പല സംഭവങ്ങളും വാര്‍ത്തകളും ഏറെ അസ്വസ്ഥമാക്കുന്നവയാണ്. രാജ്യത്ത് അടിമുടി അഴിമതിയാണ്. കോടികളുടെ അഴിമതിക്ക് ഭരണാധികാരികള്‍തന്നെ നേതൃത്വം നല്‍കുന്നു. സംസ്ഥാനങ്ങളും കേന്ദ്രവും ഭരിച്ചവര്‍ ജയിലിലാകുന്നു. മാഫിയകള്‍ സമൂഹത്തെ കീഴടക്കുന്നു. ഇവരെ സംരക്ഷിക്കാന്‍ രാഷ്ട്രീയനേതൃത്വമുണ്ട്. വിദേശബാങ്കുകളില്‍ നിക്ഷേപിച്ച അനേകായിരം കോടികളുടെ ഉടമകളാരെന്ന് പാര്‍ലമെന്റില്‍പ്പോലും അറിയിക്കാന്‍ തയ്യാറല്ല. സംസ്കാരത്തിനുതന്നെ അപമാനകരമായ പെണ്‍വാണിഭക്കാരുടെ കഥകള്‍ പൊതുസമൂഹം ഞെട്ടലോടെയാണ് കേള്‍ക്കുന്നത്. ഇത്തരക്കാര്‍ക്കും പൊതുമുതല്‍ കട്ടുമുടിച്ചവര്‍ക്കും ജനകീയ കോടതി മാപ്പ് നല്‍കരുത്. തീരാകളങ്കങ്ങള്‍ മായ്ചുകളയാനുള്ള ജനകീയമുന്നേറ്റമായി ഈ തെരഞ്ഞെടുപ്പ് മാറണം.
യാക്കോബായ സഭ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ പ്രത്യക്ഷമായി ഇടപെടുന്നില്ല. എന്നാല്‍, പല വിഷയങ്ങളിലും സഭയ്ക്ക് വ്യക്തമായ അഭിപ്രായമുണ്ട്. സഭയെ ആര് ദ്രോഹിക്കുന്നെന്ന് അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ സഭാ നേതൃതവും വിശ്വാസികളും വിലയിരുത്തിയിട്ടുണ്ട്. അധ്വാനിക്കുന്നവരുടെയും ദുരിതമനുഭവിക്കുന്നവരുടെയും കണ്ണീരിന്റെ വിലയറിയാത്തവര്‍ നാടു ഭരിക്കാന്‍ യോഗ്യരല്ല. തുല്യനീതി ഉറപ്പാക്കുന്ന സമൂഹവും ഭരണവ്യവസ്ഥയും ഉണ്ടാകണം. വികസനം ഉന്നതര്‍ക്കുമാത്രമാവരുത്. ജനകീയബദലുകളാണ് അടിസ്ഥാനവര്‍ഗത്തിന്റെ ക്ഷേമത്തിനു കളമൊരുക്കുന്നത്. പാവപ്പെട്ടവന്റെ മക്കള്‍ക്കും ഉന്നതവിദ്യാഭ്യാസത്തിന് അവസരം ലഭിക്കണം. പണത്തിനു പകരം മെറിറ്റാകണം വിദ്യാഭ്യാസ അവസരങ്ങളുടെ മാനദണ്ഡം. എല്ലാവര്‍ക്കും നീതി ലഭിക്കുന്ന ജനപക്ഷ വികസനവും അതിനു തുടര്‍ച്ചയും ഉണ്ടാകണം. കേരളം അതുവഴി ഇന്ത്യക്ക് മാതൃകയാകണം. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള യുദ്ധമല്ല തെരഞ്ഞെടുപ്പ്. അത് സാമൂഹ്യനീതിക്കുവേണ്ടിയുള്ള രാഷ്ട്രീയ സമരമാണ്. വിശ്വാസം മനുഷ്യന്റെ വ്യക്തിപരമായ അവകാശമാണ്. അത് സംരക്ഷിക്കപ്പെടുകതന്നെ വേണം. മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കണം. സര്‍വോപരി ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടലാണ് ജനാധിപത്യ സമൂഹ്യവ്യവസ്ഥയുടെ കാതല്‍. ഭരണഘടനാപരമായ അവകാശമായ സമ്മതിദാനാവകാശം അനീതിക്കും അസമത്വത്തിനുമെതിരായ ആയുധമായി ഉപയോഗപ്പെടുത്താന്‍ വിശ്വാസികള്‍ക്കാവട്ടെയെന്നും മോര്‍ യൌസേബിയോസ് പറഞ്ഞു.
ദേശാഭിമാനി 060411
അഴിമതിക്കാരെയും പെണ്‍വാണിഭക്കാരെയും സംസ്കാരവിരുദ്ധരെയും ഒറ്റപ്പെടുത്തുകയും സാമൂഹ്യനീതിക്കായുള്ള ജനപക്ഷ ഭരണസംവിധാനം അധികാരത്തില്‍ വരികയും വേണമെന്ന് മലങ്കര യാക്കോബായ സുറിയാനി സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മോര്‍ യൌസേബിയോസ് മെത്രാപൊലീത്ത പറഞ്ഞു. സമ്പന്നരുടെ താല്‍പ്പര്യം സംരക്ഷിച്ച്, അധ്വാനിക്കുന്നവരെയും പാവപ്പെട്ടവരെയും ദ്രോഹിക്കുന്ന ഭരണനയങ്ങളോട് സഭയ്ക്ക് യോജിപ്പില്ല. ദുഃഖിതരോടും പീഡിതരോടും പക്ഷംചേര്‍ന്നാണ് യേശുക്രിസ്തു സമത്വത്തിനായി പോരാടിയത്. ആ പാതയാണ് വിശ്വാസികള്‍ക്കും അഭികാമ്യം. അവസരസമത്വമാണ് പുരോഗതിയുടെ അടിസ്ഥാനം. വേദനിക്കുന്നവന്റെ കണ്ണീരിനും വിയര്‍പ്പിനും ഇവിടെ ആര് വിലകല്‍പ്പിക്കുന്നുവെന്ന് വിശ്വാസികള്‍ തിരിച്ചറിയും-ബിഷപ് യൌസേബിയോസ് ദേശാഭിമാനിയോടു പറഞ്ഞു.
ReplyDelete