Thursday, April 7, 2011

ചവറയില്‍ യു ഡി എഫ് അക്രമം വീണ്ടും

ചവറ: എല്‍ഡിഎഫ് പ്രവര്‍ത്തകരെ യുഡിഎഫ് സംഘം ആക്രമിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ആര്‍എസ്പി വടക്കുംതല ലോക്കല്‍കമ്മിറ്റി അംഗം  സിദ്ദിക്കിനെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി ഗിരീഷിനെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.

പ്രചരണബോര്‍ഡ് സ്ഥാപിച്ചുകൊണ്ടിരുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് ആര്‍എസ്പി(ബി) നേതാവ് സക്കീര്‍ഹുസൈന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. പരിക്കേറ്റ സിദ്ദിക്കിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പഞ്ചായത്ത് അംഗങ്ങളായ മല്ലയില്‍ നൗഷാദ്, വേലിയില്‍ നൗഷാദ്, നിസാം, സഹീര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തി വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു.

എല്‍ഡിഎഫ് നേതൃത്വത്തില്‍ പനയന്നാര്‍കാവില്‍ പ്രതിഷേധയോഗം നടന്നു. സിപിഐ ലോക്കല്‍കമ്മിറ്റി സെക്രട്ടറി കെ ജി വിശ്വംഭരന്‍ അദ്ധ്യക്ഷനായി. സിപിഎം ഏരിയാ സെക്രട്ടറി ജി വിക്രമന്‍, എഎം സാലി, എസ് ചന്ദ്രന്‍, ജെ അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

janayugom 070411

1 comment:

  1. chavara kku purathu ithu sambhavikkilla. kaaranam athinu purathu RSP illa :)

    ReplyDelete