ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിപ്രകാരം തൊഴില്‍ ലഭിച്ച വീടുകളുടെ എണ്ണത്തില്‍ 2008 മുതല്‍ 2011 വരെ കേരളം വലിയ മുന്നേറ്റം നടത്തിയതായി കണക്കുകള്‍ . 2008-09 ല്‍ 6,92,015 കുടുംബത്തിന് തൊഴില്‍ ലഭിച്ചപ്പോള്‍ 2010-11ല്‍ ഇത് 11,75,816 ആയി ഉയര്‍ന്നെന്ന് ഗ്രാമവികസന സഹമന്ത്രി പ്രദീപ് ജയിന്‍ ലോക്സഭയില്‍ പി കെ ബിജുവിനെ അറിയിച്ചു. ചെലവഴിച്ച തുകയുടെ കാര്യത്തിലും ഇക്കാലയളവില്‍ വര്‍ധന വന്നു. 2008-09ല്‍ 185 കോടി പദ്ധതിക്കായി ചെലവഴിച്ചപ്പോള്‍ 2010-11ല്‍ പദ്ധതിക്കായി 637 കോടി ചെലവഴിച്ചു.
എംബിബിഎസ് പ്രവേശനത്തിനായി ദേശീയ പ്രവേശന പരീക്ഷ അടുത്തുതന്നെ ആരംഭിക്കുമെന്നും അതോടെ മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശനരംഗത്തു നിലനില്‍ക്കുന്ന തെറ്റായ പ്രവണത അവസാനിക്കുമെന്നും ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് എ സമ്പത്തിനെ അറിയിച്ചു. രാജ്യത്ത് ബിരുദ പ്രവേശനത്തിന് ഏകീകൃത പ്രവേശനപരീക്ഷ മാതൃകാപരമായ നിര്‍ദേശമാണെങ്കിലും പ്രായോഗികമായി നടപ്പാക്കുക ബുദ്ധിമുട്ടാണെന്ന് മാനവശേഷി സഹമന്ത്രി പുരന്ദേശ്വരി രാജ്യസഭയില്‍ ടി എന്‍ സീമയെ അറിയിച്ചു. കൊച്ചി എല്‍എന്‍ജി ടെര്‍മിനലില്‍ നിന്ന് കായംകുളം എന്‍ടിപിസിയിലേക്ക് എല്‍എന്‍ജി എത്തിക്കുന്നതിനുള്ള പദ്ധതിയുടെ പരിസ്ഥിതി അനുമതിക്കായി കാക്കുകയാണെന്ന് പെട്രോളിയം സഹമന്ത്രി ആര്‍ പി എന്‍ സിങ് ലോക്സഭയില്‍ ജോസ് കെ മാണിയെ അറിയിച്ചു.
deshabhimani 200811
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിപ്രകാരം തൊഴില്‍ ലഭിച്ച വീടുകളുടെ എണ്ണത്തില്‍ 2008 മുതല്‍ 2011 വരെ കേരളം വലിയ മുന്നേറ്റം നടത്തിയതായി കണക്കുകള്‍ . 2008-09 ല്‍ 6,92,015 കുടുംബത്തിന് തൊഴില്‍ ലഭിച്ചപ്പോള്‍ 2010-11ല്‍ ഇത് 11,75,816 ആയി ഉയര്‍ന്നെന്ന് ഗ്രാമവികസന സഹമന്ത്രി പ്രദീപ് ജയിന്‍ ലോക്സഭയില്‍ പി കെ ബിജുവിനെ അറിയിച്ചു. ചെലവഴിച്ച തുകയുടെ കാര്യത്തിലും ഇക്കാലയളവില്‍ വര്‍ധന വന്നു. 2008-09ല്‍ 185 കോടി പദ്ധതിക്കായി ചെലവഴിച്ചപ്പോള്‍ 2010-11ല്‍ പദ്ധതിക്കായി 637 കോടി ചെലവഴിച്ചു.
ReplyDelete