Saturday, May 28, 2011

സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കാന്‍ ചിലര്‍ സമീപിച്ചു: ആരോഗ്യമന്ത്രി

ഗവ. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിനെ ന്യായീകരിച്ച് ആരോഗ്യമന്ത്രി വീണ്ടും രംഗത്ത്. ആലപ്പുഴയിലെ മുന്‍ എംഎല്‍എ എ എ ഷുക്കൂര്‍ കഴിഞ്ഞ നിയമസഭയില്‍ വിഷയം ഉന്നയിച്ചതിനാലാണ് സ്വകാര്യ പ്രാക്ടീസ് നിരോധനംകൊണ്ട് ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് മനസ്സിലാക്കിയതെന്ന് മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെഎച്ച്ആര്‍ഡബ്ല്യുഎസ് പേവാര്‍ഡില്‍ രോഗികള്‍ കുറഞ്ഞത് സ്വകാര്യ പ്രാക്ടീസ് നിരോധനം കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ , മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഒപിയിലും ഐപിയിലും ഇക്കാലയളവില്‍ രോഗികളുടെ എണ്ണം കൂടിയെന്ന് വാര്‍ത്താലേഖകര്‍ പറഞ്ഞപ്പോള്‍ അക്കാര്യം പഠിച്ചില്ലെന്നായി മന്ത്രി. സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയിലെ ചിലര്‍ തന്നെ സമീപിച്ചെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയുമായും ചര്‍ച്ച ചെയ്യും. ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും പങ്കെടുക്കുന്ന ഉന്നതതല യോഗം ചേരും. ഡോക്ടര്‍മാരുടെ ആവശ്യം ന്യായമാണ്. അവരുമായി ഏറ്റുമുട്ടലിനില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി 280511

2 comments:

  1. കെഎച്ച്ആര്‍ഡബ്ല്യുഎസ് പേവാര്‍ഡില്‍ രോഗികള്‍ കുറഞ്ഞത് സ്വകാര്യ പ്രാക്ടീസ് നിരോധനം കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ , മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഒപിയിലും ഐപിയിലും ഇക്കാലയളവില്‍ രോഗികളുടെ എണ്ണം കൂടിയെന്ന് വാര്‍ത്താലേഖകര്‍ പറഞ്ഞപ്പോള്‍ അക്കാര്യം പഠിച്ചില്ലെന്നായി മന്ത്രി.

    ReplyDelete
  2. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധനം പിന്‍വലിക്കാനുള്ള നീക്കം സ്വകാര്യ ആശുപത്രി മാഫിയായെ സഹായിക്കാനാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിരോധനം പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ മെഡിക്കല്‍ കോളേജിനുമുന്നില്‍ സംഘടിപ്പിച്ച ജനകീയ പ്രതിരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യആശുപത്രി മാഫിയാകളുടെ പിടിയിലേക്ക് പൊതുജനാരോഗ്യമേഖലയെ എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സ്വകാര്യപ്രാക്ടീസ് വീണ്ടും കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. യുഡിഎഫിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്യാതെ ആരുടെ താല്‍പ്പര്യപ്രകാരമാണ് ഇങ്ങനെ ഒരു പ്രഖ്യാപനം നടത്താന്‍ ആരോഗ്യമന്ത്രിയെ സഹായിച്ചതെന്ന് വ്യക്തമാണ്. നിരോധനം നീക്കാനുള്ള ശ്രമത്തെ എന്തുവില കൊടുത്തും കേരളത്തിലെ യുവജനത എതിര്‍ത്തുതോല്‍പ്പിക്കുമെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ എംഎല്‍എ പ്രതിഷേധം ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബി ബിജു അധ്യക്ഷനായി.(deshabhimani 020611)

    ReplyDelete