Saturday, March 1, 2014

തെരഞ്ഞെടുപ്പ് ചെലവുപരിധി 70 ലക്ഷമാക്കി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാവുന്ന തുകയുടെ പരിധി 40 ലക്ഷത്തില്‍നിന്ന് 70 ലക്ഷം രൂപയാക്കി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 27 ലക്ഷം മുതല്‍ 35 ലക്ഷമായിരുന്ന പരിധി 54 ലക്ഷമാക്കി ഉയര്‍ത്തി. കേന്ദ്രഭരണപ്രദേശമായ ഡല്‍ഹിയില്‍ പരിധി 40 ലക്ഷത്തില്‍നിന്ന് 70 ലക്ഷമാക്കിയപ്പോള്‍ മറ്റ് കേന്ദ്രഭരണപ്രദേശങ്ങളില്‍ 54 ലക്ഷമാക്കി. തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശം പരിഗണിച്ചാണ് തീരുമാനം. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാവുന്ന തുകയുടെ പരിധി 28 ലക്ഷമായി ഉയര്‍ത്തിയിരുന്നു. വിലക്കയറ്റവും പണപ്പെരുപ്പവും കണക്കിലെടുത്ത് ചെലവുപരിധി ഉയര്‍ത്തണമെന്ന ആവശ്യം വിവിധ രാഷ്ട്രീയ പാര്‍ടികള്‍ മുന്നോട്ടുവച്ചിരുന്നു. കമീഷനും ഈ നിലപാടിനോട് യോജിക്കുകയും പരിധി ഉയര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയുമായിരുന്നു.

deshabhimani

No comments:

Post a Comment