കൊല്ലം:
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മര്‍ദിച്ചെന്ന കള്ളവാര്‍ത്തയുമായി 'മനോരമ' വീണ്ടും. വ്യാജ വാര്‍ത്തയ്ക്കെതിരെ മര്‍ദനത്തിനിരയായെന്ന് പറയുന്ന യുവാവിന്റെ സഹോദരിമാര്‍തന്നെ രംഗത്തുവന്നു. പ്രചാരണവാഹനം തടഞ്ഞ് വികലാംഗനും പട്ടികജാതിക്കാരനുമായ പിഡിപി നേതാവിനെയും അനൌണ്‍സറെയും ഇരവിപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എ അസീസും സംഘവും മര്‍ദിച്ചെന്നാണ് മലയാള മനോരമ പത്രം തിങ്കളാഴ്ചത്തെ ഒന്നാംപേജില്‍ വലിയ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയത്. പിഡിപി സ്ഥാനാര്‍ഥിയുടെ അനൌണ്‍സ്മെന്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കരണത്ത് അടിച്ചെന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നുമാണ് വ്യാജ വാര്‍ത്ത ചമച്ചത്. ആരോപണം വ്യാജമാണെന്ന് എ എ അസീസ് അന്നുതന്നെ വിശദീകരിച്ചിരുന്നു. അനൌണ്‍സ്മെന്റ് സംബന്ധിച്ചുള്ള തര്‍ക്കം എ എ അസീസ് ഇടപെട്ട് രമ്യതയിലാക്കുകയായിരുന്നെന്ന് സംഭവത്തിലെ ദൃക്സാക്ഷികള്‍ പറഞ്ഞു.
മനോരമ വാര്‍ത്തയ്ക്കെതിരെ മര്‍ദനമേറ്റെന്ന് പറയുന്ന അനില്‍കുമാറിന്റെ സഹോദരിമാര്‍ രംഗത്തുവന്നു. സഹോദരനെ ആരും മര്‍ദിച്ചിട്ടില്ലെന്ന് കൊട്ടിയം പറക്കുളംവിളയില്‍ താഴതില്‍ സുധയും ഉഷയും പറഞ്ഞു.
'പത്രത്തില്‍ വന്നതെല്ലാം പച്ചക്കള്ളമാണ്. കോണ്‍ഗ്രസിന് വോട്ടുപിടിക്കാന്‍ സഹോദരനെ ആയുധമാക്കുകയാണ്. അസീസ് എംഎല്‍എ ഞങ്ങളുടെ സഖാവാണ്. നാട്ടുകാരുടെ എല്ലാ പ്രശ്നങ്ങളിലും അദ്ദേഹം ഇടപെടാറുണ്ട്. അദ്ദേഹം ഒരാളെ തല്ലിയെന്നുപറഞ്ഞാല്‍ ആരും വിശ്വസിക്കില്ല- സുധ പറഞ്ഞു.
കൊട്ടിയം മേഖലയിലെ മഞ്ഞക്കുഴിയില്‍ തിങ്കളാഴ്ച എ എ അസീസിന് സ്വീകരണം നല്‍കാന്‍ സുധയും ഉഷയും എത്തിയിരുന്നു. ചുവപ്പുമാല അണിയിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ അവര്‍ വരവേറ്റത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരന്‍ കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ വോട്ടറെ മര്‍ദിച്ചെന്ന വ്യാജ വാര്‍ത്തയും മനോരമ വലിയ പ്രാധാന്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ദൃക്സാക്ഷികള്‍ തന്നെ വാര്‍ത്തയ്ക്കെതിരെ രംഗത്തുവന്നതോടെ മനോരമ വാര്‍ത്ത വിവാദമായി. പ്രചാരണരംഗത്തെ എല്‍ഡിഎഫ് മുന്നേറ്റത്തിലുള്ള അസഹിഷ്ണുതയില്‍ യുഡിഎഫിനുവേണ്ടി കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
deshabhimani 050411
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മര്‍ദിച്ചെന്ന കള്ളവാര്‍ത്തയുമായി 'മനോരമ' വീണ്ടും. വ്യാജ വാര്‍ത്തയ്ക്കെതിരെ മര്‍ദനത്തിനിരയായെന്ന് പറയുന്ന യുവാവിന്റെ സഹോദരിമാര്‍തന്നെ രംഗത്തുവന്നു. പ്രചാരണവാഹനം തടഞ്ഞ് വികലാംഗനും പട്ടികജാതിക്കാരനുമായ പിഡിപി നേതാവിനെയും അനൌണ്‍സറെയും ഇരവിപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എ അസീസും സംഘവും മര്‍ദിച്ചെന്നാണ് മലയാള മനോരമ പത്രം തിങ്കളാഴ്ചത്തെ ഒന്നാംപേജില്‍ വലിയ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയത്. പിഡിപി സ്ഥാനാര്‍ഥിയുടെ അനൌണ്‍സ്മെന്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കരണത്ത് അടിച്ചെന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നുമാണ് വ്യാജ വാര്‍ത്ത ചമച്ചത്. ആരോപണം വ്യാജമാണെന്ന് എ എ അസീസ് അന്നുതന്നെ വിശദീകരിച്ചിരുന്നു. അനൌണ്‍സ്മെന്റ് സംബന്ധിച്ചുള്ള തര്‍ക്കം എ എ അസീസ് ഇടപെട്ട് രമ്യതയിലാക്കുകയായിരുന്നെന്ന് സംഭവത്തിലെ ദൃക്സാക്ഷികള്‍ പറഞ്ഞു.
ReplyDeleteമനോരമ വാര്‍ത്തയ്ക്കെതിരെ മര്‍ദനമേറ്റെന്ന് പറയുന്ന അനില്‍കുമാറിന്റെ സഹോദരിമാര്‍ രംഗത്തുവന്നു. സഹോദരനെ ആരും മര്‍ദിച്ചിട്ടില്ലെന്ന് കൊട്ടിയം പറക്കുളംവിളയില്‍ താഴതില്‍ സുധയും ഉഷയും പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി വി.പി.സിംഗിനു ഭ്രാന്താണെന്നു വാര്‍ത്ത കൊടുത്ത മനോരമ ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.ലതികാസുഭാഷ് ആളു പിശകാണെന്ന് വ്യാഖ്യാനിച്ചതും മനോരമ
ReplyDeleteതന്നെ.അതു പക്ഷേ വെളുക്കാന്‍ തേച്ചതായിരുന്നു .പാണ്ടായി പ്പോയി എന്നു മാത്രം.
-ദത്തന്‍