കൊച്ചി: തപാല്‍ സ്വകാര്യവല്‍ക്കരണത്തിന്റെ ആദ്യപടിയായി കേന്ദ്രസര്‍ക്കാര്‍ പോസ്റ്റ്ഓഫീസുകള്‍ നിര്‍ത്തലാക്കിത്തുടങ്ങി. അഞ്ചുകിലോമീറ്റര്‍ ദൂരപരിധിയില്‍ ഒരു പോസ്റ്റ്ഓഫീസ് മതിയെന്ന കണക്കില്‍ രാജ്യത്ത് 9797 പോസ്റ്റ്ഓഫീസുകളാണ് നിര്‍ത്തലാക്കുന്നത്. ഗ്രാമീണമേഖലയിലെ പോസ്റ്റ്ഓഫീസുകളുടെ നടത്തിപ്പ് കമീഷന്‍ വ്യവസ്ഥയില്‍ സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കാനാണ് നീക്കം. വടക്കേ ഇന്ത്യയില്‍ നിലവിലുള്ള ഈ രീതി മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുകവഴി തപാല്‍മേഖലയെ കയ്യൊഴിയാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം.
സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണം ലക്ഷ്യമിടുന്ന പോസ്റ്റല്‍ ആന്‍ഡ് കൊറിയര്‍ സര്‍വീസ് ബില്‍- 2010 പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. കോര്‍പറേറ്റുകള്‍ക്കും വന്‍കിട കൊറിയര്‍ കമ്പനികള്‍ക്കും തപാല്‍വകുപ്പിനെ തീറെഴുതുന്ന ബില്‍ നിയമമാകുന്നതോടെ രാജ്യത്തെ തപാല്‍മേഖലയെ പൂര്‍ണമായും തകരും. ഈ രംഗത്തെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ ഇല്ലാതാകും.
മെയില്‍ മോട്ടോര്‍ സര്‍വീസും ഉടന്‍ നിര്‍ത്തലാക്കും. ഇതോടെ ഈ വിഭാഗത്തിലെ മെക്കാനിക്, ഡ്രൈവര്‍ തസ്തികകള്‍ ഇല്ലാതാകും. മെയില്‍ മോട്ടോര്‍ സര്‍വീസ് ഇല്ലാതാകുന്നത് നഗരപ്രദേശങ്ങളിലെ ഡെലിവറി സംവിധാനത്തില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് ജീവനക്കാര്‍ പറയുന്നു. സ്വകാര്യമേഖലയിലെ കമ്പനികളുമായി മത്സരിക്കാന്‍ പ്രാപ്തമാകുംവിധം തപാല്‍വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തണമെന്ന 1989ലെ എക്സലന്‍സ് കമ്മിറ്റി റിപ്പോര്‍ട്ട് പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
(ആനന്ദ് ശിവന്‍)
ദേശാഭിമാനി 180411
തപാല്‍ സ്വകാര്യവല്‍ക്കരണത്തിന്റെ ആദ്യപടിയായി കേന്ദ്രസര്‍ക്കാര്‍ പോസ്റ്റ്ഓഫീസുകള്‍ നിര്‍ത്തലാക്കിത്തുടങ്ങി. അഞ്ചുകിലോമീറ്റര്‍ ദൂരപരിധിയില്‍ ഒരു പോസ്റ്റ്ഓഫീസ് മതിയെന്ന കണക്കില്‍ രാജ്യത്ത് 9797 പോസ്റ്റ്ഓഫീസുകളാണ് നിര്‍ത്തലാക്കുന്നത്. ഗ്രാമീണമേഖലയിലെ പോസ്റ്റ്ഓഫീസുകളുടെ നടത്തിപ്പ് കമീഷന്‍ വ്യവസ്ഥയില്‍ സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കാനാണ് നീക്കം. വടക്കേ ഇന്ത്യയില്‍ നിലവിലുള്ള ഈ രീതി മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുകവഴി തപാല്‍മേഖലയെ കയ്യൊഴിയാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം.
ReplyDelete