Monday, April 11, 2011

യുഡിഎഫ് കല്ലേറില്‍ മന്ത്രി സുരേന്ദ്രന്‍പിള്ളക്ക് പരിക്ക്

യുഡിഎഫ് കല്ലേറില്‍ മന്ത്രി സുരേന്ദ്രന്‍പിള്ളക്ക് പരിക്ക്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം കുറിച്ചു നടന്ന പരിപാടിക്കിടയില്‍ യുഡിഎഫുകാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി വി സുരേന്ദ്രന്‍പിള്ളയെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ മന്ത്രിയെയും എല്‍ഡിഎഫ് പ്രവര്‍ത്തകരെയും അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് നാലരയോടെ പൂന്തുറയിലാണ് സംഭവം. സമാപനപരിപാടിയിലേക്ക് എകെ ആന്റണിയുടെ വാഹനവ്യൂഹം കടന്നു വന്നതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ ശക്തമായ കല്ലേറ് നടത്തി. സുരേന്ദ്രന്‍പിള്ളയുടെ തലക്കാണ് പരിക്ക്. നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്.    

ആരവമൊടുങ്ങി: പെരിന്തല്‍മണ്ണയില്‍ ലീഗ് അക്രമം

ഒരുമാസത്തെ വാശിയേറിയ പ്രചാരണത്തിന് സമാപനമായുള്ള കൊട്ടിക്കശാലാശവും കഴിഞ്ഞു. ഗ്രാമ-നഗരഭേദമന്യേ പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങി. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണത്തിന്റേത്. പെരിന്തല്‍മണ്ണയില്‍ ലീഗുകാര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു. പൊലീസിനുനേരെ ലീഗുകാര്‍ കല്ലെറിഞ്ഞു. പൊലീസ് വാഹനത്തിനും കല്ലെറിഞ്ഞു.തെരഞ്ഞെടുപ്പിന്റെ ചൂടുംആവേശവും തണുക്കാതെ വാദ്യഘോഷങ്ങളും താളമേളങ്ങളും മുഴക്കി പാര്‍ട്ടിപ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ബുധനാഴ്ച രാവിലെ ഏഴിന് കേരളം വിധിയെഴുത്താരംഭിക്കും. പിന്നെ ഒരുമാസം നീളുന്ന കാത്തിരിപ്പിലേക്ക്. ഒരാഴ്ചയായി അവസാനവട്ടപ്രചാരണച്ചൂടില്‍ സംസ്ഥാനം തിളച്ചുമറിയുകയാണ്. തിങ്കളാഴ്ചയും വിവിധ പാര്‍ടിനേതാക്കള്‍ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പര്യടനം നടത്തി. തുടക്കംമുതലുള്ള മേല്‍ക്കൈ നിലനിര്‍ത്തി എല്‍ഡിഎഫ് മുന്നേറുകയാണ്. ദേശീയനേതാക്കള്‍ വന്നിട്ടും കാര്യമായ ചലനമുണ്ടാകാത്തതിന്റെ കാരണം തേടുകയാണ് യുഡിഎഫ് നേതൃത്വം.
തിങ്കളാഴ്ച അഞ്ചു മണിക്കുശേഷം ദൃശ്യമാധ്യമങ്ങളും മറ്റും വഴിയുള്ള പ്രചാരണവും പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. എസ്എംഎസുകള്‍ക്കും നിരോധനമുണ്ട്. 140 നിയോജകമണ്ഡലത്തിലായി 20,758 പോളിങ് സ്റ്റേഷനാണ് സജ്ജീകരിക്കുന്നത്. 971 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്.

 deshabhimani news

3 comments:

  1. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം കുറിച്ചു നടന്ന പരിപാടിക്കിടയില്‍ യുഡിഎഫുകാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി വി സുരേന്ദ്രന്‍പിള്ളയെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ മന്ത്രിയെയും എല്‍ഡിഎഫ് പ്രവര്‍ത്തകരെയും അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് നാലരയോടെ പൂന്തുറയിലാണ് സംഭവം. സമാപനപരിപാടിയിലേക്ക് എകെ ആന്റണിയുടെ വാഹനവ്യൂഹം കടന്നു വന്നതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ ശക്തമായ കല്ലേറ് നടത്തി. സുരേന്ദ്രന്‍പിള്ളയുടെ തലക്കാണ് പരിക്ക്. നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്.

    ReplyDelete
  2. Sindhu Joy-kkum UDF sthanaarthi Mohanachandranum nere nadanna kallerine kurichu koodi paranjaal nannu :) ennaaley picture poornamaaku.

    (actually Sindhu inu randu kondathu kondu virodham onnum illa ketto. arhichathu thanney)

    ReplyDelete
  3. കോഴിമുട്ടക്കെറിഞ്ഞാലും കോള്ളേണ്ടടത്ത് കൊള്ളിക്കാന്‍ കുട്ടി സഖാക്കള്‍ക്ക് പ്രത്യേകം ട്രെയിനിങ്ങുണ്ടായിരുന്നോ ആവോ?

    ReplyDelete