Monday, April 11, 2011

തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം, തലനരയ്ക്കാത്തതല്ലെന്‍ യുവത്വവും

40 വയസ്സുവരെ രാഹുല്‍ എവിടെയായിരുന്നു: വി എസ്

പാലക്കാട്: നാല്‍പ്പതു വയസ്സുവരെ രാഹുല്‍ ഗാന്ധി എവിടെയായിരുന്നുവെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാന്ദന്‍ ആരാഞ്ഞു. തന്നെ വയസ്സനെന്നു വിളിച്ച് ആക്ഷേപിച്ച എഐസിസി ജനറല്‍ സെക്രട്ടറിക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

"87 വയസ്സായത് എന്റെ കുറ്റമാണോ. പഠിക്കുന്നകാലം മുതല്‍കേരളത്തിലെ രാജാധിപത്യത്തിനും ബ്രിട്ടീഷുകാര്‍ക്കുമെതിരായി സമരം ചെയ്ത ആളാണ് ഞാന്‍. അച്ഛന്‍ മരിച്ചതിനാല്‍ ഏഴാംക്ളാസില്‍ പഠനം നിര്‍ത്തേണ്ടിവന്നു. പിന്നീട് തൊഴിലിടങ്ങളിലും പാഠശാലകളിലും ദേശീയ പ്രസ്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ എനിക്ക് വയസ്സ് പതിനാറ്. 40 വയസ്സുവരെ രാഹുല്‍ഗാന്ധി എവിടെയായിരുന്നു. അദ്ദേഹം സോണിയ ഗാന്ധിയുടെ അമൂല്‍ പുത്രനാണ്. കേരളത്തില്‍ ചില അമൂല്‍ പുത്രന്മാരെ സ്ഥാനാര്‍ഥികളാക്കിയിട്ടാണ് രാഹുല്‍ഗാന്ധി ഇത്തരം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത്.''- വി എസ് വാര്‍ത്താലേഖകരോടു പറഞ്ഞു.

പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കവിയുമായ ടി എസ് സുബ്രഹ്മണ്യന്‍ തിരുമുമ്പിന്റെ 'തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം, തലനരയ്ക്കാത്തതല്ലെന്‍ യുവത്വവും, കൊടിയ ദുഷ്പ്രഭുത്വത്തിന്റെ തിരുമുമ്പില്‍ തലകുനിക്കാത്ത ശീലമെന്‍ യൌവനം...' എന്ന കവിതയും രാഹുലിന് മറുപടിയായി അദ്ദേഹം ചൊല്ലി.

വീഡിയോ കാണുക

2 comments:

  1. "87 വയസ്സായത് എന്റെ കുറ്റമാണോ. പഠിക്കുന്നകാലം മുതല്‍കേരളത്തിലെ രാജാധിപത്യത്തിനും ബ്രിട്ടീഷുകാര്‍ക്കുമെതിരായി സമരം ചെയ്ത ആളാണ് ഞാന്‍. അച്ഛന്‍ മരിച്ചതിനാല്‍ ഏഴാംക്ളാസില്‍ പഠനം നിര്‍ത്തേണ്ടിവന്നു. പിന്നീട് തൊഴിലിടങ്ങളിലും പാഠശാലകളിലും ദേശീയ പ്രസ്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ എനിക്ക് വയസ്സ് പതിനാറ്. 40 വയസ്സുവരെ രാഹുല്‍ഗാന്ധി എവിടെയായിരുന്നു. അദ്ദേഹം സോണിയ ഗാന്ധിയുടെ അമൂല്‍ പുത്രനാണ്. കേരളത്തില്‍ ചില അമൂല്‍ പുത്രന്മാരെ സ്ഥാനാര്‍ഥികളാക്കിയിട്ടാണ് രാഹുല്‍ഗാന്ധി ഇത്തരം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത്.''- വി എസ് വാര്‍ത്താലേഖകരോടു പറഞ്ഞു.

    ReplyDelete
  2. പാര്‍ട്ടി അനുകൂലികളായ എല്ലാ മൂന്നാക്ലാസുകാരേയും ചീഫ് സെക്രട്ടറിമാരാക്കും അതാണന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍!

    ReplyDelete