍ണയില്‍ പങ്കെടുത്ത 21 പത്രപ്രവര്‍ത്തകരെ മാതൃഭൂമി ആറ് മാസംമുമ്പ് സ്ഥലംമാറ്റിയിരുന്നു. ഒരാളെ പുറത്താക്കി. പത്രപ്രവര്‍ത്തകരുടെ ഏകസംഘടനയായ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുത്തവരെയാണ് മാനേജിങ് ഡയറക്ടര്‍ എം പി വീരേന്ദ്രകുമാര്‍ ശത്രുതാപരമായി നാടുകടത്തിയത്. ഗര്‍ഭിണിയായ പത്രപ്രവര്‍ത്തകയെയടക്കം അന്ന് സ്ഥലം മാറ്റി. കേരളത്തിന് പുറത്ത് ബ്യൂറോയില്ലാത്തിടങ്ങളിലേക്കും ഇടുക്കിയിലെ വനമേഖലയായ മാങ്കുളമടക്കം സംസ്ഥാനത്തെ ഉള്‍പ്രദേശങ്ങളിലേക്കുമായിരുന്നു കഴിഞ്ഞ സ്ഥലംമാറ്റം.
മെയ് ഒന്നിന് തൃശൂരില്‍ ചേര്‍ന്ന മാതൃഭൂമി ജേണലിസ്റ്റ് യൂണിയന്‍ സംസ്ഥാന വാര്‍ഷിക സമ്മേളനത്തില്‍ വീരന്‍ അനുകൂലികളായ ഒരുവിഭാഗം യൂണിയന്‍ നേതൃത്വം പിടിച്ചടക്കിയിരുന്നു.മാനേജ്മെന്റിന്റെ ഒത്താശയിലും പിന്തുണയിലുമായിരുന്നു ഇത്. സമ്മേളനത്തില്‍ വീരനും മാനേജ്മെന്റിനുമെതിരെയും വേജ്ബോര്‍ഡിന് വേണ്ടിയും വാദിച്ചെന്നാരോപിച്ചാണ് ഇപ്പോള്‍ അഞ്ചുപേരെ കേരളത്തിന് പുറത്തേക്ക് മാറ്റിയത്. തങ്ങളുടെ മുഖംരക്ഷിക്കാന്‍ സ്ഥലംമാറ്റം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വീരനെ കണ്ട പുതിയ ജേര്‍ണലിസ്റ്റ് യൂണിയന്‍ ഭാരവാഹികളെ അധിക്ഷേപിച്ച് ഇറക്കിവിടുകയായിരു
deshabhimani
No comments:
Post a Comment