Saturday, August 20, 2011

കെട്ടിക്കിടക്കുന്ന ഫയല്‍ 14000; തീര്‍പ്പാക്കിയത് 257

യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി തദ്ദേശസ്വയംഭരണവകുപ്പില്‍ നടത്തിയ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് പ്രഹസനം. വെള്ളിയാഴ്ച സെക്രട്ടറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന അദാലത്തില്‍ ആകെ തീര്‍പ്പായത് 257 ഫയല്‍ . ഇതുതന്നെ നിസാര പരാതികളും. സെക്രട്ടറിയറ്റില്‍ തദ്ദേശസ്വയംഭരണവകുപ്പിന്റെ പതിനാലായിരത്തിലധികം ഫയല്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.

എല്ലാ വകുപ്പിലും ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് നടത്തുമെന്ന് നൂറുദിനകര്‍മപരിപാടിയുടെ ഭാഗമായി കൊട്ടിഘോഷിച്ചിരുന്നു. വിവിധ വകുപ്പുകളിലായി സംസ്ഥാനത്തൊട്ടാകെ മൂന്നു ലക്ഷത്തിലേറെ ഫയലുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. സെക്രട്ടറിയറ്റിലെ വിവിധ വകുപ്പുകളില്‍തന്നെ 1.4ലക്ഷം ഫയലുകള്‍ കെട്ടിക്കിടക്കുന്നു. ജനങ്ങളുടെ പരാതികളും വിവിധ പദ്ധതികളും നിവേദനങ്ങളുമെല്ലാം ഇവയിലുണ്ട്. ചെറിയ ഇടപെടലുകളിലൂടെ തീര്‍പ്പാക്കാവുന്ന വിഷയങ്ങള്‍ ഫയലുകളായി രൂപാന്തരപ്പെടുന്നത് ഒഴിവാക്കണമെന്ന് അദാലത്ത് ഉദ്ഘാടനംചെയ്ത മന്ത്രി എം കെ മുനീര്‍ പറഞ്ഞു.

deshabhimani 200811

1 comment:

  1. യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി തദ്ദേശസ്വയംഭരണവകുപ്പില്‍ നടത്തിയ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് പ്രഹസനം. വെള്ളിയാഴ്ച സെക്രട്ടറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന അദാലത്തില്‍ ആകെ തീര്‍പ്പായത് 257 ഫയല്‍ . ഇതുതന്നെ നിസാര പരാതികളും. സെക്രട്ടറിയറ്റില്‍ തദ്ദേശസ്വയംഭരണവകുപ്പിന്റെ പതിനാലായിരത്തിലധികം ഫയല്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.

    ReplyDelete