Wednesday, May 25, 2011

ആര്‍ ബാലകൃഷ്ണപിള്ളയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം

മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ജയിലില്‍ മതിയായ പരിചരണവും സൗകര്യങ്ങളും ലഭിച്ചില്ലെന്ന ബാലകൃഷ്ണപിള്ളയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

ജയിലില്‍ ബാലകൃഷ്ണപിള്ളയ്ക്ക് എ ക്ലാസ് സൗകര്യമാണ് അനുവദിച്ചിരുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാരുള്‍പ്പെടുന്ന എട്ട് അംഗ മെഡിക്കല്‍ സംഘം ജയിലില്‍ ബാലകൃഷ്ണപിള്ളയെ പരിശോധിച്ചിരുന്നു. പൊതുപ്രവര്‍ത്തകനായ പി കെ രാജുവിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരമുള്ളത്. ജയിലില്‍ ബാലകൃഷ്ണപിള്ള ഓഫീസ് ഓര്‍ഡറിലായി ജോലി നോക്കിയിരുന്നു. ഇതനുസരിച്ച് അദ്ദേഹത്തിന് 30 രൂപ ശമ്പളവും അനുവദിച്ചിരുന്നു. എന്നാല്‍ ഈ തുക അദ്ദേഹം കൈപ്പറ്റിയിട്ടില്ലെന്നും രേഖകള്‍ സൂചിപ്പിക്കുന്നു.

ജയിലില്‍ എ ക്ലാസ് തടവുകാര്‍ക്കുള്ള ഭക്ഷണമാണ് പിള്ളയ്ക്ക് നല്‍കിയിരുന്നത്. എ ക്ലാസ് തടവുകാരന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ജയിലില്‍ ബാലകൃഷ്ണപിള്ളയെ പീഡിപ്പിച്ചതായുള്ള അദ്ദേഹത്തിന്റെ ആരോപണം തെറ്റാണെന്ന് വിവരാവകാശ പ്രകാരം ലഭിച്ചരേഖ വ്യക്തമാക്കുന്നുണ്ട്. അതേസമയം പരോളില്‍ പോകുന്ന വ്യക്തി പരോള്‍ നിബന്ധനകള്‍ ലംഘിച്ചാല്‍ പരോള്‍ നല്‍കുമോ എന്ന ചോദ്യത്തിന് ശരിയായ മറുപടി നല്‍കിയിട്ടില്ല.

deshabhimani 250511

1 comment:

  1. മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ജയിലില്‍ മതിയായ പരിചരണവും സൗകര്യങ്ങളും ലഭിച്ചില്ലെന്ന ബാലകൃഷ്ണപിള്ളയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

    ReplyDelete