ജമാഅത്തെ ഇസ്ളാമിയുമായി എല്‍ഡിഎഫിന് ബന്ധമൊന്നുമില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജമാഅത്തെ നേതൃത്വം സംസാരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത് അനുസരിച്ചാണ് പാര്‍ടി സെക്രട്ടറി സംസാരിച്ചത്. ഇത് സംബന്ധിച്ച് കൂടുതല്‍ പറയേണ്ട കാര്യമില്ല. മതനിരപേക്ഷ കക്ഷിയായ സിപിഐ എമ്മിന് എല്ലാ മതത്തിലും സുഹൃത്തുക്കളുണ്ട്. എല്ലാ മതത്തില്‍പ്പെട്ടവരും ഈ പാര്‍ടിയിലുണ്ട്. പാലക്കാട് പ്രസ് ക്ളബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എന്റെ കൈകള്‍ ആരും ബന്ധിച്ചിട്ടില്ല. മുഖ്യമന്ത്രിയായിരുന്ന സമയത്ത് നേരിട്ട വിഷമതകള്‍ കൊണ്ട് ആന്റണി ഇങ്ങിനെയൊക്കെ സ്വപ്നം കണ്ടുകൊണ്ടിരിക്കുകയാണ്. ആന്റണിയുടെ പ്രതിരോധമന്ത്രാലയത്തിലും അഴിമതിയാണ്. കാര്‍ഗില്‍ രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് നല്‍കാനായി പണിത ആദര്‍ശ് ഫ്ളാറ്റ് രക്തസാക്ഷികളുടെ കുടുംബത്തിന് നല്‍കിയില്ല. ഇതാണോ ആന്റണിയുടെ ആദര്‍ശം. എസ്എന്‍സി ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ താന്‍ കേന്ദ്രനേതൃത്വത്തിന് കത്തെഴുതിയെന്ന പി ടി തോമസിന്റെ വെളിപ്പെടുത്തല്‍ കെട്ടുകഥയാണ്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തന്നെ കേന്ദ്രീകരിച്ച് ഓരോ കെട്ടുകഥകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഓരോകാലത്ത് ഓരോ പ്രചാരണങ്ങള്‍ ഉണ്ടാവും. ഇതെല്ലാം ഞങ്ങളുടെ പാര്‍ടി ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടിട്ടുള്ളതാണ്. ഇപ്പോള്‍ ഇത് പറയേണ്ട കാര്യമില്ല. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആരായിരിക്കും മുഖ്യമന്ത്രിയെന്ന് പിന്നീട് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ മകനെതിരായ ആരോപണത്തില്‍ ഒരു കഥയുമില്ല.14 കൊല്ലം മുമ്പ് നിയമനം ലഭിച്ചതാണ്. ഇപ്പോള്‍ ഓരോന്ന് പുറത്തുകൊണ്ടുവരുന്നത് എന്തിന് വേണ്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാം.
എല്‍ഡിഎഫ് ഭരണത്തിനെതിരെ ഒന്നും പറയാനില്ലാത്തതിനാല്‍ എല്ലാം കേന്ദ്രത്തിന്റെ ഔദാര്യമാണെന്ന് പറയുന്നത് അപഹാസ്യമാണ്. രണ്ട് രൂപക്ക് അരി പദ്ധതി വിപുലപ്പെടുത്താനുള്ള തീരുമാനം അട്ടിമറിച്ച യുഡിഎഫിനെതിരെ ജനരോഷം അലയടിക്കുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുമെന്നും മൂന്ന് രൂപ നിരക്കില്‍ അരി വിതരണം ചെയ്യുമെന്നും വാഗ്ദാനം നല്‍കിയ യുപിഎ സര്‍ക്കാരിന് അത് നിറവേറ്റാനായില്ല. അഴിമതി നടത്തി രാജ ജയിലില്‍ പോയെങ്കിലും പണം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കൈയിലാണ് എത്തുന്നത്. ഇതിന്റെ പങ്ക് കേരളത്തിലെത്തിച്ച് ജനാധിപത്യതെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്ന വ്യാമോഹം നടക്കില്ല. ആന്റണിയുടെയും സഹപ്രവര്‍ത്തകരുടെയും വകുപ്പില്‍ നടന്ന അഴിമതികള്‍ നാടെങ്ങും ചര്‍ച്ചചെയ്യുന്നതിനാല്‍ അഴിമതി എന്ന് കേള്‍ക്കുമ്പോഴെ ആന്റണി ചൂളുകയാണ്. ഭരണവിരുദ്ധവികാരമില്ലാത്ത ആദ്യത്തെ തെരഞ്ഞെടുപ്പാണ് ഇതെന്ന് യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍ തന്നെ പറയുന്നുണ്ട്. കേരളത്തില്‍ എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി പി ഉണ്ണിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 060411
എന്റെ കൈകള്‍ ആരും ബന്ധിച്ചിട്ടില്ല. മുഖ്യമന്ത്രിയായിരുന്ന സമയത്ത് നേരിട്ട വിഷമതകള്‍ കൊണ്ട് ആന്റണി ഇങ്ങിനെയൊക്കെ സ്വപ്നം കണ്ടുകൊണ്ടിരിക്കുകയാണ്. ആന്റണിയുടെ പ്രതിരോധമന്ത്രാലയത്തിലും അഴിമതിയാണ്. കാര്‍ഗില്‍ രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് നല്‍കാനായി പണിത ആദര്‍ശ് ഫ്ളാറ്റ് രക്തസാക്ഷികളുടെ കുടുംബത്തിന് നല്‍കിയില്ല. ഇതാണോ ആന്റണിയുടെ ആദര്‍ശം. എസ്എന്‍സി ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ താന്‍ കേന്ദ്രനേതൃത്വത്തിന് കത്തെഴുതിയെന്ന പി ടി തോമസിന്റെ വെളിപ്പെടുത്തല്‍ കെട്ടുകഥയാണ്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തന്നെ കേന്ദ്രീകരിച്ച് ഓരോ കെട്ടുകഥകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ReplyDelete