എന്‍ഡോസള്‍ഫാന്‍: ദേശീയ കണ്‍വന്‍ഷന്‍ ഇന്ന്
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച കാസര്‍കോട്ട് ദേശീയ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും. 24 മുതല്‍ 29 വരെ ജനീവയിലെ സ്റ്റോക്ഹോമില്‍ ചേരുന്ന ലോകപരിസ്ഥിതി സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന നിലപാട് ഇന്ത്യ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കണ്‍വന്‍ഷന്‍ ചേരുന്നത്. വനം മന്ത്രി ബിനോയ് വിശ്വം, മേധാപട്കര്‍, വന്ദനശിവ, പി കരുണാകരന്‍ എംപി, വി എം സുധീരന്‍, എം പി വീരേന്ദ്രകുമാര്‍, സി കെ പത്മനാഭന്‍, എം കെ മുനീര്‍, എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, സി എച്ച് കുഞ്ഞമ്പു, കെ വി കുഞ്ഞിരാമന്‍, പള്ളിപ്രം ബാലന്‍, സി ടി അഹമ്മദലി തുടങ്ങിയവര്‍ പങ്കെടുക്കും.
എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് രാജ്യവ്യാപക പ്രക്ഷോഭമായി ഇതിനെ ഉയര്‍ത്തുന്നത്. പകല്‍ ഒമ്പത് മുതല്‍ അഞ്ച് വരെ കാസര്‍കോട് മുനിസിപ്പല്‍ കോഫറന്‍സ് ഹാളിലാണ് പരിപാടി. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനിരയായവരെ പൂര്‍ണമായും പുനരധിവസിപ്പിക്കുന്നതിനൊപ്പം ഇവര്‍ക്ക് മതിയായ നഷ്ടപരിഹാരം വാങ്ങികൊടുക്കാനുള്ള നിയമ നടപടിയെക്കുറിച്ചും ആലോചിക്കും.
എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ പരിഹസിച്ച് വീണ്ടും കേന്ദ്രസംഘം
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ പരിഹസിച്ച് വീണ്ടും കേന്ദ്രസര്‍ക്കാര്‍. പ്രശ്നം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസംഘം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സന്ദര്‍ശന നാടകം കളിച്ചാണ് വീണ്ടും വഞ്ചിച്ചത്. ജില്ലയിലെ 11 പഞ്ചായത്തുകളില്‍ വ്യാപകമായി കാണുന്ന മാരക രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമാണെന്ന് തെളിവില്ലെന്ന് പറഞ്ഞാണ് ആദ്യം ദുരന്തബാധിതരെ അപമാനിച്ചത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ പറ്റില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് ഉയര്‍ന്നുവന്ന ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് പഠനസംഘത്തെ നിയോഗിച്ചത്. അവരാണ് ഇപ്പോള്‍ ജില്ലയിലെത്തി എന്‍മകജെയിലെ ഏതാനും ആളുകളെ കണ്ട് തിരിച്ചുപോയത്.
