Sunday, May 29, 2011

വെള്ളാപ്പള്ളി ഉവാച

ഭരണം കയ്യാലപ്പുറത്തെ തേങ്ങപോലെ: വെള്ളാപ്പള്ളി

പത്തനംതിട്ട: സംസ്ഥാന ഭരണം കയ്യാലപ്പുറത്തെ തേങ്ങപോലെയാണെന്ന് എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ . പത്തനംതിട്ട യൂണിയന്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും സൗജന്യ പഠനോപകരണ വിതരണവും ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചതിയന്‍ ചന്തുമാരാണ് ഭരണത്തിലുള്ളത്. തേളും തേരട്ടയും പാമ്പുമൊക്കെയാണ് മന്ത്രിസഭയിലുള്ളത്. മുഖ്യമന്ത്രിക്ക് മെയ്വഴക്കവും പാരമ്പര്യവും ഉണ്ട്. എന്നാല്‍ എത്രകാലം മുന്നോട്ട് പോകുമെന്ന് പറയാന്‍ കഴിയില്ല. ഭരണത്തിന്റെ തുടക്കംതന്നെ നിരാശാജനകമാണ്. മുഖ്യമന്ത്രിയുടെ ശക്തിയെല്ലാം ഘടകകക്ഷികള്‍ തട്ടിയെടുക്കുകയാണ്. ജയിലില്‍ കിടന്നിട്ടും മകനുവേണ്ടി വനംവകുപ്പ് നേടിക്കൊടുത്തയാളാണ് മുന്നണിയിലുള്ള ഒരാള്‍ . ഇനി കാട് ഉണ്ടാകുമോ എന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി പത്തനംതിട്ട യൂണിയന്‍ ചെയര്‍മാന്‍ കെ പത്മകുമാര്‍ അധ്യക്ഷനായി.

ജോസഫിന്റെ മന്ത്രിസ്ഥാനം യുഡിഎഫിന് ശാപം: വെള്ളാപ്പള്ളി


കാഞ്ഞിരപ്പള്ളി: പി ജെ ജോസഫിന്റെ മന്ത്രിസ്ഥാനം യുഡിഎഫിന് തീരാശാപമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ . എസ്എന്‍ഡിപി യോഗം ഹൈറേഞ്ച് യൂണിയന്‍ പ്രവര്‍ത്തക സംഗമം കാഞ്ഞിരപ്പള്ളി ഫാബീസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. ഒരു കാരണവുമില്ലാതെയാണ് കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയില്‍നിന്ന് പി ജെ ജോസഫ് പുറത്തുപോയത്. ഇത് എന്തിനാണെന്ന് അദ്ദേഹത്തിനുതന്നെ അറിയില്ല. പി ജെ ജോസഫിനെ മന്ത്രിയാക്കിയത് കെ എം മാണിയുടെ ഹിമാലയന്‍ മണ്ടത്തരമാണ്.

ദേശാഭിമാനി 290511

2 comments:

  1. ചതിയന്‍ ചന്തുമാരാണ് ഭരണത്തിലുള്ളത്. തേളും തേരട്ടയും പാമ്പുമൊക്കെയാണ് മന്ത്രിസഭയിലുള്ളത്. മുഖ്യമന്ത്രിക്ക് മെയ്വഴക്കവും പാരമ്പര്യവും ഉണ്ട്. എന്നാല്‍ എത്രകാലം മുന്നോട്ട് പോകുമെന്ന് പറയാന്‍ കഴിയില്ല. ഭരണത്തിന്റെ തുടക്കംതന്നെ നിരാശാജനകമാണ്. മുഖ്യമന്ത്രിയുടെ ശക്തിയെല്ലാം ഘടകകക്ഷികള്‍ തട്ടിയെടുക്കുകയാണ്. ജയിലില്‍ കിടന്നിട്ടും മകനുവേണ്ടി വനംവകുപ്പ് നേടിക്കൊടുത്തയാളാണ് മുന്നണിയിലുള്ള ഒരാള്‍ . ഇനി കാട് ഉണ്ടാകുമോ എന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete
  2. ഹിമാലയന്‍ മണ്ടന്മാര്‍ ജോസപ്പിനെ ജയിപ്പിച്ചോരാവുമല്ലോ?

    വെള്ളാപ്പള്ളി ഭരണഘടനാ ലംഘനം നടത്തിയിരിക്കുന്നു, ഭൂരിപക്ഷ ജനതയെ ഹിമാലയന്‍ മണ്ടന്മാരെന്ന് വിളിച്ചിരിക്കുന്നു.

    ഒരു കേസിനുള്ള വകുപ്പുണ്ടോ? കുടം + ആളൂരിനെക്കൊണ്ട് കേസ് കൊടുപ്പിച്ചാലോ? ങേ..?

    ReplyDelete