അന്വേഷണ റിപ്പോര്‍ട്ട് പ്രതികളെ രക്ഷിക്കാന്‍
തൃശൂര്‍ : മെഡിക്കല്‍ കോളേജിലെ റാഗിങ് സംഭവം അച്ചടക്ക ലംഘനമായി ചുരുക്കി നിയമ നടപടി ഒഴിവാക്കിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആക്ഷേപം. ക്രൂരമായ പീഡനമുറകള്‍ ഹോസ്റ്റലില്‍ അരങ്ങേറിയിരുന്നതായി ആക്ഷേപമുയര്‍ന്നിട്ടും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ കോളേജിലെ അധ്യാപകരുടെ മൂന്നംഗസംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ റാഗിങ് എന്നൊരു വാക്ക് ചേര്‍ത്തിട്ടില്ല. അച്ചടക്കലംഘനവും ശല്യംചെയ്യലും മാത്രമായി ഒതുക്കിയ റിപ്പോര്‍ട്ടാണ് പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലുമടങ്ങിയ ഉന്നതാധികാര സമിതിയെ കര്‍ശന നിയമനടപടി എടുക്കുന്നതില്‍നിന്ന് തടഞ്ഞതെന്നാണ് സൂചന. അഞ്ഞൂറും ആയിരവും രൂപ പിഴയടയ്ക്കാനുണ്ടെങ്കില്‍ ആരെയും റാഗ് ചെയ്യാമെന്ന സന്ദേശമാണ് നടപടിയുടെ ഉള്ളടക്കമെന്ന് ആക്ഷേപമുയര്‍ന്നുകഴിഞ്ഞു.
രണ്ട് വര്‍ഷംമുമ്പ് പാരാമെഡിക്കല്‍ വിഭാഗത്തില്‍ റാഗിങ് നടന്നപ്പോള്‍ കര്‍ശന നടപടിയെടുത്തിരുന്നു. ഏഴുപേരെ പുറത്താക്കുകയും ഇവര്‍ക്കെതിരെയുള്ള പരാതി പൊലീസിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് ഏഴുപേരെയും അറസ്റ്റ് ചെയ്ത് പൊലീസ് കേസെടുക്കുകയും ചെയ്തു. ഹൈക്കോടതിയില്‍നിന്നാണ് വിദ്യാര്‍ഥികള്‍ ജാമ്യം നേടിയതും പരീക്ഷയെഴുതാന്‍ അനുമതി നേടിയതും. എന്നാല്‍ എംബിബിഎസ് വിദ്യാര്‍ഥികളുടെ പ്രശ്നം വന്നപ്പോള്‍ ശിക്ഷ നിസ്സാരമാക്കി ഒതുക്കിത്തീര്‍ത്തെന്നാണ് പരാതി. സര്‍ജറിവിഭാഗം മേധാവി ഡോ. പ്രസാദ്, ഗൈനക്കോളജിവിഭാഗം മേധാവി ഡോ. റാബിയ, ഫിസിയോളജി വിഭാഗം മേധാവി ഡോ. വിജയലക്ഷ്മി എന്നിവരടങ്ങുന്ന സമിതിയാണ് സംഭവം അന്വേഷിച്ചത്. ആരോപണ വിധേയരായവര്‍ പലരും ഇവരുടെ വിദ്യാര്‍ഥികളാണ്.
കഴിഞ്ഞ ഏഴിന് രാത്രിയാണ് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളെ റാഗ് ചെയ്യുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് വാര്‍ഡന്റെ നേതൃത്വത്തില്‍ പേരാമംഗലം പൊലീസിന്റെ സാന്നിധ്യത്തില്‍ മിന്നല്‍ പരിശോധന നടത്തി. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പരാതിയില്ലെന്നു പറഞ്ഞ് വിട്ടയച്ചു. ആറുപേരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയും ഹോസ്റ്റലില്‍നിന്ന് പുറത്താക്കുകയും ചെയ്തു. അന്വേഷണ കമീഷനെ നിയോഗിച്ചതുമുതലാണ് സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം ഊര്‍ജിതമായത്. കുട്ടികളുടെ ഭാവിക്ക് ദോഷമാകുന്നതൊന്നും ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദേശം ചില കേന്ദ്രങ്ങളില്‍നിന്ന് ലഭിച്ചിരുന്നതായി പറയുന്നു. റാഗിങ്ങിനിരയായ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധികൃതരോട് കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും രേഖാമൂലം പരാതി എഴുതിവാങ്ങാന്‍ ശ്രമമുണ്ടായില്ല. റാഗിങ്ങിനിരയായ കുട്ടികള്‍ തുടര്‍ന്നും കോളേജില്‍ പഠിക്കേണ്ടതിനാല്‍ അധ്യാപകരുടെ താല്‍പ്പര്യം മറികടക്കാനുള്ള ധൈര്യവും അവര്‍ക്കുണ്ടായില്ല. ഇന്റേണല്‍ അസസ്മെന്റിന്റെ ഭീഷണിയും പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ ഉപാധിയായി.
