Friday, April 1, 2011

ആദിവാസികളോ?? തിളയ്ക്കും മനോരമയ്ക്ക് ചോര...

ആദിവാസികളെന്ന് കേട്ടാല്‍ ചോര തിളയ്ക്കും മനോരമയ്ക്ക്. മാത്തുക്കുട്ടിച്ചായന്റെ മക്കളുടെ പത്രത്തിന് ആദിവാസികളെ ഉയര്‍ത്തിയതിന്റെ ഒരുപാട് കഥകള്‍ പറയാനുണ്ട്. വയനാട്ടില്‍ ആദിവാസികളുടെ പെരുമന്‍ വര്‍ഗീസ് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് നാട്ടാരെ ആദ്യം അറിയിച്ചത് മലയാളത്തിന്റെ സുപ്രഭാതമാണ്. വര്‍ഗീസിന്റെ കൈയില്‍ തോക്ക് പിടിപ്പിച്ച് ചിത്രവും കൊടുത്തു. വര്‍ഗീസിനെ കൊടും ഭീകരനാക്കിയുള്ള ലേഖനങ്ങളുടെയും പരമ്പരകളുടെയും പ്രളയം കണ്ട് മലയാളി ഞെട്ടി. കെട്ടിയിട്ട് വെടിവച്ച് കൊന്ന പൊലീസും ആഭ്യന്തരമന്ത്രി കെ കരുണാകരനും വീരശൂര പരാക്രമികളായി. കാലം വര്‍ഗീസിനെ വിപ്ളവകാരിയാക്കിയപ്പോള്‍ മനോരമയും ചുവടുമാറ്റി. വര്‍ഗീസിനെ വെടിവച്ചുകൊന്നതാണെന്ന് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തിയതോടെ കളംമാറി. വര്‍ഗീസിനെ കേരളത്തിലെ ചെഗുവേരയാക്കി. അപദാനങ്ങള്‍ വാഴ്ത്തി ലേഖനങ്ങള്‍ പരന്നു. ഭീകരന്‍ പുണ്യാളനായി.

ലോകം കീഴ്മേല്‍ മറിഞ്ഞാലും മനോരമയ്ക്ക് പ്രശ്നമില്ല. റബറിന്റെ വിലയിടിയുന്നതും സര്‍ക്കുലേഷന്‍ കുറയുന്നതും സഹിക്കാനാകില്ല. മുത്തങ്ങയില്‍ ആദിവാസികളെ പൊലീസ് വെടിവെച്ചപ്പോഴും വേട്ടയാടിയപ്പോഴും കുറഞ്ഞുപോയെന്നായിരുന്നു മനോരമയുടെ പരാതി. ദേശദ്രോഹികളായ സമരക്കാരെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കണമെന്നായിരുന്നു ആഹ്വാനം. ജോഗിയെന്ന ആദിവാസി വെടിയേറ്റ് മരിച്ചപ്പോള്‍ പോരെന്നാണ് പ്രതികരിച്ചത്. അന്ന് കേരളം ഭരിച്ചത് മനോരമയ്ക്ക് വേണ്ടപ്പെട്ട യുഡിഎഫും എ കെ ആന്റണിയും. ആന്റണിയും യുഡിഎഫും ആദിവാസികളെ വെടിവച്ചാല്‍ മനോരമയ്ക്ക് അത് പൂമാലയാണ്. ആദിവാസികള്‍ക്ക് എല്‍ഡിഎഫ് ഭൂമി നല്‍കിയാല്‍ അത് ഒന്നിനും കൊള്ളാത്തതും.
ക്ല്ലിക്കി വായിക്കാന്‍ മറക്കല്ലേ..

കൊട്ടിയൂരില്‍ ആദിവാസി യുവാവ് തൂങ്ങിമരിച്ചത് എല്‍ഡിഎഫുകാര്‍ കെട്ടിത്തൂക്കിയതുപോലെയാണ് മനോരമ പ്രചരിപ്പിച്ചത്. തെരഞ്ഞെടുപ്പുകാലത്ത് എന്ത് എങ്ങനെ പറയണമെന്ന് യുഡിഎഫിനെ പഠിപ്പിക്കുന്ന പത്രം. ആദിവാസിയെ എല്‍ഡിഎഫുകാര്‍ മര്‍ദിച്ചുവെന്നേ യുഡിഎഫ് പറയുന്നുള്ളൂ. തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ ഇതു പോരെന്ന് മനോരമയ്ക്ക് തോന്നി. ദുരൂഹതയും ബന്ധുക്കളുടെ പരാതിയും തൂങ്ങിയ വിധവുമൊക്കെ പരത്തിപ്പറഞ്ഞ് എല്‍ഡിഎഫ് കൊന്നു കെട്ടിത്തൂക്കിയതാണെന്ന് വരുത്തിയിട്ടേ അടങ്ങിയുള്ളൂ. മരിച്ചയാളുടെ സഹോദരന്‍ പറയുന്നത് മനോരമ വിശ്വസിക്കില്ല. ചില നാടകങ്ങള്‍ കളിച്ചില്ലെങ്കില്‍ യുഡിഎഫ് രക്ഷപ്പെടില്ലെന്ന് മനോരമയ്ക്കറിയാം. പോസ്റ്റര്‍ ഒട്ടിക്കുന്നത് മുതല്‍ യുഡിഎഫ് ഏജന്റിന്റെ ഡ്യൂട്ടിവരെയെടുക്കുന്നതാണ് 'സ്വതന്ത്ര പത്രപ്രവര്‍ത്തനം'. മനോരമയാണ് മാതൃക.

ദേശാഭിമാനി 010411

1 comment:

  1. ആദിവാസികളെന്ന് കേട്ടാല്‍ ചോര തിളയ്ക്കും മനോരമയ്ക്ക്. മാത്തുക്കുട്ടിച്ചായന്റെ മക്കളുടെ പത്രത്തിന് ആദിവാസികളെ ഉയര്‍ത്തിയതിന്റെ ഒരുപാട് കഥകള്‍ പറയാനുണ്ട്. വയനാട്ടില്‍ ആദിവാസികളുടെ പെരുമന്‍ വര്‍ഗീസ് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് നാട്ടാരെ ആദ്യം അറിയിച്ചത് മലയാളത്തിന്റെ സുപ്രഭാതമാണ്. വര്‍ഗീസിന്റെ കൈയില്‍ തോക്ക് പിടിപ്പിച്ച് ചിത്രവും കൊടുത്തു. വര്‍ഗീസിനെ കൊടും ഭീകരനാക്കിയുള്ള ലേഖനങ്ങളുടെയും പരമ്പരകളുടെയും പ്രളയം കണ്ട് മലയാളി ഞെട്ടി. കെട്ടിയിട്ട് വെടിവച്ച് കൊന്ന പൊലീസും ആഭ്യന്തരമന്ത്രി കെ കരുണാകരനും വീരശൂര പരാക്രമികളായി. കാലം വര്‍ഗീസിനെ വിപ്ളവകാരിയാക്കിയപ്പോള്‍ മനോരമയും ചുവടുമാറ്റി. വര്‍ഗീസിനെ വെടിവച്ചുകൊന്നതാണെന്ന് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തിയതോടെ കളംമാറി. വര്‍ഗീസിനെ കേരളത്തിലെ ചെഗുവേരയാക്കി. അപദാനങ്ങള്‍ വാഴ്ത്തി ലേഖനങ്ങള്‍ പരന്നു. ഭീകരന്‍ പുണ്യാളനായി.

    ReplyDelete