കേന്ദ്രസംഘത്തില്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ തന്നെയാണ് ഉണ്ടായിരുന്നത്. 11 പഞ്ചായത്തുകളിലായി അയ്യായിരത്തോളം രോഗികള്‍ ഉണ്ടെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് കണ്ടെത്തിയ സാഹചര്യത്തില്‍ ദുരന്തത്തിന്റെ ആഴം മനസിലാക്കാന്‍ ഒറ്റ ദിവസത്തെ സന്ദര്‍ശനം കൊണ്ട് കഴിയില്ലെന്ന് ഉറപ്പാണ്. എന്നിട്ടും മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ സംഘം ഒറ്റ ദിവസംകൊണ്ട് മതിയാക്കി സ്ഥലംവിട്ടത് ദുരൂഹമാണ്. സംഘം വീണ്ടും വരുമെന്ന് പറയുന്നുണ്ടെങ്കിലും അതിന് ഉറപ്പൊന്നും ഇല്ല. സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ഇവിടെ നടപ്പാക്കുന്നുണ്ട്. അതിന്റെ പുരോഗതി അറിയണമെങ്കില്‍ പദ്ധതി നടത്തിപ്പിന് നേതൃത്വം നല്‍കുന്ന ജില്ലാ കലക്ടറോടും ജില്ലാപഞ്ചായത്ത് പ്രസിഡന്റിനോടും വിവരങ്ങള്‍ അന്വേഷിക്കേണ്ടത് പ്രാഥമിക മര്യാദയാണ്. എന്നാല്‍ ഇവരെ കാണാന്‍ സംഘം തയ്യാറായില്ല. സന്ദര്‍ശന വിവരം പോലും ഇവരെ അറിയിച്ചിട്ടില്ലെന്നാണ് മനസിലാക്കുന്നത്. പാര്‍ലമെന്റിലും പുറത്തും ഈ പ്രശ്നം നിരന്തരം ഉയര്‍ത്തികൊണ്ടുവരുന്നത് പി കരുണാകരന്‍ എംപിയാണ്. ഇത് സംബന്ധിച്ച് ചില പരിസ്ഥിതി പ്രവര്‍ത്തകരില്‍നിന്ന് വിവരങ്ങള്‍ അന്വേഷിച്ച സംഘം എംപി ആവശ്യപ്പെട്ടിട്ടുപോലും കാണാന്‍ തയ്യാറായില്ല. താങ്കളോട് സംസാരിക്കേണ്ട ആവശ്യമില്ലെന്ന ധിക്കാരപൂര്‍വമായ മറുപടിയാണ് നല്‍കിയത്.
എന്‍മകജെ പഞ്ചായത്തിലെ ഏതാനും രോഗികളെ കണ്ടാല്‍ മാത്രം എങ്ങനെ ദുരന്തത്തിന്റെ ആഴം മനസിലാക്കാന്‍ കഴിയും. മാരകമായ രോഗം ബാധിച്ച നിരവധിയാളുകള്‍ മറ്റു പഞ്ചായത്തുകളിലുണ്ട്. രോഗങ്ങള്‍ക്കെല്ലാം വിവിധ സ്വഭാവങ്ങളായതിനാല്‍ അതിനെക്കുറിച്ചൊക്കെ വ്യക്തമായ ധാരണയില്ലാതെ എങ്ങനെ ഏത് തരത്തിലുള്ള ചികിത്സയാണ് വേണ്ടതെന്ന് സംഘത്തിന് നിര്‍ദേശിക്കാന്‍ കഴിയും. സംസ്ഥാന ആരോഗ്യ വകുപ്പ് കണ്ടെത്തിയ കാര്യങ്ങളില്‍നിന്ന് ഇതൊക്കെ മനസിലാക്കാമെന്നാണ് മറുപടിയെങ്കില്‍ പിന്നെന്തിനാണ് ലക്ഷങ്ങള്‍ പൊടിച്ച് പ്രത്യേക കേന്ദ്രസംഘത്തെ നിയോഗിച്ചത്. സംസ്ഥാന സര്‍ക്കാരില്‍നിന്ന് റിപ്പോര്‍ട്ട് ശേഖരിച്ച് അതിനനുസരിച്ചുള്ള പദ്ധതി തയ്യാറാക്കിയാല്‍ പോരെ.
