Thursday, April 7, 2011

ലതിക സുഭാഷ് പറ്റിച്ചു: ശാരിയുടെ അച്ഛന്‍

കോട്ടയം: മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ലതിക സുഭാഷിന് കെട്ടിവെയ്ക്കാന്‍ പണം നല്‍കിയിട്ടില്ലെന്ന് കിളിരൂര്‍ പീഡന കേസിലെ ഇരയായ ശാരി എസ് നായരുടെ അച്ഛന്‍ സുരേന്ദ്രന്‍ വ്യക്തമാക്കി. സംഭാവന ആവശ്യപ്പെട്ടപ്പോള്‍ 100 രൂപ നല്‍കി. എന്നാല്‍ അടുത്ത ദിവസം പത്രവാര്‍ത്ത കണ്ടപ്പോഴാണ് ലതിക സുഭാഷും കോണ്‍ഗ്രസ് നേതാക്കളും തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ബോധ്യപ്പെട്ടതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

തന്റെ മകളുടെ പേരില്‍ ഇത്തരമൊരു തരംതാണ രാഷ്ട്രീയ മുതലെടുപ്പ് വേണ്ടായിരുന്നു. ഇവരൊന്നും എന്നെ സഹായിച്ചിട്ടില്ല. എനിക്ക് പ്രത്യേകിച്ച് രാഷ്ട്രീയമില്ല. ഒരു പാര്‍ടിയോടും പ്രത്യേക വിരോധവുമില്ല. വിഎസിനോട് എനിക്ക് നന്ദിയുണ്ട്. അദ്ദേഹം തെരഞ്ഞെടുപ്പില്‍ ജയിക്കണം. പെണ്‍വാണിഭക്കാര്‍ക്കെതിരായ പോരാട്ടം തുടരണം. വിഎസിനോടും എല്‍ഡിഎഫ് സര്‍ക്കാരിനോടും കടപ്പാടുണ്ട്. അതുകൊണ്ടു തന്നെ കിളിരൂര്‍ കേസിന്റെ പേരില്‍ രാഷ്ട്രീയത്തട്ടിപ്പ് നടത്താന്‍ ആരെയും അനുവദിക്കില്ല. വോട്ടുനേടാന്‍ രാഷ്ട്രീയനേതാക്കള്‍ നടത്തുന്ന ഇത്തരം പ്രചാരണത്തില്‍ സങ്കടമുണ്ട്.

മലമ്പുഴയില്‍ മത്സരിക്കുകയാണെന്ന് ഫോണില്‍ വിളിച്ചറിയിച്ച ലതിക സുഭാഷ് നേരില്‍ കാണാന്‍ അനുവാദം ചോദിക്കുകയായിരുന്നു. ഇങ്ങോട്ട് വിളിച്ച് ആവശ്യപ്പെട്ടതല്ലേ. സമ്മതം മൂളി. ഞാന്‍ അതിഥ്യമര്യാദ കാണിച്ചു. ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഒപ്പമാണ് അവര്‍ വന്നത്. എന്നോട് അനുഗ്രഹം വേണമെന്ന് പറഞ്ഞു. സംഭാവനയും ചോദിച്ചു. ലോട്ടറിക്കച്ചവടക്കാരനായ ഞാന്‍ കയ്യിലുണ്ടായിരുന്ന 100 രൂപ നല്‍കി. ഫോട്ടോയുമെടുത്ത് അവര്‍ മടങ്ങി. പിറ്റേന്ന് പത്രം വായിച്ചപ്പോഴാണ് തന്നെ ചതിക്കുകയായിരുന്നുവെന്ന് മനസിലായത്. മത്സരിക്കുന്നതിന് കെട്ടിവെയ്ക്കാനാണ് സംഭാവനയെന്ന് ഒരുഘട്ടത്തിലും അവര്‍ പറഞ്ഞിരുന്നില്ല. എങ്കില്‍ അനുവദിക്കില്ലായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഞങ്ങളെ സഹായിച്ചുവെന്ന് തികഞ്ഞ ബോധ്യമുണ്ട്. പെണ്‍വാണിഭക്കാര്‍ക്കെതിരായ സര്‍ക്കാരിന്റെ നടപടിയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്.

