Friday, May 27, 2011

ക്രിബ്‌കോയില്‍ നാലര കോടിയുടെ അഴിമതി

കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തമുള്ള ക്രിഷക് ഭാരതി കോ ഓപ്പറേറ്റീവ് ലിമിറ്റഡില്‍ (ക്രിബ്‌കോ) നാലര കോടിയുടെ അഴിമതി നടന്നതായി വെളിപ്പെടുത്തല്‍.
രാസവള നിര്‍മാണത്തിനും വിപണനത്തിനുമായി രൂപീകരിക്കപ്പെട്ടതാണ് ക്രിബ്‌കോ. കേന്ദ്ര സര്‍ക്കാരിന് 50.5 ശതമാനം ഓഹരി പങ്കാളിത്വത്തോടെയാണ് സഹകരണ മേഖലയില്‍ ക്രിബ്‌കോ ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ 197.29 കോടി രൂപ മൂലധനം നിക്ഷേപം നടത്തിയപ്പോല്‍ മറ്റ് മേഖലയില്‍ നിന്ന് ക്രിബ്‌കോയില്‍ ഓഹരി നിക്ഷേപം 193.39 കോടി രൂപയായിരുന്നു. ക്രിബ്‌കോയുടെ പ്രവര്‍ത്തന മൂലധനത്തിന്റെ 36 ശതമാനം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സഹായമാണ്. ബാക്കി തുക രാസ, ജൈവ വള നിര്‍മാണത്തിലൂടെയും പിപണനത്തിലൂടെയും മറ്റുമാണ് ക്രിബ്‌കോ കണ്ടെത്തുന്നത്. യൂറിയ, അമോണിയ, മറ്റ് ജൈവവളങ്ങള്‍ വിത്തുകള്‍ എന്നിവയാണ് ക്രിബ്‌കോയുടെ ഇടപാടുകള്‍. ഗുജറാത്തിലെ ഹസീരയിലാണ് ക്രിബ്‌കോയുടെ ഉല്‍പാദന കേന്ദ്രം. മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും പ്രവര്‍ത്തനം വ്യപിച്ചിട്ടുണ്ട്.

2007ല്‍ നോര്‍വെ ആസ്ഥാനമായ യാര ഇന്റര്‍ നാഷ്ണല്‍ എന്ന രാസവള നിര്‍മാണ കമ്പനി ക്രിബ്‌കോയുമായി ചേര്‍ന്ന് രാസവള നിര്‍മ്മാണത്തിനും വിപണനത്തിനുമായി സംയുക്ത സംരഭം ആരംഭിക്കാന്‍ പദ്ധതിയിട്ടു. എന്നാല്‍ വാണിജ്യ സാധ്യത പോരെന്ന കാരണത്താല്‍ പിന്നീട് പദ്ധതി ഉപേക്ഷിക്കുകയാണുണ്ടായത്. പക്ഷെ പദ്ധതി ഉപേക്ഷിക്കുന്നതിന് മുമ്പ് ഇന്ത്യയിലെ കണ്‍സള്‍റ്റന്റ് പത്ത് ലക്ഷം യു എസ് ഡോളര്‍ (ഏതാണ്ട് നാലര കോടി രൂപയിലധികം) ഈടാക്കിയെന്നാണ് യാരയുടെ വെളിപ്പെടുത്തല്‍. ക്രിബ്‌കോയിലെ ആരാണ് ഈ തുക കൊണ്ടുപോയത് എന്നത് സംബന്ധിച്ച് ക്രിബ്‌കോ അധികൃതര്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്.

ക്രിബ്‌കോയുമായുള്ള സംയുക്ത സംരംഭത്തിന് അന്തിമ തീരുമാനമായപ്പോഴാണ് ഈ തുക യാര നല്‍കിത്. രാജ്യത്തെ സഹകരണ മേഖലയില്‍ നടക്കുന്ന വന്‍ അഴിമതികളുടെ തുടര്‍ച്ചയായാണ് ഇതിനെ വിലയിരുത്തുന്നത്. പദ്ധതി ഉപേക്ഷിക്കാതെ പ്രാവര്‍ത്തികമായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതിയെന്നും ഇത് വ്യക്തമാക്കുന്നു. യാര ഇതിനെതിരെ യൂറോപ്യന്‍ ക്രൈം ബ്രാഞ്ചിനെ സമീപിച്ചിരിക്കുകയാണ്. യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ എം കാര്‍ ആന്‍ഡ് ഫിലിംസിന്റെ അക്കൗണ്ടുകള്‍ പരിശോധിച്ച ബ്രിട്ടീഷ് അധികൃതര്‍ കോമണ്‍വെല്‍ത്ത് അഴിമതിയുടെ വേരുകള്‍ കണ്ടെത്തിയിരുന്നു. കമ്പനി ഗെയിംസുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടില്‍ കൈക്കൂലി നല്‍കിയതിന്റെ കണക്കാണ് ബ്രിട്ടീഷ് അധികൃതര്‍ കണ്ടെത്തിയത്. ഇന്ത്യയിലെ അഴിമതി സംബന്ധിച്ച അന്വേഷണം വിദേശ രാജ്യങ്ങളിലേയ്ക്ക് നീളുന്നത് രാജ്യത്തെ അഴിമതിയുടെ വ്യാപ്തിയാണ് വ്യക്തമാക്കുന്നത്. യു പി എ സര്‍ക്കാരിന്റെ അഴിമതിയോടുള്ള മൃദു സമീപനവും. ഇന്ത്യയില്‍ സഹകരണ മേഖലയില്‍ നടക്കുന്ന ഇറക്കുമതിയില്‍ വന്‍ അഴിമതിയുണ്ടെന്ന് വ്യാപകമായ ആക്ഷേപം നില നില്‍ക്കുകയാണ്. വിലകയറ്റം നിയന്ത്രിക്കാനും മറ്റുമായി സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഇന്ത്യയ്ക്ക് ആവശ്യമുള്ള ഭക്ഷ്യോല്‍പ്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയിലെ വിലയിലും കുറച്ചു നല്‍കാന്‍ പല രാജ്യങ്ങളും തയ്യാറാണ്. എന്നാല്‍ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ബന്ധമുള്ള ലോബികള്‍ അവര്‍ക്ക് സാമ്പത്തിക ലാഭത്തിനായി വന്‍ തുകയ്ക്കാണ് പല സാധനങ്ങളും ഇറക്കുമതി ചെയ്യുന്നത്.
(റെജി കുര്യന്‍)

janayugom 270511

1 comment:

  1. കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തമുള്ള ക്രിഷക് ഭാരതി കോ ഓപ്പറേറ്റീവ് ലിമിറ്റഡില്‍ (ക്രിബ്‌കോ) നാലര കോടിയുടെ അഴിമതി നടന്നതായി വെളിപ്പെടുത്തല്‍.

    ReplyDelete