Saturday, May 28, 2011

പെന്‍ഷന്‍ പരിഷ്കരണ ബില്ലിനുപിന്നില്‍ സാമ്രാജ്യത്വ വിധേയത്വം

കേന്ദ്രസര്‍ക്കാരിന്റെ സാമ്രാജ്യത്വ വിധേയത്വമാണ് പെന്‍ഷന്‍ പരിഷ്കരണ ബില്ലിന് പിന്നിലുള്ളതെന്ന് ഓള്‍ ഇന്ത്യാ സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍ മുത്തുസുന്ദരന്‍ പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ 45-ാം സംസ്ഥാനസമ്മേളന അനുബന്ധമായി സംഘടിപ്പിച്ച "പിഎഫ്ആര്‍ഡിഎ ബില്ലും പ്രത്യാഘാതങ്ങളും" എന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

നിയാമക പെന്‍ഷന്‍ ആനുകൂല്യത്തിന് പകരം പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കുമ്പോള്‍ പെന്‍ഷന്‍ അവകാശമില്ലാതാകും. ഫണ്ട് മാനേജര്‍മാരുടെയും ഓഹരി വിപണിയുടെയും ഔദാര്യമായി മാറും. ആനുകൂല്യങ്ങളുടെ ലഭ്യതയില്‍ ഉറപ്പുണ്ടാകില്ല. തമിഴ്നാട് ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളില്‍ , ഇന്ത്യന്‍ റെയില്‍വേ ഉള്‍പ്പെടെ സംഘടിത മേഖലകളില്‍ ഈ നയം നടപ്പായിക്കഴിഞ്ഞു. ക്രമേണ അസംഘടിത മേഖലയിലേക്കും ഇത് വ്യാപിപ്പിക്കും. തൊഴിലെടുക്കുന്നവരുടെ അവകാശവും അര്‍ഹതയുമായ പെന്‍ഷന്‍ കൊള്ളയടിക്കാനുള്ള സാമ്രാജ്യത്വനീക്കമാണ് ഇപ്പോഴത്തെ നിയമനിര്‍മാണ നിര്‍ദേശമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ ഉള്‍പ്പെടെ തൊഴിലെടുക്കുന്ന എല്ലാവരെയും അണിനിരത്തി പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കണമെന്നും മുത്തുസുന്ദരം പറഞ്ഞു. കെജിഒഎ സംസ്ഥാന പ്രസിഡന്റ് ടി കെ സുഭാഷ് സെമിനാറില്‍ അധ്യക്ഷനായി.

ദേശാഭിമാനി 280511

1 comment:

  1. കേന്ദ്രസര്‍ക്കാരിന്റെ സാമ്രാജ്യത്വ വിധേയത്വമാണ് പെന്‍ഷന്‍ പരിഷ്കരണ ബില്ലിന് പിന്നിലുള്ളതെന്ന് ഓള്‍ ഇന്ത്യാ സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍ മുത്തുസുന്ദരന്‍ പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ 45-ാം സംസ്ഥാനസമ്മേളന അനുബന്ധമായി സംഘടിപ്പിച്ച "പിഎഫ്ആര്‍ഡിഎ ബില്ലും പ്രത്യാഘാതങ്ങളും" എന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete