കോഴിക്കോട്: മാറാട് കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ കുഞ്ഞാലിക്കുട്ടി പലതവണ ബിജെപി നേതാവ് ശ്രീധരന്‍ പിള്ളയുമായി ബന്ധപ്പെട്ടെന്ന് റൗഫ്. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വൈകാതെ വെളിപ്പെടുത്തുമെന്നും റൗഫ് കോഴിക്കോട് പ്രസ്ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഎസുമായി സംസാരിച്ചത് കേസിന്റെ കാര്യങ്ങള്‍ മാത്രമാണ്. ഒരുരാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലാത്ത താനുമായി വിഎസ് പാര്‍ട്ടികാര്യം ചര്‍ച്ചചെയ്യില്ലെന്ന് സാമാന്യബുദ്ധിയുള്ള എല്ലാവര്‍ക്കും മനസിലാകും. ഇതിന്റെ പിന്നിലും കുഞ്ഞാലിക്കുട്ടിയുടെ ബുദ്ധിയാണ്.
ഐസ്ക്രീം കേസ് ഒത്തുതീര്‍ക്കാന്‍ പത്തുതവണയെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ ആളുകള്‍ തന്നെ വന്നു കണ്ടിട്ടുണ്ട്. ആദ്യം തന്നെ സമീപിച്ചത് സിവിഎം വാണിമേല്‍ എന്ന ലീഗിന്റെ സംസ്ഥാനകമ്മറ്റി അംഗമാണ്. രണ്ടാമത് വന്നത് പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞുമാണ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ട്. ജഡ്ജിയായ എം എ നിസാറിനോട് വ്യക്തിവിരോധമുള്ളതുകൊണ്ടാണ് കാസര്‍കോട് കലാപം അന്വേഷിക്കുന്ന നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ടത്. ഐസ്ക്രീം കേസ് ഒതുക്കിത്തീര്‍ക്കാന്‍ കുഞ്ഞാലിക്കുട്ടി ജഡ്ജി എം എ നിസാറിന്റെ സഹായം തേടിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. കൂടാതെ കോഴിക്കോട് ജില്ലാ ജഡ്ജിയായിരുന്ന ജസ്റ്റിസ് പത്മനാഭനെ സ്വാധീനിക്കാനും കുഞ്ഞാലിക്കുട്ടി നിസാറിന്റെ സഹായം തേടി. വഴങ്ങാത്തതിനാലാണ് കുഞ്ഞാലിക്കുട്ടിക്ക് നിസാറിനോടുള്ള വിരോധമെന്നും റൗഫ് പറഞ്ഞു.
റൗഫ് വന്നത് വധഭീഷണിയെപ്പറ്റി പരാതിപ്പെടാന്‍ : വിഎസ്
കുഞ്ഞാലിക്കുട്ടിയുടെ ആള്‍ക്കാരില്‍ നിന്നും ഭീഷണിയുണ്ടെന്നു പറയാനാണ് കഴിഞ്ഞ ദിവസം റൗഫ് തൃശൂരില്‍ തന്നെ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ഇക്കാര്യത്തില്‍ പരാതി കിട്ടിയാല്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ അന്വേഷിക്കും. തുടര്‍നടപടികളും സ്വീകരിക്കും. ഐസ്ക്രീം കേസ് ഉള്‍പ്പടെയുള്ള എല്ലാ കേസുകളും അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സാക്ഷികളെപ്പോലും ഇല്ലാതാക്കിയാണ് മുക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം ജാലവിദ്യകളൊന്നും ചെലവാകില്ല. കുറ്റവാളികള്‍ ഒരിക്കലും രക്ഷപ്പെടില്ല. എല്ലാം പുറത്തുവരും. കോഴിക്കോട്ട് രണ്ടുപെണ്‍കുട്ടികള്‍ തീവണ്ടിക്കു മുന്നില്‍ചാടി മരിച്ചതിനെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. കാസര്‍കോട് കലാപത്തില്‍ ലീഗ് വര്‍ഗ്ഗീയ കലാപത്തിനു ശ്രമം നടത്തിയിരുന്നു. അതുകൊണ്ടാണ് നിസാര്‍ കമ്മീഷനെ പിന്‍വലിച്ചത്. അണ്ണാ ഹസാരെയുടെ സമരത്തിന് ജനങ്ങളുടെ പിന്തുണയുണ്ടെന്നു കണ്ടപ്പോള്‍ സര്‍ക്കാര്‍ മുട്ടുമടക്കിയിരിക്കുകയാണ്. വ്യവസ്ഥകളെല്ലാം അംഗീകരിച്ച് ഇപ്പോള്‍ സമരത്തിന് അനുമതി കൊടുത്തിരിക്കുകയാണ്. രണ്ടാം സ്വാതന്ത്ര്യസമരമെന്നാണ് അണ്ണാഹസാരെ അഴിമതിക്കെതിരായുള്ള തന്റെ സമരത്തെ വിശേഷിപ്പിക്കുന്നത്. അഴിമതിക്കാരാണ് ഈ ബില്ലിനെതിരെ രംഗത്തുവരുന്നത്.
deshabhimani 200811
മാറാട് കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ കുഞ്ഞാലിക്കുട്ടി പലതവണ ബിജെപി നേതാവ് ശ്രീധരന്‍ പിള്ളയുമായി ബന്ധപ്പെട്ടെന്ന് റൗഫ്. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വൈകാതെ വെളിപ്പെടുത്തുമെന്നും റൗഫ് കോഴിക്കോട് പ്രസ്ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഎസുമായി സംസാരിച്ചത് കേസിന്റെ കാര്യങ്ങള്‍ മാത്രമാണ്. ഒരുരാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലാത്ത താനുമായി വിഎസ് പാര്‍ട്ടികാര്യം ചര്‍ച്ചചെയ്യില്ലെന്ന് സാമാന്യബുദ്ധിയുള്ള എല്ലാവര്‍ക്കും മനസിലാകും. ഇതിന്റെ പിന്നിലും കുഞ്ഞാലിക്കുട്ടിയുടെ ബുദ്ധിയാണ്.
ReplyDeleteതാനും റൗഫും പ്രതിപക്ഷനേതാവ് വി എസിനെ കണ്ടത് കുഞ്ഞാലിക്കുട്ടിക്കെതിരായ കേസിനെകുറിച്ച് സംസാരിക്കാനാണെന്ന് നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന സെക്രട്ടറി എന്‍ കെ അബ്ദുള്‍ അസീസ് പറഞ്ഞു. സിപിഐ എമ്മിലെ വിഭാഗീയതയാണ് സംസാരിച്ചതെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. സിപിഐ എമ്മില്‍ വിഭാഗീയതയുണ്ടെന്ന വാര്‍ത്ത മലയാള മനോരമയുടെ ഭാവന മാത്രമാണെന്നും കുഞ്ഞാലിക്കുട്ടിക്കെതിരായ കേസ് ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ReplyDelete