Sunday, March 2, 2014

ബിന്ദുകൃഷ്ണ ഒമാനിലെത്തിയതില്‍ ദുരൂഹത: കോണ്‍ഗ്രസ് പ്രവാസി സംഘടന

കൊല്ലം: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ ഒമാന്‍ സന്ദര്‍ശനത്തില്‍ ദുരൂഹതയുണ്ടെന്ന് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്. കെപിസിസി നിര്‍ദേശത്തിനു വിരുദ്ധമായി ബിസിനസ് ലോബിയുടെ ക്ഷണം സ്വീകരിച്ച് എത്തിയത് സംശയാസ്പദമാണെന്ന് ജനറല്‍സെക്രട്ടറി എന്‍ ഒ ഉമ്മന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജെഎംടി ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ചടങ്ങിനെന്ന പേരിലാണ് ബിന്ദുകൃഷ്ണ ഫെബ്രുവരി 27ന് ഒമാനില്‍ എത്തിയത്. ഒമാനിലെ വ്യവസായലോബി ഏര്‍പ്പെടുത്തിയ അവാര്‍ഡും ബിന്ദുകൃഷ്ണ വാങ്ങി. ഇവന്റ് മാനേജ്മെന്റ് കമ്പനി ബിന്ദുകൃഷ്ണയുടെ ചിത്രം പതിച്ച നോട്ടീസുമായി വ്യാപക പണപ്പിരിവാണ് നടത്തിയത്. മസ്കറ്റിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസമൊരുക്കിയത്. സന്ദര്‍ശനം കെപിസിസിയുടെയോ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെയോ അറിവോടെയല്ല. ബിന്ദുകൃഷ്ണ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പ്രവാസികള്‍ എതിര്‍ത്തു വോട്ടുചെയ്യും. സന്ദര്‍ശനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് പരാതിനല്‍കിയതായും എന്‍ ഒ ഉമ്മന്‍ പറഞ്ഞു. കെപിസിസിയുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള പ്രവാസി സംഘടനയാണ് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്.

deshabhimani

No comments:

Post a Comment