1932 ഒക്ടോബര്‍ 30ന് ഹരിപ്പാട് ചെമ്പകശ്ശേരി വാരിയത്ത് ജനിച്ച സിബിസി വാര്യര്‍ കാര്‍ത്തികപള്ളി താലൂക്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വം നല്‍കിയ നേതാവാണ്. ബിരുദശേഷം നിയമബിരുദവും കരസ്ഥമാക്കിയ അദ്ദേഹം ഹരിപ്പാട് നിയോജക മണ്ഡലത്തില്‍നിന്ന് മൂന്ന് തവണ എംഎല്‍എയുമായി. 1967-69, 1970-77, 1980-82 സഭകളിലാണ് പ്രതിനിധികരിച്ചത്. 65ല്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും അന്ന് നിയമസഭ ചേര്‍ന്നിരുന്നില്ല. സിപിഐ എം മുൻ ആലപുഴ ജില്ല സെക്രട്ടറിയറ്റ് അംഗവും സിഐടിയു അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റി അംഗവുമാണ്. കെഎഫ് സി, കെഎസ്എഫ് സി, അഗ്രോ ഇന്‍ഡസ്ട്രീസ് എന്നീവിടങ്ങളിലെ തൊഴിലാളി സംഘടനകളുടെ യൂണിയന്‍ പ്രസിഡന്റാണ്.നിലവിൽ സിപിഐ എം എരിയാകമ്മറ്റി അംഗമാണു.
കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ വിദ്യാര്‍ഥി സംഘടനയിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ സിബിസി വാര്യര്‍ കരുവാറ്റ, ഹഫ്ത്താപുരം മേഖലകളിലെ മിച്ചഭൂമി സമര നേതാവാണ്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പാര്‍ലമെന്റേറിയന്‍മാരുടെ സമ്മേളനത്തില്‍ സിപിഐ എമ്മിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. ഭാര്യ : വത്സല. മക്കള്‍: ശ്രീകല, രവിശങ്കര്‍ (ഇരുവരും ബംഗളൂരു)
deshabhimani
No comments:
Post a Comment