സുപ്രീംകോടതി മാര്‍ഗനിര്‍ദേശ പ്രകാരമാണ് നടപടികളെടുക്കുന്നതെന്ന് അധികൃതര്‍ വാദിക്കുന്നു. ക്രൂരപീഡനം നടന്നിട്ടുണ്ടെങ്കില്‍ പൊലീസിന്റെ സഹായം തേടാം എന്നതു മാത്രമാണ് മാര്‍ഗ നിര്‍ദേശമെന്നും അങ്ങിനെയൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നും കോളേജ് അധികൃതര്‍ പറഞ്ഞു. നടപടിക്ക് വിധേയരായവര്‍ ഡിഎംഇക്കോ ഹെല്‍ത്ത് സെക്രട്ടറിക്കോ അപ്പീല്‍ നല്‍കി ശിക്ഷ ലഘൂകരിക്കാനും നീക്കമുണ്ട്.
പ്രതികളെ സംരക്ഷിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുക: എസ്എഫ്ഐ
തൃശൂര്‍ : അതിക്രൂരമായി റാഗിങ് നടന്നിട്ടുണ്ടെന്നു തെളിഞ്ഞിട്ടും മനുഷ്യാവകാശ കമീഷന്‍ ഇടപെട്ടിട്ടും പ്രതികളായ വിദ്യാര്‍ഥികളെ സംരക്ഷിക്കുന്ന കോളേജ് അധികൃതരുടേയും പൊലീസ് അധികാരികളുടേയും നടപടിയില്‍ എസ്എഫ്ഐ ജില്ലാസെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. ഇത്തരം സംഭവങ്ങള്‍ ഇതിനുമുമ്പും അരാഷ്ട്രീയവാദികളുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ നടന്നിട്ടുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ തെളിവുസഹിതം കണ്ടുപിടിക്കപ്പെട്ടിട്ടും റാഗിങ് നടത്തിയ വിദ്യാര്‍ഥികളെ സംരക്ഷിക്കുന്ന നിലപാടാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ ഹിരോഷ് ശങ്കറിന്റെ നേതൃത്വത്തില്‍ , പൊലീസ് അധികാരികളെ ഉപയോഗപ്പെടുത്തി അണിയറയില്‍ നടക്കുന്നത്. റാഗിങ്ങിന് നേതൃത്വം കൊടുത്തവര്‍ക്കെതിരെ പൊലീസ് കേസെടുക്കാതെ ആയിരംരൂപ പിഴ ചുമത്തി പ്രശ്നത്തെ ലളിതവല്‍ക്കരിക്കുന്നത് മനുഷ്യത്വരഹിതമായ തീരുമാനമാണ്. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം അതിഗൗരവമായ നിയമാവലിതന്നെയുണ്ടെന്നിരിക്കെയാണ് അധികാരികളുടെ നിസ്സംഗത. പ്രതികളേയും അവര്‍ക്കുസംരക്ഷണം നല്‍കുന്ന അധികാരികള്‍ക്കെതിരെയും പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും അല്ലാത്തപക്ഷം അതിശക്തമായ പ്രതിഷേധത്തിന് എസ്എഫ്ഐ നേതൃത്വം കൊടുക്കുമെന്നു എസ്എഫ്ഐ ജില്ലാ സെക്രട്ടറി പി ജി സുബിദാസ് അറിയിച്ചു. ജില്ലാസെക്രട്ടറിയറ്റ് യോഗത്തില്‍ പ്രസിഡന്റ് കെ ബി സനീഷ് അധ്യക്ഷനായി.
deshabhimani 240811
മെഡിക്കല്‍ കോളേജിലെ റാഗിങ് സംഭവം അച്ചടക്ക ലംഘനമായി ചുരുക്കി നിയമ നടപടി ഒഴിവാക്കിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആക്ഷേപം. ക്രൂരമായ പീഡനമുറകള്‍ ഹോസ്റ്റലില്‍ അരങ്ങേറിയിരുന്നതായി ആക്ഷേപമുയര്‍ന്നിട്ടും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ കോളേജിലെ അധ്യാപകരുടെ മൂന്നംഗസംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ റാഗിങ് എന്നൊരു വാക്ക് ചേര്‍ത്തിട്ടില്ല. അച്ചടക്കലംഘനവും ശല്യംചെയ്യലും മാത്രമായി ഒതുക്കിയ റിപ്പോര്‍ട്ടാണ് പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലുമടങ്ങിയ ഉന്നതാധികാര സമിതിയെ കര്‍ശന നിയമനടപടി എടുക്കുന്നതില്‍നിന്ന് തടഞ്ഞതെന്നാണ് സൂചന. അഞ്ഞൂറും ആയിരവും രൂപ പിഴയടയ്ക്കാനുണ്ടെങ്കില്‍ ആരെയും റാഗ് ചെയ്യാമെന്ന സന്ദേശമാണ് നടപടിയുടെ ഉള്ളടക്കമെന്ന് ആക്ഷേപമുയര്‍ന്നുകഴിഞ്ഞു.
ReplyDelete