ദേശാഭിമാനി

2 comments:

  1. മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ലതിക സുഭാഷിന് കെട്ടിവെയ്ക്കാന്‍ പണം നല്‍കിയിട്ടില്ലെന്ന് കിളിരൂര്‍ പീഡന കേസിലെ ഇരയായ ശാരി എസ് നായരുടെ അച്ഛന്‍ സുരേന്ദ്രന്‍ വ്യക്തമാക്കി. സംഭാവന ആവശ്യപ്പെട്ടപ്പോള്‍ 100 രൂപ നല്‍കി. എന്നാല്‍ അടുത്ത ദിവസം പത്രവാര്‍ത്ത കണ്ടപ്പോഴാണ് ലതിക സുഭാഷും കോണ്‍ഗ്രസ് നേതാക്കളും തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ബോധ്യപ്പെട്ടതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

    തന്റെ മകളുടെ പേരില്‍ ഇത്തരമൊരു തരംതാണ രാഷ്ട്രീയ മുതലെടുപ്പ് വേണ്ടായിരുന്നു. ഇവരൊന്നും എന്നെ സഹായിച്ചിട്ടില്ല. എനിക്ക് പ്രത്യേകിച്ച് രാഷ്ട്രീയമില്ല. ഒരു പാര്‍ടിയോടും പ്രത്യേക വിരോധവുമില്ല. വിഎസിനോട് എനിക്ക് നന്ദിയുണ്ട്. അദ്ദേഹം തെരഞ്ഞെടുപ്പില്‍ ജയിക്കണം. പെണ്‍വാണിഭക്കാര്‍ക്കെതിരായ പോരാട്ടം തുടരണം. വിഎസിനോടും എല്‍ഡിഎഫ് സര്‍ക്കാരിനോടും കടപ്പാടുണ്ട്. അതുകൊണ്ടു തന്നെ കിളിരൂര്‍ കേസിന്റെ പേരില്‍ രാഷ്ട്രീയത്തട്ടിപ്പ് നടത്താന്‍ ആരെയും അനുവദിക്കില്ല. വോട്ടുനേടാന്‍ രാഷ്ട്രീയനേതാക്കള്‍ നടത്തുന്ന ഇത്തരം പ്രചാരണത്തില്‍ സങ്കടമുണ്ട്.

    ReplyDelete
  2. മത്സരിക്കുന്നതിന് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത് കിളിരൂര്‍ കേസില്‍ ഇരയായ ശാരി എസ് നായരുടെ മകളാണെന്ന് നുണപറഞ്ഞ മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജനങ്ങളോട് മാപ്പു പറയണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി പി ഉണ്ണി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് ശാരിയുടെ അച്ഛന്‍് സുരേന്ദ്രന്‍ വ്യക്തമാക്കിക്കഴിഞ്ഞു. മലമ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നടത്തുന്ന നുണപ്രചാരണത്തിനെതിരെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി കാണാന്‍ സമ്മതം ചോദിച്ചപ്പോള്‍ തന്റെ മര്യാദ അനുസരിച്ച് വന്നുകൊള്ളാന്‍ പറഞ്ഞു. സംഭാവന ആവശ്യപ്പെട്ടപ്പോള്‍ 100 രൂപ കൊടുത്തു. എന്നാല്‍, അത് ദുരുപയോഗം ചെയ്യാനാണെന്ന് ധരിച്ചില്ലെന്നാണ് സുരേന്ദ്രന്‍ പറഞ്ഞിരിക്കുന്നത്. തങ്ങളെ സഹായിച്ചത് പ്രതിപക്ഷനേതാവായപ്പോഴും മുഖ്യമന്ത്രിയായപ്പോഴും വി എസ് അച്യുതാനന്ദന്‍ തന്നെയാണ്. സ്ത്രീപീഡന കേസുകളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുന്ന വി എസ് വിജയിക്കുകതന്നെ വേണമെന്നും സുരേന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി മണ്ഡലത്തില്‍ വന്ന് ആദ്യംതന്നെ നാട്ടുകാരോട് നുണപറഞ്ഞത് എന്തിനാണെന്ന് വ്യക്തമാക്കണം. ജാമ്യത്തുക എവിടെനിന്ന് കിട്ടിയെന്ന് ആരും അവരോട് ചോദിച്ചിട്ടില്ല. അത് നാട്ടുകാരുടെ വിഷയവുമല്ല. നാമനിര്‍ദേശപത്രികയിലും ജാമ്യത്തുകയുടെ ഉറവിടം ആരായുന്നില്ല. പിന്നെ ഇങ്ങനെയാരു നിസ്സാരകാര്യത്തിന് അവര്‍ എന്തിന് നുണ പറഞ്ഞു. നിസ്സാരകാര്യങ്ങള്‍ക്കുപോലും ഒരു സ്ഥാനാര്‍ഥി ആദ്യം പറയുന്നതുതന്നെ നുണയാണെങ്കില്‍ പിന്നെ എന്താണവരുടെ വിശ്വാസ്യത. അവാസ്തവമായ കാര്യങ്ങള്‍ പറഞ്ഞ് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചതിന് അവര്‍ ജനങ്ങളോട് മാപ്പു പറയണമെന്നും പി ഉണ്ണി ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി എ പ്രഭാകരന്‍, എന്‍ എന്‍ കൃഷ്ണദാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

    ReplyDelete