Tuesday, May 31, 2011

മലയാളം നിര്‍ബന്ധിത ഒന്നാംഭാഷ: ഈ വര്‍ഷമില്ലെന്ന് വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്തെ സ്കൂളുകളില്‍ മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ് ഈ വര്‍ഷം നടപ്പാക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. ഐടിയുടെ പീരിയഡ് എടുത്താണ് മലയാളത്തിന് നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഐടി എല്ലാ മറ്റുവിഷയങ്ങള്‍ക്കും പഠനത്തിനുപയോഗിക്കുന്ന ഒരു വിഷയമാണ്. അതുകൊണ്ട് ഐടിയുടെ പീരിയഡ് എടുക്കാന്‍ പറ്റില്ല. മുഖ്യമന്ത്രിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നും അബ്ദുറബ്ബ് പറഞ്ഞു.

വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ അവകാശനിയമവും ഈ വര്‍ഷം നടപ്പാക്കാന്‍ കഴിയില്ല. നടപ്പാക്കുമ്പോള്‍ 1:3 എന്ന അധ്യാപക വിദ്യാര്‍ഥി അനുപാതത്തിലാകും. ആവശ്യമായ പുസ്തകങ്ങള്‍ സ്കൂള്‍തുറക്കുമ്പോള്‍ത്തന്നെ ലഭ്യമാകും. വിവാദപാഠപുസ്തകം പുനഃപരിശോധിക്കാന്‍ ഡോ. ഡി ബാബുപോളിന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

deshabhimani 310511

2 comments:

  1. സംസ്ഥാനത്തെ സ്കൂളുകളില്‍ മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ് ഈ വര്‍ഷം നടപ്പാക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. ഐടിയുടെ പീരിയഡ് എടുത്താണ് മലയാളത്തിന് നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഐടി എല്ലാ മറ്റുവിഷയങ്ങള്‍ക്കും പഠനത്തിനുപയോഗിക്കുന്ന ഒരു വിഷയമാണ്. അതുകൊണ്ട് ഐടിയുടെ പീരിയഡ് എടുക്കാന്‍ പറ്റില്ല. മുഖ്യമന്ത്രിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നും അബ്ദുറബ്ബ് പറഞ്ഞു.

    ReplyDelete
  2. ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് മലയാള ഐക്യവേദി എന്ന സംഘടനയുടെ ബ്ളോഗ് സന്ദര്‍ശിക്കുക.

    ReplyDelete