കൊച്ചി: സംസ്ഥാനത്ത് പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുമെന്ന് എക്സസൈസ് മന്ത്രി കെ ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതുതായി അനുവദിച്ച 12 ബിയര്‍ ഔട്ട്ലെറ്റുകള്‍ തുറക്കേണ്ടതില്ലെന്നും തീരുമാനിച്ചു. മദ്യത്തിന്റെ ഉപഭോഗം കുറക്കുന്നതിന്റെ ഭാഗമായി പുതിയ മദ്യനയം രൂപീകരിച്ച് നിയമസഭയിലവതരിപ്പിക്കും.കള്ളുചെത്ത് വ്യവസായത്തെ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
ഭൂസര്‍വ്വേ 3 വര്‍ഷത്തിനകം പൂര്‍ത്തിയാക്കും റവന്യൂമന്ത്രി
കോട്ടയം: റവന്യൂഭൂമിയുടെ സര്‍വ്വേ 3 വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖാമുഖത്തില്‍ അറിയിച്ചു. ഇതിന് എല്ലാസാങ്കേതികസൗകര്യങ്ങളും ഉപയോഗിക്കും.കേന്ദ്രസര്‍ക്കാരിന്റെ സഹായവും തേടും.സര്‍ക്കാര്‍ഭൂമി ഏതെന്ന് തിട്ടപ്പെടുത്താതെ ഇത് സാധ്യമാവില്ല.സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ടെററിസം നടപ്പാക്കില്ല. എന്നാല്‍ സര്‍ക്കാര്‍ഭൂമി അന്യാധീനപ്പെടുത്താനുമാവില്ല.സര്‍വ്വേ പൂര്‍ത്തിയാക്കിയാല്‍ ടാറ്റയെന്നോ ഏതു വമ്പനെന്നോ നോക്കില്ല.
മണല്‍ലഭ്യത കണ്ടെത്താന്‍ നദികളില്‍ സര്‍വേ
മണല്‍ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന്റെ ഭാഗമായി ആറു നദിയിലെ മണല്‍ ലഭ്യതയെക്കുറിച്ച് സര്‍വേ നടത്തുമെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. കബനി, ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, കരമനയാര്‍ , വാമനപുരം, ഇത്തിക്കര നദികളിലാണ് സര്‍വേ നടത്തുകയെന്ന് കലക്ടര്‍മാരുടെ യോഗത്തിനു ശേഷം മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുത്ത 100 ദിവസത്തിനകം 6037 ആദിവാസി കുടുംബത്തിനുഭൂമി നല്‍കും. മുന്‍ സര്‍ക്കാരിന്റെ കാലത്ത് അപേക്ഷ നല്‍കി നടപടി പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഭൂമി നല്‍കുന്നത്. ഭൂമി പൂര്‍ണമായും നഷ്ടപ്പെട്ട 943 കുടുംബത്തിനും ഭാഗികമായി നഷ്ടപ്പെട്ട 1269 കുടുംബത്തിനും ഭൂമി കണ്ടെത്തി നല്‍കും. വല്ലാര്‍പാടം കണ്ടെയ്നര്‍ തുറമുഖത്തിനു വേണ്ടി ഒഴിപ്പിച്ച മൂലമ്പള്ളിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കും. ജൂണ്‍ ഏഴിനു മുഖ്യമന്ത്രി സമരസമിതി നേതാക്കളെ കാണും.
നൂറു ദിവസത്തിനകം നടപ്പാക്കേണ്ട പദ്ധതികള്‍ക്ക് യോഗം രൂപംനല്‍കി. തൃശൂരില്‍ കളിമണ്‍ ഖനനം ചെയ്യുന്ന സ്ഥലത്തെ പ്രശ്നങ്ങളെക്കുറിച്ച് ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി നിര്‍ദേശം അറിയിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി. ചെങ്ങറ ഭൂസമരം മുന്‍ഗണന നല്‍കി തീര്‍ക്കും. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി കാസര്‍കോട് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കും. കേന്ദ്ര സര്‍വകലാശാലയ്ക്ക് ഉടന്‍ സ്ഥലം ലഭ്യമാക്കും. കോഴിക്കോട് ബംഗ്ലാദേശ് കോളനിയിലെ താമസക്കാര്‍ക്ക് വീട് വച്ചു നല്‍കും. മൂന്നാര്‍ കൈയേറ്റപ്രശ്നം നിയമപരമായി തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
deshabhimani news
സംസ്ഥാനത്ത് പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുമെന്ന് എക്സസൈസ് മന്ത്രി കെ ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ReplyDelete