Friday, April 1, 2011

അബ്ദുള്ളക്കുട്ടിയുടെ ചട്ടലംഘനം: കലക്ടര്‍ കമ്മിഷന് റിപ്പോര്‍ട്ടയച്ചു

കണ്ണൂര്‍: കണ്ണൂര്‍  നിയമസഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി എ പി അബ്ദുള്ളക്കുട്ടി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന പരാതി സംബന്ധിച്ച് ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നളിനി നെറ്റോയ്ക്ക് റിപ്പോര്‍ട്ട് അയച്ചു. കണ്ണൂര്‍ പൊലീസ് ക്ലബില്‍ 29ന് എന്‍ ജി ഒ അസോസിയേഷന്‍ സംഘടിപ്പിച്ച ജീവനക്കാരുടെ യോഗത്തില്‍ പങ്കെടുത്ത് സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ഥിച്ചെന്നും വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്‌തെന്നും കാണിച്ച് എല്‍ ഡി എഫ് മണ്ഡലം കമ്മറ്റി കണ്‍വീനര്‍ എന്‍ ചന്ദ്രനാണ് പരാതി നല്‍കിയത്. 

പരിപാടിയില്‍ പങ്കെടുത്ത എട്ടു ജീവനക്കാരെ തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്താനും റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. എന്‍ പി ജയകൃഷ്ണന്‍(ജൂനിയര്‍ സൂപ്രണ്ട്്, കണ്ണൂര്‍ കലക്ടറേറ്റ്), കണ്ണൂര്‍ മണ്ഡലം വരണാധികാരിയുടെ ഓഫീസിലെ ജീവനക്കാരനായ ജോയി ഫ്രാന്‍സിസ്(യു ഡി സി കണ്ണൂര്‍ കലക്ടറേറ്റ്), എ ഉണ്ണികൃഷ്ണന്‍(ആര്‍ ഐ എല്‍ എ, എന്‍ എച്ച് കണ്ണൂര്‍), നൗഷാദ് (യു ഡി സി, കണ്ണൂര്‍ കലക്‌ട്രേറ്റ്), മനോഹരന്‍(അറ്റന്‍ഡര്‍, അസിസ്റ്റന്റ് ഡയരക്ടര്‍ റീ സര്‍വേ ഓഫീസ് കണ്ണൂര്‍), സജീവന്‍(പ്യൂണ്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍, എല്‍ എ, എന്‍ എച്ച് കണ്ണൂര്‍), കമലാക്ഷന്‍( ബി സെക്ഷന്‍, കണ്ണൂര്‍ കലക്ടറേറ്റ്) യു സജിത്ത് (യു ഡി സി, റീ സര്‍വേ ഓഫീസ് കണ്ണൂര്‍) എന്നിവര്‍ക്കെതിരെയാണ് നടപടി. പരിപാടിയുടെ സംഘാടകരായ എന്‍ ജി ഒ അസോസിയേഷനോട് 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ കണ്ണൂര്‍ ബ്രാഞ്ച് സെക്രട്ടറി  മനോജ് ബാബുവിന് നോട്ടീസ് അയച്ചിട്ടുണ്ട്. വിശദീകരണം കിട്ടിയ ശേഷം തുടര്‍ നടപടിയുണ്ടാവുമെന്ന് മാതൃകാ പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസര്‍ എച്ച് ദിനേശന്‍ അറിയിച്ചു.

janayugom 010411

1 comment:

  1. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി എ പി അബ്ദുള്ളക്കുട്ടി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന പരാതി സംബന്ധിച്ച് ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നളിനി നെറ്റോയ്ക്ക് റിപ്പോര്‍ട്ട് അയച്ചു. കണ്ണൂര്‍ പൊലീസ് ക്ലബില്‍ 29ന് എന്‍ ജി ഒ അസോസിയേഷന്‍ സംഘടിപ്പിച്ച ജീവനക്കാരുടെ യോഗത്തില്‍ പങ്കെടുത്ത് സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ഥിച്ചെന്നും വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്‌തെന്നും കാണിച്ച് എല്‍ ഡി എഫ് മണ്ഡലം കമ്മറ്റി കണ്‍വീനര്‍ എന്‍ ചന്ദ്രനാണ് പരാതി നല്‍കിയത്.

    ReplyDelete