Tuesday, May 31, 2011

അരുണ്‍കുമാറിന്റെ പിഎച്ച്ഡി രജിസ്ട്രേഷന്‍ വിലക്കിയത് റദ്ദാക്കി

വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിന്റെ പിഎച്ച്ഡി രജിസ്ട്രേഷന്‍ വിലക്കിയ കേരള സര്‍വകലാശാലയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. സര്‍വകലാശാലാ തീരുമാനം ശരിവച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അരുണ്‍കുമാര്‍ സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചാണ് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍ , ജസ്റ്റിസ് ആന്റണി ഡൊമനിക് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ഏഴുവര്‍ഷത്തെ അധ്യാപന പരിചയമുള്ളവര്‍ക്ക് പിഎച്ച്ഡി രജിസ്ട്രേഷന് പ്രവേശന പരീക്ഷ എഴുതേണ്ടതില്ലെന്ന യുജിസി മാര്‍ഗനിര്‍ദേശം നിലവിലുണ്ടെന്നും ദുരുദ്ദേശ്യപരവും രാഷ്ട്രീയപ്രേരിതവുമായാണ് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സര്‍വകലാശാല തീരുമാനിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ . ഐഎച്ച്ആര്‍ഡി ജോയിന്റ് ഡയറക്ടറും കംപ്യൂട്ടര്‍ വിദ്യാഭ്യാസ വിഭാഗത്തിന്റെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജുമായിരിക്കെയാണ് രജിസ്ട്രേഷന് അപേക്ഷ നല്‍കിയതെന്നും ഇത് അധ്യാപനമായി കണക്കാക്കാനാവില്ലെന്നുമായിരുന്നു സര്‍വകലാശാലയുടെ നിലപാട്.

അക്കാദമിക് കാര്യങ്ങളില്‍ സര്‍വകലാശാലയുടെ തീരുമാനത്തില്‍ കോടതി ഇടപെടലിന് കാരണമില്ലെന്ന് സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നെങ്കിലും അത് നിയമപരമല്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആവശ്യമെങ്കില്‍ സര്‍വകലാശാലയ്ക്ക് ചട്ടങ്ങള്‍ പാലിച്ച് വീണ്ടും നടപടി സ്വീകരിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

deshabhimani news

1 comment:

  1. വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിന്റെ പിഎച്ച്ഡി രജിസ്ട്രേഷന്‍ വിലക്കിയ കേരള സര്‍വകലാശാലയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. സര്‍വകലാശാലാ തീരുമാനം ശരിവച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അരുണ്‍കുമാര്‍ സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചാണ് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍ , ജസ്റ്റിസ് ആന്റണി ഡൊമനിക് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

    ReplyDelete