Friday, May 27, 2011

"ബിജെപിയുടെ മകന്‍ എബിവിപി യൂത്ത് കോണ്‍ഗ്രസ് അംഗം"

ബിജെപിയുടെ മകന്‍ എബിവിപി മധ്യപ്രദേശില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് അംഗം. യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ അംഗത്വപട്ടികയില്‍ ഇത്തരത്തില്‍ വിചിത്ര നാമധാരികള്‍ നിരവധി. പച്ചക്കറിയുടെ മകന്‍ റൊട്ടി, ജലത്തിന്റെ മകന്‍ വെള്ളം, ശില്‍പ്പ ഷെട്ടിയുടെ മകന്‍ സുനില്‍ ഷെട്ടി. അംഗങ്ങളുടെ പേരുവിവരം ഇങ്ങനെ നീളുന്നു. തീര്‍ന്നില്ല രാജീവ് "ഗനെഡി"യുടെ മകന്‍ രാഹുലും അംഗമായുണ്ട്. രാഹുല്‍ ഗാന്ധിയുടെ പ്രതിഭാവേട്ട പരിപാടിയില്‍ ആകൃഷ്ടരായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യൂത്ത് അംഗങ്ങളായി ചേര്‍ന്നവരാണ് ഇവരെല്ലാം. പ്രതിഭാവേട്ട പരിപാടിയുടെ ഭാഗമായി കോടിക്കണക്കിനു യുവജനങ്ങള്‍ അംഗങ്ങളായെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. എന്നാല്‍ , അംഗങ്ങളില്‍ ഭൂരിഭാഗത്തിന്റെയും പേരുവിവരം ഈ വിധം വിചിത്രമെന്നു മാത്രം.

യൂത്ത് അംഗങ്ങളായ വിചിത്ര നാമധാരികള്‍ മാധ്യമങ്ങളില്‍ തലക്കെട്ടായതോടെ നേതൃത്വം തെറ്റുതിരുത്തല്‍ ആരംഭിച്ചു. എങ്കിലും അബദ്ധം പിണഞ്ഞെന്നും പ്രതിഭാവേട്ട പരാജയമായിരുന്നെന്നും തുറന്നുസമ്മതിക്കാന്‍ നേതാക്കള്‍ തയ്യാറല്ല. സുതാര്യമായാണ് അംഗത്വവിതരണം നടന്നതെന്ന് യൂത്തിന്റെ ചാര്‍ജുള്ള എഐസിസി സെക്രട്ടറി ജിതേന്ദ്രസിങ് അവകാശപ്പെട്ടു. വിചിത്രമായ പേരുകള്‍ വെബ്സൈറ്റില്‍ വന്നത് ഇതിന് ഉദാഹരണമായി ജിതേന്ദ്രസിങ് ചൂണ്ടിക്കാട്ടുന്നത്. വ്യാജ പേരുകാര്‍ക്ക് വോട്ടുചെയ്യാന്‍ അവസരമുണ്ടാകില്ല. വോട്ടെടുപ്പു സമയത്ത് അവര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടി വരും. രേഖയില്ലാത്തവര്‍ പട്ടികയില്‍ നിന്ന് പുറത്താകും-ജിതേന്ദ്രസിങ് പറഞ്ഞു.

എന്നാല്‍ , എബിവിപി എന്ന പേരുകാരനടക്കം എല്ലാ വിചിത്രപേരുകാരെയും കൃത്യമായ ബാര്‍കോഡ് അടക്കമാണ് സൈറ്റില്‍ ഉള്‍പ്പെടുത്തിയത്. തിരിച്ചറിയല്‍ രേഖയടക്കം സമര്‍പ്പിച്ചവര്‍ മാത്രമാണ് ബാര്‍കോഡടക്കം ലഭിച്ച് പട്ടികയില്‍ ഉള്‍പ്പെടുക. ബാര്‍കോഡ് ലഭിച്ചവര്‍ക്ക് യൂത്ത് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ മറ്റു തടസ്സമുണ്ടാകുകയുമില്ല. മാധ്യമങ്ങളില്‍ വന്ന പട്ടികയിലെ ബാര്‍കോഡുകള്‍ വ്യാജമാണെന്ന മറുപടിയാണ് ജിതേന്ദ്രസിങ് ഇതിനു നല്‍കുന്നത്. രാഹുല്‍ ഗാന്ധിയുടെ പേര് ചീത്തയാക്കാന്‍ പ്രതിപക്ഷപാര്‍ടികള്‍ കരുതിക്കൂട്ടി ചെയ്യുന്ന കൃത്രിമമാണ് ഇതെന്ന വാദവും ചില യൂത്ത് നേതാക്കള്‍ക്കുണ്ട്. വ്യാജ പേരുകാര്‍ ഏറ്റവുമധികം ഉള്‍പ്പെട്ട മധ്യപ്രദേശില്‍ നിന്നുള്ള വിവാദപട്ടിക വെബ്സൈറ്റില്‍ നിന്ന് പിന്‍വലിച്ചു.

deshabhimani 270511

1 comment:

  1. ബിജെപിയുടെ മകന്‍ എബിവിപി മധ്യപ്രദേശില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് അംഗം. യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ അംഗത്വപട്ടികയില്‍ ഇത്തരത്തില്‍ വിചിത്ര നാമധാരികള്‍ നിരവധി. പച്ചക്കറിയുടെ മകന്‍ റൊട്ടി, ജലത്തിന്റെ മകന്‍ വെള്ളം, ശില്‍പ്പ ഷെട്ടിയുടെ മകന്‍ സുനില്‍ ഷെട്ടി. അംഗങ്ങളുടെ പേരുവിവരം ഇങ്ങനെ നീളുന്നു. തീര്‍ന്നില്ല രാജീവ് "ഗനെഡി"യുടെ മകന്‍ രാഹുലും അംഗമായുണ്ട്. രാഹുല്‍ ഗാന്ധിയുടെ പ്രതിഭാവേട്ട പരിപാടിയില്‍ ആകൃഷ്ടരായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യൂത്ത് അംഗങ്ങളായി ചേര്‍ന്നവരാണ് ഇവരെല്ലാം. പ്രതിഭാവേട്ട പരിപാടിയുടെ ഭാഗമായി കോടിക്കണക്കിനു യുവജനങ്ങള്‍ അംഗങ്ങളായെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. എന്നാല്‍ , അംഗങ്ങളില്‍ ഭൂരിഭാഗത്തിന്റെയും പേരുവിവരം ഈ വിധം വിചിത്രമെന്നു മാത്രം.

    ReplyDelete