തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയിലെ മാലിന്യ നിര്‍മാര്‍ജന പദ്ധതിയില്‍ ഉമ്മന്‍ ചാണ്ടി അഴിമതി നടത്തിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ കെ രാമചന്ദ്രന്‍. ഉമ്മന്‍ ചാണ്ടിക്കെതിരെ തന്റെ പക്കല്‍ വ്യക്തമായ തെളിവുണ്ട്. ഇത് അറിയാവുന്നതുകൊണ്ടാണ് തനിക്കെതിരെ നിയമ നടപടിക്ക് ഉമ്മന്‍ ചാണ്ടി മുതിരാത്തതെന്നും കെ കെ രാമന്ദ്രന്‍ പറഞ്ഞു. സ്വകാര്യ ചാനലിന്റെ അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം അഴിമതി സംബന്ധിച്ച രാമചന്ദ്രന്റെ ആക്ഷേപം നൂറു ശതമാനവും ശരിയാണെന്ന് വ്യവസായ മന്ത്രി എളമരം കരീം കോഴിക്കോട്ട് പറഞ്ഞു.
മുന്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ടൈറ്റാനിയം ഫാക്ടറിയിലെ മാലിന്യ നിര്‍മാര്‍ജന പദ്ധതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വന്‍ അഴിമതിക്കു കളമൊരുക്കിയതായി കഴിഞ്ഞ ദിവസം കെ കെ രാമചന്ദ്രന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. 226 കോടിയുടെ ഈ അഴിമതിക്ക് രമേശ് ചെന്നിത്തല കൂട്ടുനിന്നതായും രാമചന്ദ്രന്‍ പറഞ്ഞു. ആധുനിക മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കണമെന്ന സുപ്രിം കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് അഴിമതിക്കു സാഹചര്യമൊരുക്കിയത്. 80 കോടിയുടെ പദ്ധതിക്ക് കമ്പനി പദ്ധതി തയ്യാറാക്കിയിരുന്നു. 30 കോടി ചെലവില്‍ പദ്ധതി നടപ്പാക്കാന്‍ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളും മുന്നോട്ടുവന്നു. എന്നിട്ടും കമ്പനിയുടെ നവീകരണന്ന പേരില്‍ 256 കോടിയുടെ പദ്ധതിക്ക് അനുമതി നല്‍കുകയാണ് ഉമ്മന്‍ ചാണ്ടി ചെയ്തത്. ഇതിനു കൂട്ടുനില്‍ക്കാത്തതിന്റെ പേരിലാണ് തന്നെ മന്ത്രിസഭയില്‍നിന്ന് നീക്കിയതെന്നും രാമചന്ദ്രന്‍ ആരോപിച്ചിരുന്നു.
അഴിമതിയുണ്ടെന്ന മുന്‍മന്ത്രി കെ കെ രാമചന്ദ്രന്റെ ആരോപണം നൂറുശതമാനം ശരിയാണെന്ന് വ്യവസായമന്ത്രി എളമരം കരീം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിനടത്തിയ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് മന്ത്രി പറഞ്ഞു. ക്രമക്കേടിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണവും വകുപ്പുതല അന്വേഷണവും നടന്നുവരികയാണ്. സി ബി ഐ അന്വേഷണത്തിനു മന്ത്രിസഭ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും സി ബി ഐ കേസ് ഏറ്റെടുത്തില്ല. ഇതിനു പിന്നില്‍ ഉമ്മന്‍ ചാണ്ടിയാണോയെന്ന് സംശയമുണ്ടെന്നും കരീം പറഞ്ഞു.