പ്രത്യേക കമ്മിറ്റിയെ നിയോഗിക്കേണ്ടതില്ലെന്ന് തുടക്കം മുതല്‍ അഭിപ്രായം ഉയര്‍ന്നതാണ്. ഇതിന് മുമ്പ് കേന്ദ്രത്തിന്റേതായും സംസ്ഥാനത്തിന്റേതായും നിരവധി കമ്മിറ്റികള്‍ പഠനം നടത്തിയിട്ടുണ്ട്. അതുപ്രകാരം നടപടി സ്വീകരിക്കാവുന്നതേയുള്ളു. എന്നിട്ടും കമ്മിറ്റിയെ നിയോഗിച്ച് ദുരിതബാധിതര്‍ക്കുള്ള സഹായം മുടക്കാനുള്ള വഴികളാണ് കേന്ദ്രം അന്വേഷിക്കുന്നത്. രണ്ട് പതിറ്റാണ്ടിലധികം ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ തളിച്ച പ്രദേശത്താണ് ജനങ്ങള്‍ കൂട്ടത്തോടെ രോഗികളായത്. രോഗ കാരണത്തിന് മറ്റ് തെളിവുകള്‍ വേണ്ട. അതുകൊണ്ടാണ് സമൂഹം ഒറ്റക്കെട്ടായി ഈ കീടനാശിനി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത്. എന്നാല്‍ കേന്ദ്രത്തിന് മാത്രം ഇത് ബോധ്യപ്പെടുന്നില്ല. ഈ മാസം 24ന് വീണ്ടും ലോക പരിസ്ഥിതി സമ്മേളനം ജനീവയിലെ സ്റ്റോക്ഹോമില്‍ ചേരുകയാണ്. കഴിഞ്ഞ വര്‍ഷത്തെ സമ്മേളനത്തില്‍ നിരോധനത്തിനെതിരെ വോട്ട് ചെയ്ത ഏകരാജ്യമാണ് ഇന്ത്യ. ഈ സമ്മേളനത്തില്‍ ഇന്ത്യ എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാനുള്ള അതിശക്തമായ ജനകീയ മുന്നേറ്റം ഇനിയും ഉയര്‍ന്ന് വരേണ്ടതുണ്ടെന്നാണ് ഈ സംഭവങ്ങള്‍ നല്‍കുന്ന സൂചന.
കേന്ദ്ര സംഘത്തിന്റെ നടപടി പ്രതിഷേധാര്‍ഹം: പി കരുണാകരന്‍ എംപി
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയമിച്ച കമീഷന്റെ ആദ്യഘട്ടത്തിലെ നടപടി പരിഹാസ്യമാണെന്ന് പി കരുണാകരന്‍ എംപി പറഞ്ഞു. കേരളത്തില്‍ സാര്‍വത്രികമായി ആഘോഷിക്കുന്ന വിഷു ദിവസം കമീഷന്‍ സന്ദര്‍ശനം നടത്തിയതുതന്നെ ഉചിതമായ നടപടിയല്ല. 14 മുതല്‍ 16 വരെ തീയതികളില്‍ സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് പത്രങ്ങള്‍ വഴി അറിയിച്ചിരുന്നത്. എന്നാല്‍ ഒറ്റ ദിവസം ചില പ്രദേശങ്ങളിലും ആശുപത്രികളിലും മിന്നല്‍ പര്യടനം നടത്തി സ്ഥലം വിടുകയാണ് കമീഷന്‍ ചെയ്തത്. 400ല്‍പരം ആളുകള്‍ മരിക്കാനിടയായ സംഭവത്തില്‍ അവരുടെ ബന്ധുക്കളുടെ വീടുകളോ ഇപ്പോഴും രോഗബാധിതരായിക്കിടക്കുന്ന ആയിരക്കണക്കിന് ആളുകളെയോ ഒറ്റ ദിവസം കൊണ്ട് സന്ദര്‍ശിക്കാന്‍ കമീഷന് സാധിക്കില്ല.
