ചെറുവത്തൂര്‍ : ചീമേനി തോല്‍ -വിറക് സമരത്തിലെ മുന്നണിപ്പോരാളിയായിരുന്ന ഇ ടി കാര്‍ത്യായനി(76) നിര്യാതയായി. ബസില്‍ നിന്നും വീണു പരിക്കേറ്റ് മംഗലാപുരത്തെ സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കൃഷിക്കാവശ്യമായ തോലും(പച്ചില)വിറകും നിഷേധിച്ച ജന്‍മിക്കെതിരെ വീട്ടമ്മമാര്‍ നടത്തിയ സമരത്തില്‍ വിപ്ലവഗാനങ്ങളുമായി അണിനിരന്നവരില്‍ പ്രധാനിയായിരുന്നു. ഭര്‍ത്താവ്: കെ കെ അമ്പാടി, മക്കള്‍ : കൃഷ്ണന്‍ ,തമ്പായി, ശ്യാമള, രുഗ്മിണി, മാധവന്‍ , സുകുമാരന്‍ , പരേതനായ തമ്പാന്‍ . മരുമക്കള്‍ : ജാനകി, രോഹിണി, ദാമോദരന്‍ , നാരായണന്‍ ,വല്‍സല, ഷീബ, പരേതനായ നാരയണന്‍ , സഹോദരങ്ങള്‍ : കാരിച്ചി, പരേതനായ രാഘവന്‍(സ്വാതന്ത്ര്യസമരസേനാനി).
deshabhimani news
ചീമേനി തോല്‍ -വിറക് സമരത്തിലെ മുന്നണിപ്പോരാളിയായിരുന്ന ഇ ടി കാര്‍ത്യായനി(76) നിര്യാതയായി
ReplyDeleteവടക്കേ മലബാറിലെ കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ ചരിത്രം, പോരാട്ടങ്ങളുടെ തീച്ചൂളയില്‍ രക്ത നക്ഷത്രമായി കത്തിനിന്ന നിരവധി അമ്മമാരുടെയും സ്ത്രീ ജനങ്ങളുടെതുമാണ് , കുന്നുമ്മല്‍ ശ്രീദേവി അമ്മയെപ്പോലെ കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ നെടുനായകത്വം വഹിച്ചവര്‍, ചീമനിയും കയ്യൂരും ആലപ്പടമ്പും ചോരകൊണ്ട് ചുവപ്പിച്ച ധീര പോരാളികള്‍ , ഇല്ല പ്രിയപ്പെട്ടവരേ മറക്കില്ലൊരിക്കലും നിങ്ങളെ .....
ReplyDelete