നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വോട്ട് മറിക്കുകയോ മരവിപ്പിക്കുകയോ ചെയ്തതായി മുസ്ളിംലീഗിന് ആശങ്ക. ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങര, വള്ളിക്കുന്ന്, ഗുരുവായൂര്‍, ഇരവിപുരം, തിരൂരങ്ങാടി, കുറ്റ്യാടി, തിരുവമ്പാടി, കുന്നമംഗലം, കൊണ്ടോട്ടി, ഏറനാട്, താനൂര്‍, കളമശേരി എന്നീ മണ്ഡലങ്ങളിലാണ് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ പാലം വലിച്ചത്. ശനിയാഴ്ച മലപ്പുറത്ത് ചേര്‍ന്ന അടിയന്തര സെക്രട്ടറിയറ്റ് യോഗം ഇക്കാര്യം ചര്‍ച്ചചെയ്തു. കോണ്‍ഗ്രസിന്റെ കാലുവാരല്‍ താനൂര്‍, കുന്നമംഗലം, കുറ്റ്യാടി, ഗുരുവായൂര്‍, ഇരവിപുരം, തിരുവമ്പാടി, കളമശേരി മണ്ഡലങ്ങളില്‍ തോല്‍വി ഉറപ്പാക്കിയെന്നാണ് വിലയിരുത്തല്‍. മറ്റ് അഞ്ചിടത്ത് കാലുവാരല്‍ കാര്യമാക്കാനില്ലത്രേ. മണ്ഡലം കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തു. വേങ്ങരയിലെ കോണ്‍ഗ്രസ്-ലീഗ് പ്രശ്നം തീര്‍ക്കാന്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടെങ്കിലും പൂര്‍ണമായി ഫലവത്തായില്ലെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിന്റെ നിഷ്ക്രിയത്വം പോളിങ്് ശതമാനം കുറച്ചു. അതേസമയം, അതൊന്നും കുഞ്ഞാലിക്കുട്ടിയുടെ വിജയത്തെ തടയാന്‍ പ്രാപ്തമാവില്ലെന്നും ഭൂരിപക്ഷം 30,000 കവിയുമെന്നും ലീഗ് കണക്കു കൂട്ടുന്നു.
കെ എന്‍ എ ഖാദര്‍ മത്സരിച്ച വള്ളിക്കുന്നില്‍ കോണ്‍ഗ്രസ് വോട്ട് എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥിക്ക് കിട്ടിയത്രേ. മുന്‍ കോണ്‍ഗ്രസ് നേതാവായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ വി ശങ്കരനാരായണന് മണ്ഡലത്തിലെ പല ഭാഗങ്ങളില്‍നിന്നും കോണ്‍ഗ്രസ് വോട്ട് കിട്ടിയെന്ന് മണ്ഡലം ലീഗ് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇത് ഖാദറിനെ വീഴ്ത്താനുള്ള വോട്ടായി മാറില്ലെന്നാണ് ലീഗിന്റെ കണക്കുകൂട്ടല്‍. 15,000 ഭൂരിപക്ഷവും കൂട്ടുന്നു. വൈകിമാത്രം സ്ഥാനാര്‍ഥികളെ തീരുമാനിച്ച ഗുരുവായൂരും ഇരവിപുരത്തും കോണ്‍ഗ്രസില്‍നിന്നും പ്രതീക്ഷിച്ച പിന്തുണ കിട്ടിയില്ല. പ്രാദേശിക നേതൃത്വത്തിന് താത്പര്യമില്ലാതിരുന്ന പി കെ അബ്ദുറബ്ബിന് വോട്ടുചെയ്യാത്ത കോണ്‍ഗ്രസുകാരും ലീഗുകാരുമുണ്ട്. മണ്ഡലത്തിന്റെ ലീഗ് വോട്ടുകൊണ്ടുമാത്രം തിരൂരങ്ങാടിയില്‍ അബ്ദുറബ്ബ് ജയിക്കുമെന്ന് ഒരു ലീഗ് നേതാവിന്റെ പ്രതികരിച്ചു. കുറ്റ്യാടിയില്‍ ആരോപണവിധേയനായ സൂപ്പി നരിക്കാട്ടേരി മത്സരിച്ചത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരുന്നു. അവിടെ കോണ്‍ഗ്രസ് വോട്ട് മറിച്ചതായാണ് ലീഗ് കരുതുന്നത്.
തിരുവമ്പാടിയിലും കുന്നമംഗലത്തും കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നും ലീഗ് കരുതുന്നു. തിരുവമ്പാടിയില്‍ സി മോയിന്‍കുട്ടിക്കും കുന്നമംഗലത്ത് യു സി രാമനും പ്രതീക്ഷിച്ച പിന്തുണ കിട്ടിയില്ല. കൊണ്ടോട്ടിയിലും കോണ്‍ഗ്രസ് വോട്ട് മറിച്ചു. എന്നാല്‍ ഏറനാടും താനൂരും സ്ഥിതി അനുകൂലമല്ലെന്നും ലീഗ് കരുതുന്നു. പി സീതിഹാജിയുടെ മകന്‍ പി കെ ബഷീര്‍ മത്സരിച്ച ഏറനാട്ടില്‍ വലിയൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്തുണ സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിനാണ്. ഇവിടെ കോണ്‍ഗ്രസും ലീഗും തമ്മിലുള്ള പ്രശ്നം തീര്‍ക്കാനുള്ള നീക്കം ഫലിച്ചില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ ജയന്‍ കടുത്ത മത്സരമാണ് നടത്തിയതെന്നാണ് സെക്രട്ടറിയറ്റിന്റെ വിലയിരുത്തല്‍. കളമശേരിയില്‍ വി കെ ഇബ്രാഹിംകുഞ്ഞിനും പ്രതീക്ഷിച്ച സഹായം കിട്ടിയില്ല.
