ഉമ്മന്‍ചാണ്ടി ചെയര്‍മാനായ ആശ്രയ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ വിദേശത്ത് കോടികള്‍ പിരിക്കുന്നതായി ആരോപണം. എല്ലാം സുതാര്യമെന്ന് അവകാശപ്പെടുന്ന ഉമ്മന്‍ചാണ്ടിയുടെ ഒട്ടും സുതാര്യമല്ലാത്ത സംരംഭമായ ട്രസ്റ്റിന് ഓഫീസ് പോലുമില്ല. പിരിക്കുന്ന കോടികളില്‍ 20 ശതമാനം പോലും വിതരണംചെയ്യുന്നില്ലെന്ന് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ പറയുന്നു. കോണ്‍ഗ്രസ് പുതുപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് പങ്കജാക്ഷന്‍നായരാണ് ട്രസ്റ്റിന്റെ സെക്രട്ടറി. ഉമ്മന്‍ചാണ്ടിയുടെ പിഎമാരായ ജിക്കുമോന്‍ ജേക്കബ്, എ ആര്‍ സുരേന്ദ്രന്‍, മറ്റൊരു വിശ്വസ്തനായ ടി എം തോമസ് എന്നിവര്‍ അംഗങ്ങളും. പിഎമാരും പാവം പയ്യന്മാരുമാണ് മുഖ്യമന്ത്രിക്കുവേണ്ടി വിദേശത്ത് ഉള്‍പ്പെടെ പണപ്പിരിവ് നടത്തുന്നത്. സുരേന്ദ്രന്‍ അടുത്ത ദിവസവും ജിക്കുമോന്‍ ജേക്കബ് ആറുമാസം മുമ്പും അമേരിക്കയില്‍ പോയി. ഡല്‍ഹിയിലെ പാവംപയ്യന്‍ കൂടാതെ പുതുപ്പള്ളിയില്‍ മൂന്ന് പാവം പയ്യന്മാര്‍കൂടി ഉമ്മന്‍ചാണ്ടിക്കുണ്ട്. റിട്ട. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍, മുന്‍ പഞ്ചായത്തംഗം, ഗള്‍ഫ് രാജ്യങ്ങളില്‍ കൂടെ പോകുന്ന പുതുപ്പള്ളി അങ്ങാടി സ്വദേശി എന്നിവര്‍ വഴിയും പണപ്പിരിവ് ഊര്‍ജിതം.
2006ല്‍ പുതുപ്പള്ളി സബ്രജിസ്ട്രാര്‍ ഓഫീസിലാണ് ആശ്രയ രജിസ്റ്റര്‍ ചെയ്തത്. പുതുപ്പള്ളി നിയോജകമണ്ഡലത്തിലുള്ളവര്‍ക്കായി എല്ലാ ഞായറാഴ്ചയും മുഖ്യമന്ത്രിയുടെ വീട്ടുമുറ്റത്താണ് ധനസഹായവിതരണം. മരുന്ന് ആവശ്യമുള്ളവര്‍ക്ക് കോട്ടയം വൈഎംസിഎയിലെ മണര്‍കാട് മെഡിക്കല്‍സിലേക്ക് കത്തുനല്‍കും. മെഡിക്കല്‍ ഷോപ്പ് ഉടമ കൊച്ചുമോന്റെ വാഹനങ്ങളിലാണ് മുന്‍പ് ഉമ്മന്‍ചാണ്ടി പതിവായി സഞ്ചരിച്ചിരുന്നത്. ധനമന്ത്രിയായിരിക്കെ മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ക്ക് മരുന്നിന് സെസ്സ് പിരിക്കാന്‍ അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് അന്ന് പി സി ജോര്‍ജ് നിയമസഭയിലും പുറത്തും ആരോപണമുന്നയിച്ചിരുന്നു. പല വന്‍കിട തട്ടിപ്പുകാരില്‍നിന്നും ബ്ലേഡ് കമ്പനിക്കാരില്‍നിന്നും ട്രസ്റ്റ് പണപ്പിരിവ് നടത്തിയതായി സൂചനയുണ്ട്. സരിത എസ് നായരില്‍നിന്ന് പണം വാങ്ങിയിട്ടുണ്ടോ എന്നും സംശയിക്കുന്നു.
(വി എം പ്രദീപ്)
deshabhimani
സരിത നിങ്ങളെ വിളിച്ചോ ?
ReplyDeletehttp://www.facebook.com/photo.php?fbid=139711426226458&set=a.128361590694775.1073741828.128337367363864&type=1&theater