ക്രമക്കേടുണ്ടെങ്കില്‍ എന്തുകൊണ്ടു കരാര്‍ റദ്ദാക്കിയില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ ചോദ്യത്തിനു പ്രസക്തിയില്ല. യു ഡി എഫ് കാലത്ത് ഒപ്പിട്ട പദ്ധതി ക്രമവിരുദ്ധമാണെന്ന് കണ്ടതിനെ തുടര്‍ന്ന് 2008ല്‍ ഇടതു സര്‍ക്കാര്‍ റദ്ദാക്കി. 83 കോടി രൂപയുടെ പുതിയ പദ്ധതിയാണ് ഇടതുസര്‍ക്കാര്‍ നടപ്പിലാക്കിയത്. ഈ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി കഴിഞ്ഞദിവസം കോഴിക്കോട്ട് നടത്തിയ പ്രസ്താവന അറിവില്ലായ്മ കൊണ്ടാണോ അതല്ല തന്റെ ഭാഗം ന്യായീകരിക്കാനാണോ പറഞ്ഞതെന്ന് വ്യക്തമാക്കണമെന്നും എളമരം കരീം ആവശ്യപ്പെട്ടു.
പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയം ഫാക്ടറിയില്‍ ആസിഡ് കലര്‍ന്ന മലിനജലം കടലിലേക്ക് ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളില്‍ നിന്നും മത്സ്യത്തൊഴിലാളികളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് യു ഡി എഫ് സര്‍ക്കാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചത്. കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള മിക്കോണ്‍ എന്ന കണ്‍സള്‍ട്ടന്‍സിയെ പ്രൊജക്ട് സമര്‍പ്പിക്കാനായി നിയോഗിക്കുകയും ഇതുപ്രകാരം 2005ല്‍ സമര്‍പ്പിച്ച 256.1 കോടിയുടെ പ്ലാന്റിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. ഇതിനിടെ അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍, സുപ്രിംകോടതി മോണിറ്ററിംഗ് കമ്മിറ്റിയുടെ അന്ത്യശാസനവും മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ അടച്ചുപൂട്ടല്‍ ഭീഷണിയും നിലവിലുള്ളതിനാല്‍ യു ഡി എഫ് കാലത്തെ പദ്ധതി തുടരുകയായിരുന്നു.
പ്ലാന്റിന്റെ ആദ്യഘട്ട പ്രവൃത്തി നടക്കുമ്പോള്‍ വീണ്ടും പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതില്‍ പ്ലാന്റിന് 414 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് കണ്ട് സംശയം തോന്നിയ സര്‍ക്കാര്‍ സബ് എന്‍ജീനിയറെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. വര്‍ക്ക് ഷീറ്റ് നോക്കിയല്ല മറിച്ച് രാഷ്ട്രീയ സമ്മര്‍ദത്താലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് വച്ചതെന്നായിരുന്നു മറുപടി. തുടര്‍ന്ന്് എന്‍ജിനീയര്‍ക്കെതിരെ സസ്‌പെഷന്‍ നടപടിയെടുക്കുകയും പദ്ധതി നിര്‍ത്തിവയ്ക്കുകയും ചെയ്യുകയായിരുന്നുവെന്ന് മന്ത്രി വിശദീകരിച്ചു. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പ്രൊജക്ട് ചെലവേറിയതും അനുയോജ്യമല്ലെന്നും കണ്ടതിനാല്‍ ഈ പദ്ധതിക്ക് പകരം 83 കോടി രൂപയുടെ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കെ എം എം എല്‍ ഇടപാടുമായി ബന്ധപ്പെട്ടും ഈ കമ്പനിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നതായും ഈ കമ്പനിയെക്കുറിച്ച് സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് കേന്ദ്രഗവണ്‍മെന്റിന് എഴുതിയിട്ട് നടപടിയുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിന്റെ കീഴില്‍ വരുന്ന മലിനീകരണനിയന്ത്രണബോര്‍ഡ് വനം പരിസ്ഥിതി മന്ത്രി സുജനപാലിലേക്ക് മാറ്റിയതില്‍ ദുരൂഹതയുണ്ടെന്നും പദ്ധതിക്ക് അനുമതി നല്‍കിയ മുന്‍മന്ത്രിസഭയ്ക്ക് ഇക്കാര്യത്തിലുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനയുഗം 010411