തെരഞ്ഞെടുപ്പ് വിഭാഗീയത പ്രകടമായതായി കോണ്‍ഗ്രസ് വിലയിരുത്തല്‍
പാലക്കാട്: തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ചില മണ്ഡലങ്ങളില്‍ വിഭാഗീയത പ്രവര്‍ത്തനങ്ങള്‍ നടന്നതായി കോണ്‍ഗ്രസ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പിന്റെയും പിന്നീട് വിഷുവിന്റെയും തിരക്കായതിനാല്‍ ഡിസിസി യോഗം ചേര്‍ന്നില്ലെങ്കിലും ഏതാനും മണ്ഡലങ്ങളില്‍ വിഭാഗീയ പ്രവര്‍ത്തനം നടന്നതായിട്ടാണ് പാര്‍ടിയുടെ വിലയിരുത്തലെന്ന് തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഒരു ഡിസിസി സെക്രട്ടറി പറഞ്ഞു.
പാലക്കാട്, പട്ടാമ്പി മണ്ഡലങ്ങളിലാണ് വിഭാഗീയത ശക്തമായി പ്രകടമായതെന്നും ഇത് തെരഞ്ഞെടുപ്പിന്റെ വിജയത്തെ പ്രതികൂലമായി ബാധിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തിയാണ് ഈ മണ്ഡലങ്ങളില്‍ വിമത പ്രവര്‍ത്തനം ശക്തമാക്കിയത്. ഡിസിസി മുന്‍ പ്രസിഡന്റ് എ വി ഗോപിനാഥിനെ പാലക്കാട് സ്ഥാനാര്‍ഥിയാക്കാമെന്ന് ഗോപിനാഥിന് നേരത്തെ കോണ്‍ഗ്രസില്‍നിന്ന് ഉറപ്പ് ലഭിച്ചിരുന്നു. ഇതനുസരിച്ച് ഗോപിനാഥ് ചുമരെഴുത്ത് ഉള്‍പ്പെടെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. എന്നാല്‍ അവസാന നിമിഷം ഗോപിനാഥിന് സീറ്റ് നിഷേധിക്കുകയും ഷാഫി പറമ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാവുകയും ചെയ്തു. ഇതിനെതിരെ ഗോപിനാഥിനെ അനുകൂലിക്കുന്നവര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി ഡിസിസി ഓഫീസിന് നേരെ കല്ലെറിഞ്ഞ് ഗ്ളാസ് തകര്‍ത്തിരുന്നു. വി എസ് വിജയരാഘവന്റെ ഫ്ളക്സ് ബോര്‍ഡും നശിപ്പിച്ചു. യുഡിഎഫിന്റെ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ നിന്ന് ഗോപിനാഥും കൂട്ടരും വിട്ടുനില്‍ക്കുകയും ചെയ്തു. ഇടഞ്ഞുനില്‍ക്കുന്നവരെ അനുനയിപ്പിക്കാനായി കേന്ദ്രമന്ത്രി എ കെ ആന്റണി ഗോപിനാഥുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇതോടെ മഞ്ഞുരുകിയെന്നായിരുന്നു കോണ്‍ഗ്രസ് ആശ്വസിച്ചിരുന്നത്. ഇതൊന്നും പാലക്കാട് മണ്ഡലത്തില്‍ വോട്ടായി മാറിയിട്ടില്ലെന്നാണ് പുതിയ വിലയിരുത്തല്‍.
പാട്ടാമ്പിയിലും സമാന സംഭവമാണ് വിഭാഗീയ പ്രവര്‍ത്തനത്തിലേക്ക് നേതാക്കളേയും പ്രവര്‍ത്തകരെയും നയിച്ചത്. സി പി മുഹമ്മദിനെ ഇത്തവണ ഒഴിവാക്കി കെ എസ് ബി എ തങ്ങളെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ പട്ടാമ്പിയില്‍ സി പി മുഹമ്മദ് യുഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസില്‍ കലാപം ഉയര്‍ന്നു. വിമതര്‍ കവന്‍ഷനുകള്‍ ചേര്‍ന്ന് കെ എസ് ബി എ തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഒരു വിഭാഗം പ്രവര്‍ത്തകര്‍ സി പി മുഹമ്മദിന്റെ കോലംകത്തിച്ചതും വിഭാഗീയതയുടെ രൂക്ഷത വ്യക്തമാക്കുന്നതായിരുന്നു. ബ്ളോക്ക് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പിന്തുണ കെ എസ് ബി എ തങ്ങള്‍ക്കായിരുന്നു. വിമത പ്രവര്‍ത്തനങ്ങള്‍ നടത്തിയതില്‍ ഏതാനും നേതാക്കള്‍ക്കെതിരെ നേതൃത്വം അച്ചടക്ക നടപടിയും എടുത്തിരുന്നു. തെരഞ്ഞെടുപ്പില്‍ പട്ടാമ്പിയിലെ യുഡിഎഫില്‍ അരങ്ങേറിയ വിഭാഗീയത പ്രതികൂലമാവുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍.
ദേശാഭിമാനി 180411

ReplyDelete