Monday, April 11, 2011

ഉപാധിരഹിത പട്ടയത്തിനു സഹായിച്ചവരെ തിരിച്ചറിയണം: ഇടയലേഖനം

ഇടുക്കി: ജില്ലയിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടയം കൊടുത്തത് ഓര്‍മിപ്പിച്ച് പള്ളികളില്‍ ഇടയലേഖനം. കാഞ്ഞിരപ്പള്ളി, ഇടുക്കി രൂപതകളില്‍പ്പെട്ട പള്ളികളില്‍ ഞായറാഴ്ച കുര്‍ബാനക്കിടെയാണ് ഇടയലേഖനം വായിച്ചത്. ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ എന്നിവരാണ് ലേഖനം ഇറക്കിയത്. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ഷക ദ്രോഹ നിബന്ധനകളെ ഇടയലേഖനം വിമര്‍ശിക്കുന്നു.

എട്ടുവര്‍ഷത്തിലധികമായി സുപ്രീംകോടതിയില്‍ കെട്ടിക്കിടന്ന കേസില്‍ കര്‍ഷകര്‍ക്കനുകൂലമായ തീര്‍പ്പുണ്ടാക്കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടയം കൊടുത്തതെന്ന് വ്യക്തമാക്കുന്നു. ഇതിനായി വനം-റവന്യൂ വകുപ്പുകളുടെ യോജിച്ച സത്യവാങ്മൂലം എല്‍ഡിഎഫ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. യുഡിഎഫ് ഭരണകാലത്ത് ഇരുവകുപ്പും പരസ്പരം അംഗീകരിക്കാത്ത സത്യവാങ്മൂലങ്ങള്‍ നല്‍കിയതാണ് കേസ് വൈകിച്ചത്. നാലേക്കറിനുവരെ പട്ടയം കിട്ടിയിരുന്നത് ഒരേക്കറാക്കി കുറച്ചതും ഈ ഭൂമി 25 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാനാവില്ലെന്ന ഭേദഗതി കൊണ്ടുവന്നതിനെയും ഇടയലേഖനം വിമര്‍ശിക്കുന്നു. 1993 ല്‍ കെ എം മാണി റവന്യൂ മന്ത്രിയായിരിക്കുമ്പോഴാണ് പട്ടയഭൂമി കൈമാറ്റം ചെയ്യരുതെന്ന വ്യവസ്ഥ കൂട്ടിച്ചേര്‍ത്തത്. 2005 ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും കെ എം മാണി റവന്യൂ മന്ത്രിയും ആയിരുന്നപ്പോഴാണ് ഒരു കുടുംബത്തിന് പട്ടയം കിട്ടാവുന്ന ഭൂമിയുടെ പരിധി ഒരേക്കറാക്കിയത്.

ദേശാഭിമാനി 110411

3 comments:

  1. ഇടുക്കി: ജില്ലയിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടയം കൊടുത്തത് ഓര്‍മിപ്പിച്ച് പള്ളികളില്‍ ഇടയലേഖനം. കാഞ്ഞിരപ്പള്ളി, ഇടുക്കി രൂപതകളില്‍പ്പെട്ട പള്ളികളില്‍ ഞായറാഴ്ച കുര്‍ബാനക്കിടെയാണ് ഇടയലേഖനം വായിച്ചത്. ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ എന്നിവരാണ് ലേഖനം ഇറക്കിയത്. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ഷക ദ്രോഹ നിബന്ധനകളെ ഇടയലേഖനം വിമര്‍ശിക്കുന്നു.

    ReplyDelete
  2. കാര്യമൊക്കെ നല്ലതു തന്നെ.എങ്കിലും എല്ലാം ഇടയലേഖനമനുസരിച്ച് ചെയ്യണമെന്നില്ലല്ലോ.

    ReplyDelete
  3. ഇല്ല. അവര്‍ക്കും ചില തിരിച്ചറിവുകള്‍ ഉണ്ട് എന്ന് സൂചിപ്പിക്കാന്‍ മാത്രം.

    ReplyDelete