Sunday, May 29, 2011

കാവനൂരില്‍ ലീഗ് അഴിഞ്ഞാട്ടം തുടരുന്നു

മഞ്ചേരി: മാരകായുധങ്ങളുമായി ലീഗ് ക്രിമിനല്‍ സംഘം കാവനൂരില്‍ അഴിഞ്ഞാടുന്നു. കഴിഞ്ഞദിവസം സിപിഐ എം പ്രകടനത്തിനുനേരെ വടിവാള്‍ , കത്തി എന്നിവയുമായി അക്രമം നടത്തിയ സംഘം രാത്രിയില്‍ സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി കൊലവിളി നടത്തി. കാവനൂരിലെ സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസായ എകെജി മന്ദിരത്തിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി ഫര്‍ണിച്ചറും മറ്റും നശിപ്പിച്ചു. വടിവാളേന്തിയ ക്രിമിനല്‍ സംഘം പുലരുവോളം അഴിഞ്ഞാടിയിട്ടും ആരെയും അറസ്റ്റുചെയ്യാന്‍ പൊലീസിനായില്ല. വിജയാഘോഷത്തിന്റെ മറവിലാണ് ക്രിമിനല്‍ സംഘം സിപിഐ എമ്മിനെതിരെ അക്രമം അഴിച്ചുവിടുന്നത്. വ്യാഴാഴ്ച രാത്രിയില്‍ സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ പയ്യനി മുനീറി (27)നെ വടിവാളും ഇരുമ്പുദണ്ഡുകളുമായി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ബഹളംകേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമികള്‍ ഓടിമറഞ്ഞു. ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ മുനീര്‍ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ലീഗ് ഗുണ്ടാവിളയാട്ടത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാത്രി 7.30ന് സമാധാനപരമായി സിപിഐ എം നടത്തിയ പ്രകടനത്തെ ക്രിമിനല്‍ സംഘം ആസൂത്രിതമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഏഴുപേര്‍ മഞ്ചേരി ജനറല്‍ ആശുപത്രിയിലും രണ്ടുപേര്‍ എടവണ്ണയിലെ ആശുപത്രിയിലും ചികിത്സയിലാണ്. പൊലീസിന്റെ മുന്‍കൂട്ടി അനുവാദം വാങ്ങിയ ശേഷമായിരുന്നു സിപിഐ എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. പ്രകടനം നടക്കുന്ന സ്ഥലത്ത് പൊലീസ് ഉണ്ടായിട്ടും അതിക്രമം തടയാന്‍ പൊലീസ് നടപടി സ്വീകരിച്ചില്ല. പ്രകടനം തുടങ്ങി ഇരിവേറ്റി റോഡിലേക്ക് കടന്നപ്പോള്‍ ക്രമിനലുകള്‍ ആയുധങ്ങളുമായി ആക്രമിക്കാന്‍ ഒരുങ്ങിനില്‍ക്കുകയായിരുന്നു. പ്രകടനത്തിനുനേരെ കെട്ടിടത്തിന്റെ മുകളില്‍നിന്ന് കല്ലെറിയുകയും തുടര്‍ന്ന് കൂട്ടമായി ആക്രമിക്കുകയുമായിരുന്നു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കാവനൂരില്‍ പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് അരീക്കോട് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഏകപക്ഷീയമായി സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ചിട്ടും സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് രണ്ട് കേസ് ചാര്‍ജ് ചെയ്തു. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ മുനീറിനെ ആക്രമിച്ച 12 ലീഗുകാര്‍ക്കെതിരെയും പ്രകടനത്തിനുനേരെ മാരകായുധങ്ങളുമായി ആക്രമിച്ചതില്‍ 20 ലീഗുകാര്‍ക്കുമെതിരെ പൊലീസ് കേസ് ചാര്‍ജ് ചെയ്തു. ശനിയാഴ്ച വൈകിട്ടും കാവനൂര്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം തുടരുകയാണ്. ഭൂരിഭാഗം കടകളും തുറന്നില്ല.

പുളിയാവ് ലീഗ് കേന്ദ്രത്തില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

നാദാപുരം: പുളിയാവ് പാറക്ക് സമീപം ലീഗ് കേന്ദ്രത്തില്‍ നിന്ന് രണ്ട് സ്റ്റീല്‍ ബോംബുകള്‍ പൊലീസ് കണ്ടെത്തി. ശനിയാഴ്ച രാവിലെ ബോംബ് സ്ക്വാഡ് നടത്തിയ തെരച്ചലിലാണ് പാറയിടുക്കില്‍ കുഴിച്ചിട്ട ബോംബ് കണ്ടെത്തിയത്. പഴക്കമുള്ളതാണ് ബോംബ്. പൊലീസ് പരിശോധനക്ക് ശേഷം ബോംബ് സ്ക്വാഡ് കണ്ടെടുത്ത സ്ഥലത്തിനിന്നു തന്നെ നിര്‍വീര്യമാക്കി. ബോംബ് സ്ക്വാഡ് എസ്ഐ എം സുധാകരന്‍ , ഭാസ്കരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബോംബുകള്‍ നിര്‍വിര്യമാക്കിയത്.

ദേശാഭിമാനി 280511

1 comment:

  1. മഞ്ചേരി: മാരകായുധങ്ങളുമായി ലീഗ് ക്രിമിനല്‍ സംഘം കാവനൂരില്‍ അഴിഞ്ഞാടുന്നു. കഴിഞ്ഞദിവസം സിപിഐ എം പ്രകടനത്തിനുനേരെ വടിവാള്‍ , കത്തി എന്നിവയുമായി അക്രമം നടത്തിയ സംഘം രാത്രിയില്‍ സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി കൊലവിളി നടത്തി. കാവനൂരിലെ സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസായ എകെജി മന്ദിരത്തിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി ഫര്‍ണിച്ചറും മറ്റും നശിപ്പിച്ചു. വടിവാളേന്തിയ ക്രിമിനല്‍ സംഘം പുലരുവോളം അഴിഞ്ഞാടിയിട്ടും ആരെയും അറസ്റ്റുചെയ്യാന്‍ പൊലീസിനായില്ല. വിജയാഘോഷത്തിന്റെ മറവിലാണ് ക്രിമിനല്‍ സംഘം സിപിഐ എമ്മിനെതിരെ അക്രമം അഴിച്ചുവിടുന്നത്. വ്യാഴാഴ്ച രാത്രിയില്‍ സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ പയ്യനി മുനീറി (27)നെ വടിവാളും ഇരുമ്പുദണ്ഡുകളുമായി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ബഹളംകേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമികള്‍ ഓടിമറഞ്ഞു. ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ മുനീര്‍ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

    ReplyDelete