ആരോഗ്യരംഗത്ത് കേരളം രാജ്യത്തിനാകെ മാതൃകയാകുമ്പോഴും കുടംബാസൂത്രണത്തില്‍ നേട്ടംകൊയ്യുന്നത് സ്ത്രീയുടെ ചെലവില്‍ . വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു തയ്യാറാവുന്ന പുരുഷന്‍മാരുടെ എണ്ണം സംസ്ഥാനത്ത് നാലു ശതമാനം മാത്രം. ഉത്തരേന്ത്യയില്‍ ഇത് 50 ശതമാനമാണ്. ബോധവല്‍ക്കരണമില്ലായ്മയും പുരുഷാധിപത്യമനോഭാവവുമാണ് കേരളം ഈ രംഗത്ത് പിന്നോക്കംനില്‍ക്കാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബോധവല്‍ക്കരണം ശക്തമാക്കാന്‍ സംസ്ഥാനത്തെ തീയറ്ററുകളില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പുരുഷവന്ധ്യംകരണശസ്ത്രക്രിയയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്ന പരസ്യം ഇപ്പോള്‍ വ്യാപകമായി പ്രദര്‍ശിപ്പിച്ചുതുടങ്ങി. ഉത്തരേന്ത്യയെ അപേക്ഷിച്ച് കേരളത്തില്‍ ഭൂരിഭാഗം പ്രസവവും ആശുപത്രികളില്‍ നടക്കുന്നതും സ്ത്രീകളുടെ വന്ധ്യകരണനിരക്ക്മാത്രം വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്. ആശുപത്രികളില്‍ പ്രസവത്തോടനുബന്ധിച്ചാണ് സ്ത്രീകളില്‍ വന്ധ്യംകരണശസ്ത്രക്രിയ നടത്തുന്നത്. ഇങ്ങനെയാണ് സ്ത്രീകളുടെമാത്രം ചെലവില്‍ കേരളം കുടുംബാസുത്രണത്തില്‍ കേരളം മാതൃകയായി തുടരുന്നത്.
പുരുഷ വന്ധ്യംകരണശസ്ത്രക്രിയ 10 ശതമാനമാണ് കുറഞ്ഞത് നടക്കേണ്ടതെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇതിന് പ്രത്യേക ക്യാമ്പുകള്‍ നടത്താറുണ്ട്. കേരളത്തില്‍ ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതും കുറവാണ്. പുരുഷന്‍മാര്‍ക്കുള്ള വന്ധ്യംകരണശസ്ത്രക്രിയ 99 ശതമാനംവരെ വിജയമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്ത്രീകള്‍ക്ക് മേജര്‍ ശസ്ത്രക്രിയ വേണ്ടി വരുമ്പോള്‍ പുരുഷന്‍മാരുടേത് തൊലിപ്പുറമെയുള്ള ശസ്ത്രക്രിയയുടെ അത്ര റിസ്ക്കേ വരുന്നുള്ളൂ.
വന്ധ്യംകരണത്തിനു വിധേയമാകുന്ന പുരുഷന് നിലവില്‍ 1200 രൂപ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ സൗജന്യ ചികിത്സയും ഏര്‍പ്പെടുത്തും. ശസ്ത്രക്രിയ പരാജയപ്പെട്ട് വീണ്ടും കുട്ടികളുണ്ടായാല്‍ 30,000 രൂപ ഇന്‍ഷുറന്‍സ് തുകയായും നല്‍കും. സംസ്ഥാനത്ത് കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളാണ് പുരുഷവന്ധ്യംകരണശസ്ത്രക്രിയയില്‍ മികച്ച നില റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവിടങ്ങളില്‍ എട്ടു മുതല്‍ 10 ശതമാനം വരെയാണ് നിരക്ക്. മറ്റു ജില്ലകളില്‍ ഒന്നോ രണ്ടോ ശതമാനമാണ് പുരുഷവന്ധ്യംകരണ ശസ്ത്രകിയ.
deshabhimani 300511

ReplyDelete