Thursday, May 26, 2011

ഗവ. ആശുപത്രികളില്‍ ഗര്‍ഭിണികള്‍ക്ക് സൗജന്യ മരുന്നും ഭക്ഷണവും

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ആശുപത്രികളില്‍ ഗര്‍ഭിണികള്‍ക്ക് സൗജന്യ മരുന്നും ഭക്ഷണവും നല്‍കാന്‍ പദ്ധതി. അടുത്ത മാസം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. മാതൃ, ശിശു മരണ നിരക്ക് കുറയ്ക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബിആസാദ് അറിയിച്ചു. കുഞ്ഞുങ്ങളുടെ രോഗപ്രതിരോധ ശേഷി നിരീക്ഷിക്കാന്‍ ദേശവ്യാപകമായി പ്രത്യേക സംവിധാനം കൊണ്ടുവരുമെന്ന് ആസാദ് പറഞ്ഞു.

ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൗജന്യ ഭക്ഷണവും മരുന്നും നല്‍കുന്ന പദ്ധതി അടുത്ത ഒന്നിന് തുടങ്ങും. ആശുപത്രിയില്‍ കഴിയുന്ന കാലത്തേയ്ക്കാണിത്. ആശുപത്രിയിലേക്കും തിരിച്ചുമുള്ള യാത്രാ ചെലവും സൗജന്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

janayugom 260511

1 comment:

  1. സര്‍ക്കാര്‍ ആശുപത്രികളില്‍ ഗര്‍ഭിണികള്‍ക്ക് സൗജന്യ മരുന്നും ഭക്ഷണവും നല്‍കാന്‍ പദ്ധതി. അടുത്ത മാസം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. മാതൃ, ശിശു മരണ നിരക്ക് കുറയ്ക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബിആസാദ് അറിയിച്ചു. കുഞ്ഞുങ്ങളുടെ രോഗപ്രതിരോധ ശേഷി നിരീക്ഷിക്കാന്‍ ദേശവ്യാപകമായി പ്രത്യേക സംവിധാനം കൊണ്ടുവരുമെന്ന് ആസാദ് പറഞ്ഞു.

    ReplyDelete