Thursday, May 26, 2011

കോണ്‍ഗ്രസിന്റെ കാര്യസ്ഥപ്പണിക്കില്ല: എം വി രാഘവന്‍

കണ്ണൂര്‍ : യുഡിഎഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന് വ്യക്തമായ നയമില്ലെന്ന് സിഎംപി ജനറല്‍ സെക്രട്ടറി എം വി രാഘവന്‍ . ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കും വ്യത്യസ്ത നയങ്ങളാണ്. അത് ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യുഡിഎഫിന്റെ തെറ്റായ നയങ്ങള്‍ തിരുത്തിക്കാന്‍ ശ്രമിക്കും. കഴിയാതെവന്നാല്‍ എന്തുവേണമെന്ന് ആലോചിക്കും. കോണ്‍ഗ്രസിന്റെ കാ1ര്യസ്ഥപ്പണിക്കാരല്ല സിഎംപി. 1987 മുതല്‍ സിഎംപി മത്സരിക്കുന്ന അഴീക്കോട് മണ്ഡലം പിടിച്ചെടുത്തത് മുന്നണി മര്യാദയ്ക്ക് യോജിച്ചതല്ല. കോണ്‍ഗ്രസ് പറയുന്നതെന്തും ചെയ്യുന്ന സാഹചര്യമല്ല ഇപ്പോള്‍ യുഡിഎഫിലുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുഡിഎഫും സിഎംപിയോട് നീതി കാണിച്ചില്ല. ബോധപൂര്‍വം ഒഴിവാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. അതിനാലാണ് യുഡിഎഫ് ജയിച്ചിട്ടും നിയമസഭയില്‍ സിഎംപിക്ക് പ്രാതിനിധ്യമില്ലാതെപോയത്. ഈ അനീതി പാര്‍ടിയെ ഇരുത്തിച്ചിന്തിപ്പിക്കുന്നതാണെന്നും രാഘവന്‍ പറഞ്ഞു.

പിള്ളയ്ക്ക് എ ക്ലാസ് പദവി; ശമ്പളം 1860 രൂപ

ഇടമലയാര്‍കേസില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് കോടതി നിര്‍ദേശം കൂടാതെ തന്നെ എ ക്ലാസ് പദവി നല്‍കിയെന്ന് ജയില്‍ അധികൃതര്‍ . 62 ദിവസം ജയിലില്‍ കഴിഞ്ഞ പിള്ളയെ എട്ടുവിദഗ്ധ ഡോക്ടര്‍മാര്‍ ചികിത്സിച്ചു. വെല്‍ഫെയര്‍ ഓഫീസ് ഓര്‍ഡര്‍ലിയായി ജയിലില്‍ ജോലി ചെയ്ത അദ്ദേഹത്തിന് ദിവസം 30 രൂപ നിരക്കില്‍ ശമ്പളം നിശ്ചയിച്ചിരുന്നതായും ജയില്‍ സൂപ്രണ്ട് അറിയിച്ചു. പൊതുപ്രവര്‍ത്തകന്‍ പി കെ രാജു വിവരാവകാശനിയമ പ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജയിലില്‍ അദ്ദേഹത്തെ പീഡിപ്പിച്ചിട്ടില്ല. ശമ്പളം ഇനത്തില്‍ 1860 രൂപ കൈപ്പറ്റാനുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു

deshabhimani 260511

1 comment:

  1. യുഡിഎഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന് വ്യക്തമായ നയമില്ലെന്ന് സിഎംപി ജനറല്‍ സെക്രട്ടറി എം വി രാഘവന്‍ . ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കും വ്യത്യസ്ത നയങ്ങളാണ്. അത് ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete