Friday, June 14, 2013

മൂല്യബോധനയാത്ര: രജിത് കുമാറിന് തെറ്റുപറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

വിദ്യാഭ്യാസ മൂല്യബോധന യാത്രയ്ക്കിടെ തിരുവനന്തപുരം വിമന്‍സ് കോളേജില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പ്രസംഗിച്ചുവെന്ന് ആരോപണ വിധേയനായ ജാഥാ ക്യാപ്ടനും സ്റ്റുഡന്റ് പൊലീസ് പരിശീലകനുമായ ഡോ.രജിത് കുമാറിന് അനുകൂലമായി വിദ്യാഭ്യാസ വകുപ്പ് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. ഡോ.രജിത് കുമാര്‍ ഋഷിതുല്യനാണെന്നും അദ്ദേഹത്തിന്റെ പ്രസംഗത്തെ മറ്റൊരു തരത്തില്‍ കാണേണ്ടതില്ലെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ.ഗിരിജാ ദേവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കൊല്ലം ഫെബ്രുവരിയിലായിരുന്നു രജത് കുമാറിന്റെ വിവാദ പ്രസംഗം. പ്രസംഗത്തിനിടെ കൂവി പ്രതിഷേധിച്ച് ഇറങ്ങിപ്പോയ ആര്യ എന്ന വിദ്യാര്‍ഥിനിക്ക് പക്വത കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഡെപ്യൂട്ടി ഡയറക്ടറുടെ കണ്ടെത്തല്‍. സ്ത്രീയുടെ കണ്ണുകള്‍ അഗ്നിയാകണമെന്ന് പറഞ്ഞപ്പോഴാണ് ആര്യ കൂവിയത്. തന്നെ നശിപ്പിക്കുവാന്‍ വരുന്നവനു നേര്‍ക്ക് കണ്ണുകള്‍ അഗ്നിയാവണമെന്നാണ് പ്രാസംഗികന്‍ ഉദ്ദേശിച്ചത്. സ്ത്രീകളുടെ ശാ്ക്തീകരണത്തിന്റെ ആവശ്യകതയെയാണ് പ്രസംഗത്തില്‍ പരാമര്‍ശിക്കുന്നത്. പെണ്‍കുട്ടികളോടുള്ള പ്രാസംഗികന്റെ പിതൃതുല്യമായ ആകാംക്ഷയും പ്രസംഗത്തില്‍ പ്രതിഫലിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സംഘടിപ്പിച്ച ഭമൂല്യബോധന യാത്രയുടെ സമാപനവേദിയായ ഗവ.വിമന്‍സ് കോളേജായിരുന്നു വേദി. സംഭവം വാര്‍ത്തയായതോടെ രജിത്കുമാറിനെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു

deshabhimani

1 comment: