മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മറ്റൊരു സൗരോര്‍ജ തട്ടിപ്പു കേസുകൂടി പുറത്ത്. ബംഗളൂരു കോറമംഗലയില്‍ താമസിക്കുന്ന മലയാളിയായ പ്ലാന്റര്‍ എം കെ കുരുവിളയാണ് തട്ടിപ്പിന് ഇരയായത്. മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്നു പറഞ്ഞ് എറണാകുളം സ്വദേശി ബിനു നായരാണ് ഒരുകോടി രൂപ തട്ടിയെടുത്തത്. സംഭവം കുരുവിള മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഡിജിപിയോട് അന്വേഷിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍അന്വേഷണം എവിടെയുമെത്തിയില്ല. ഇക്കാര്യം അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്താന്‍ മുഖ്യമന്ത്രിയോ സര്‍ക്കാരോ നടപടി സ്വീകരിക്കാത്തതും ദുരൂഹമാണ്.
കേരളത്തിലെ വ്യവസായങ്ങള്‍ക്കും ടൗണ്‍ഷിപ്പുകള്‍ക്കുമായി സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്കെന്ന പേരിലാണ് ബിനുനായര്‍ എം കെ കുരുവിളയെ സമീപിച്ചത്. എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്റ് എന്ന് പരിചയപ്പെടുത്തിയ ഇയാള്‍ കൊറിയന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി യുകെയുടെ സാമ്പത്തികസഹായത്തോടെയാണ് പദ്ധതിയെന്ന് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി തനിക്ക് ബന്ധമുണ്ടെന്നും പദ്ധതിക്ക് അനുമതി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയ ബിനു പദ്ധതിക്കായി സ്ഥലവും അനുബന്ധച്ചെലവുകളും മാത്രം കുരുവിള നല്‍കിയാല്‍ മതിയെന്നും പറഞ്ഞു. തുടര്‍ന്ന് എം കെ കുരുവിള ഒരുകോടി രൂപ നല്‍കി. തുടര്‍ നടപടിയൊന്നും ഉണ്ടാവാത്തതിനാല്‍ കുരുവിള പണം തിരികെ ചോദിച്ചു. ഇത് നല്‍കാന്‍ ബിനു തയ്യാറായില്ല. തുടര്‍ന്ന് കുരുവിള കര്‍ണാടക പൊലീസില്‍ പരാതി നല്‍കി. ഇതോടെ അധോലോക നേതാക്കളുമായി ബന്ധമുണ്ടെന്നു പറഞ്ഞ് ബിനു ഭീഷണിപ്പെടുത്തി. ഇത് പതിവായതോടെ കുരുവിള 2012 ഒക്ടോബര്‍ 17ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍ക്കണ്ട് പരാതി നല്‍കി. അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഡിജിപിയെ ചുമതലപ്പെടുത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തട്ടിപ്പിനെക്കുറിച്ച് എറണാകുളം തൃക്കാക്കര പൊലീസ് സ്റ്റേഷനിലും കുരുവിള പിന്നീട് പരാതി നല്‍കി. ഇതിന്റെ അന്വേഷണവും എങ്ങുമെത്തിയില്ല. ഇതുവരെ ആരെയും അറസ്റ്റ്ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ബന്ധുവിന് പണം നല്‍കി
കോഴഞ്ചേരി: സൗരോര്‍ജ പ്ലാന്റിന്റെ പേരില്‍ കോടികള്‍ തട്ടിയ സരിത എസ് നായര്‍ മുഖ്യമന്ത്രിയുടെ ബന്ധുവിനും പണം നല്‍കി. ഉമ്മന്‍ചാണ്ടിയുടെ മാതൃസഹോദരീ പുത്രനും കോ ഓപ്പറേറ്റീവ് സര്‍വീസ് എക്സാമിനേഷന്‍ ബോര്‍ഡ് ചെയര്‍മാനുമായ കുഞ്ഞ് ഇല്ലംപള്ളിക്കാണ് വീട് നിര്‍മാണത്തിനായി സരിതയുടെ ഡ്രൈവര്‍ ശ്രീജിത്ത് പണം എത്തിച്ചത്. കുഞ്ഞ് ഇല്ലംപള്ളിയുടെ ടെലിഫോണ്‍ വിളികള്‍ പരിശോധിച്ചാല്‍ ഇത് പുറത്തുവരുമെന്നും പന്തളം സ്വദേശിയായ ശ്രീജിത്ത് വെളിപ്പെടുത്തി. കോട്ടയം പുത്തനങ്ങാടി കുരിശുപള്ളിയിലേക്കുള്ള മുനിസിപ്പല്‍ റോഡ് അരികിലാണ് കുഞ്ഞ് ഇല്ലംപള്ളി വീട് നിര്‍മിച്ചത്. ഐഎന്‍ടിയുസി നേതാവായ കുഞ്ഞ് ഇല്ലംപള്ളിയെ മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സഹകരണ മേഖലയില്‍ പിഎസ്സി പോലെ അധികാരമുള്ള ബോര്‍ഡിന്റെ തലപ്പത്ത് അവരോധിച്ചത്. കെഎസ്ആര്‍ടിസി ജീവനക്കാരനെ മര്‍ദിച്ചകേസില്‍ പ്രതിയായ ഇയാള്‍ ഭരണസ്വാധീനം ഉപയോഗിച്ച് രക്ഷപ്പെട്ടു.
(ബാബു തോമസ്)
ബന്ധം തെളിഞ്ഞാല്‍ മുഖ്യമന്ത്രി രാജിവയ്ക്കും: എം എം ഹസ്സന്‍
കൊച്ചി: സൗരോര്‍ജ പാനല്‍ തട്ടിപ്പുകേസില്‍ പങ്കുണ്ടെന്നു കണ്ടാല്‍ ആ നിമിഷം മുഖ്യമന്ത്രി രാജിവയ്ക്കുമെന്ന് കെപിസിസി വക്താവ് എം എം ഹസ്സന്‍ പറഞ്ഞു. സൗരോര്‍ജ പാനല്‍ ഇടപാടില്‍ ജനങ്ങള്‍ക്കുള്ള സംശയം മുഖ്യമന്ത്രിതന്നെ ദൂരീകരിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതല്‍ സുതാര്യമാകണമെന്നും ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചാരവൃത്തിക്കേസില്‍ കെ കരുണാകരന്‍ രാജിവച്ച സാഹചര്യമല്ല ഇപ്പോഴുള്ളത്. രണ്ടും താരതമ്യം ചെയ്യാനാകില്ല. രാജിവയ്ക്കേണ്ടത്ര അപകടത്തില്‍ ഉമ്മന്‍ചാണ്ടി പെട്ടിട്ടില്ല. അന്വേഷണം നടക്കട്ടെ, ബാക്കി പിന്നീടു പറയാമെന്നും ഹസന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ സഹായിക്കാന്‍ ഡല്‍ഹിയില്‍ തോമസ് കുരുവിളയെ ചുമതലപ്പെടുത്തിയത് ഔദ്യോഗികമല്ല. ഇത് ശരിയാണോയെന്ന ചോദ്യത്തില്‍നിന്നും ഹസ്സന്‍ ഒഴിഞ്ഞുമാറി.
deshabhimani
No comments:
Post a Comment