ജനപ്രതിനിധികളെയോ കലക്ടറെയോ കാണാന്‍ പോലും കമീഷന്‍ സമയം കണ്ടെത്തിയില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. ജില്ലയിലെ എംപി എന്ന നിലയില്‍ നിവേദനം നല്‍കുന്നതിനും പ്രശ്നത്തിന്റെ ഗൌരവം ശ്രദ്ധയില്‍പ്പെടുത്തുന്നതിനും സമയം ചോദിച്ചപ്പോള്‍ ആരെയും കാണാന്‍ താല്‍പര്യമില്ലെന്നാണ് ഡിഎംഒ വഴി അറിയിച്ചത്. പ്രശ്നത്തിന്റെ ഗൌരവം മനസിലാക്കാനുള്ള സമീപനമല്ല കമീഷന്റെ ഭാഗത്തുനിന്നുണ്ടായത്. ഇനിയും സ്ഥലം സന്ദര്‍ശിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ജില്ലയിലെ ജനപ്രതിനിധികളെയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരെയും മറ്റ് ആളുകളെയും കാണാനും സംസാരിക്കാനും അവരുടെ അഭിപ്രായങ്ങള്‍ അറിയുവാനും കമീഷന്‍ തയ്യാറാകേണ്ടതാണ്. 25ന് നടക്കുന്ന സ്റ്റോക്ക് ഹോം കണ്‍വന്‍ഷന് മുമ്പ് ഇത്തരമൊരു പ്രഹസനം നടത്തുന്നതില്‍ ദുരൂഹതയുണ്ട്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന അടിസ്ഥാന പ്രശ്നം ഒഴിവാക്കാനുള്ള ശ്രമം ഈ അന്വേഷണത്തിലുമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിരോധനമല്ല, ഏത് തരത്തിലുള്ള ചികിത്സയാണ് വേണ്ടതെന്ന അഭിപ്രായങ്ങളും ഉയര്‍ന്നുവന്നതായി മനസിലാക്കുന്നുണ്ട്- പി കരുണാകരന്‍ പറഞ്ഞു.
കേന്ദ്രസംഘത്തിന്റേത് വഞ്ചന: ഡിവൈഎഫ്ഐ
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം പ്രഹസനമാക്കിയതില്‍ ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. തലമുറയെ ദുരന്തത്തിലേക്ക് തള്ളിവിട്ട കീടനാശിനി പ്രയോഗത്തില്‍ ജില്ലയിലെ ആയിരങ്ങളാണ് രോഗബാധിതരായി കഴിയുന്നത്. 11 പഞ്ചായത്തുകളില്‍ വ്യാപിച്ച് കിടക്കുന്നതാണ് ദുരന്തം. എന്നിട്ടും കേന്ദ്രസംഘം വിഷുദിനത്തില്‍ ഏതാനും മണിക്കൂര്‍ ഒരു പഞ്ചായത്തില്‍ മാത്രം സന്ദര്‍ശിച്ച് തിരിച്ചുപോയത് ജനങ്ങളോട് കാണിച്ച വലിയ അനീതിയാണ്. പഠനം നടത്തണമെന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ വിശദമായ പഠനത്തിന് തയ്യാറാകണം. ജില്ലാപ്രസിഡന്റ് സിജി മാത്യുവും സെക്രട്ടറി സാബു അബ്രഹാമും പറഞ്ഞു.
ദേശാഭിമാനി 170411
എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ പരിഹസിച്ച് വീണ്ടും കേന്ദ്രസര്‍ക്കാര്‍. പ്രശ്നം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസംഘം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സന്ദര്‍ശന നാടകം കളിച്ചാണ് വീണ്ടും വഞ്ചിച്ചത്. ജില്ലയിലെ 11 പഞ്ചായത്തുകളില്‍ വ്യാപകമായി കാണുന്ന മാരക രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമാണെന്ന് തെളിവില്ലെന്ന് പറഞ്ഞാണ് ആദ്യം ദുരന്തബാധിതരെ അപമാനിച്ചത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ പറ്റില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് ഉയര്‍ന്നുവന്ന ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് പഠനസംഘത്തെ നിയോഗിച്ചത്. അവരാണ് ഇപ്പോള്‍ ജില്ലയിലെത്തി എന്‍മകജെയിലെ ഏതാനും ആളുകളെ കണ്ട് തിരിച്ചുപോയത്.
ReplyDelete