രാമചന്ദ്രന്‍ മാസ്റ്റര്‍ക്കെതിരെ നടപടിയെടുക്കേണ്ടത് പാര്‍ടിയെന്ന് ഉമ്മന്‍ചാണ്ടി
പാലക്കാട്: ടൈറ്റാനിയത്തില്‍ 226 കോടിയുടെ അഴിമതി കാട്ടിയെന്ന രാമചന്ദ്രന്‍ മാസ്റ്ററുടെ ആരോപണം ഏത് സാഹചര്യത്തിലാണ് പറഞ്ഞതെന്ന് വ്യക്തമല്ലെന്നും ഇക്കാര്യത്തില്‍ മാസ്റ്റര്‍ക്കെതിരെ നടപടിയെടുക്കേണ്ട കാര്യം തീരുമാനിക്കേണ്ടത് പാര്‍ടിയാണെന്നും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. പാലക്കാട് പ്രസ്ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിലെ സീറ്റുവിഭജനത്തിലും സ്ഥാനാര്‍ഥിനിര്‍ണയത്തിലും അതൃപ്തിയുള്ളവരുണ്ട്. ഇക്കാര്യത്തില്‍ മുന്നണിയില്‍ നടന്ന ചര്‍ച്ച പുറത്തുപറഞ്ഞ് കൂടുതല്‍ വിവാദമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ല. അസംതൃപ്തര്‍ക്ക് ന്യായീകരണമുണ്ടാകും. ഈ തെരഞ്ഞെടുപ്പില്‍ മലമ്പുഴ ഉള്‍പ്പെടെ ഒരു മണ്ഡലത്തിലും ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കില്ല. തിരുവിതാംകൂറില്‍ ഒരു സീറ്റ് വേണമെന്ന സോഷ്യലിസ്റ്റ് ജനതയുടെ ആവശ്യം പരിഗണിച്ചാണ് നേമത്ത് ചാരുപാറ രവിക്ക് സീറ്റ് നല്‍കിയത്. ഇത് ബിജെപിയെ സഹായിക്കാനല്ല. എന്നാല്‍, പാലക്കാട് കണ്ണാടിയില്‍ ബിജെപിയുമായി ചേര്‍ന്ന് പൌരമുന്നണിയുണ്ടാക്കി ഭരിക്കുന്നതും പുതുശേരിയില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കി മത്സരിച്ചതും ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പ്രതിപക്ഷനേതാവ് മൌനംപാലിച്ചു.
യുഡിഎഫിനെ ആര് നയിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആരായിരിക്കും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ കോഗ്രസിന് സംശയമില്ലെന്ന എ കെ ആന്റണിയുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ എനിക്ക് സംശയമുണ്ടെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി.
ഉത്തരവിറങ്ങി; പുതുക്കിയ ശമ്പളം ഇന്നു മുതല്‍
ദേശാഭിമാനി 010411
തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയിലെ മാലിന്യ നിര്‍മാര്‍ജന പദ്ധതിയില്‍ ഉമ്മന്‍ ചാണ്ടി അഴിമതി നടത്തിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ കെ രാമചന്ദ്രന്‍. ഉമ്മന്‍ ചാണ്ടിക്കെതിരെ തന്റെ പക്കല്‍ വ്യക്തമായ തെളിവുണ്ട്. ഇത് അറിയാവുന്നതുകൊണ്ടാണ് തനിക്കെതിരെ നിയമ നടപടിക്ക് ഉമ്മന്‍ ചാണ്ടി മുതിരാത്തതെന്നും കെ കെ രാമന്ദ്രന്‍ പറഞ്ഞു. സ്വകാര്യ ചാനലിന്റെ അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം അഴിമതി സംബന്ധിച്ച രാമചന്ദ്രന്റെ ആക്ഷേപം നൂറു ശതമാനവും ശരിയാണെന്ന് വ്യവസായ മന്ത്രി എളമരം കരീം കോഴിക്കോട്ട് പറഞ്ഞു.
ReplyDelete