Monday, August 15, 2011

നോര്‍ക്ക റൂട്ട്സില്‍ വ്യാപകമായി പിന്‍വാതില്‍നിയമനം

നോര്‍ക്ക റൂട്ട്സില്‍ വഴിവിട്ട് വ്യാപക നിയമനം. താല്‍കാലികമായി നിയമിക്കുന്നവരെയെല്ലാം പിന്നീട് സ്ഥിരപ്പെടുത്താമെന്ന് ഉറപ്പും നല്‍കുന്നു. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, രണ്ടുമാസം പോലും തികയ്ക്കാത്ത താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ താല്‍ക്കാലിക നിയമനം. നിയമന ശുപാര്‍ശകള്‍ക്കുപിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുണ്ടെന്ന ആരോപണമുണ്ട്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ബന്ധുവിനും മുഖ്യമന്ത്രിയുടെ ഡ്രൈവറുടെ മകള്‍ക്കും കോണ്‍ഗ്രസ് പത്രത്തിന്റെ ലേഖകന്റെ ഭാര്യയ്ക്കും നോര്‍ക്ക റൂട്ട്സിന്റെ ചുമതല വഹിക്കുന്ന മന്ത്രി കെ സി ജോസഫാണ് ക്രമംവിട്ട് നിയമനം നല്‍കിയത്. സെക്രട്ടറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവ് എര്‍ഷാദിന്റെ ഭാര്യ ഹമീദ, ഉമ്മന്‍ചാണ്ടിയുടെ ഡ്രൈവറുടെ മകള്‍ സബിദ, മന്ത്രി കെ സി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറി രാജശേഖരന്‍നായരുടെ അനന്തരവന്‍ വിപിന്‍ എന്നിവര്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ ഹെഡ് ഓഫീസില്‍ നിയമനം നല്‍കി. വീക്ഷണം ലേഖകന്‍ നിസാര്‍ അഹമ്മദിന്റെ ഭാര്യ സഫിയക്ക് ശാസ്തമംഗലം അറ്റസ്റ്റേഷന്‍ ഓഫീസിലാണ് നിയമനം. ഇതേപോലെ ഒട്ടേറെ നിയമന ശുപാര്‍ശകള്‍ നോര്‍ക്ക റൂട്ട്സ് സിഇഒ നോയല്‍ തോമസിന്റെ പരിഗണനയിലാണ്. മുന്‍ എംഎല്‍എമാരും ഇപ്പോഴത്തെ എംഎല്‍എമാരും മന്ത്രിമാരും അടക്കമുള്ളവരുടെ ശുപാര്‍ശകളാണിവ.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ദിവസ വേതനക്കാരായും കരാറുകാരായും ജീവനക്കാരെ സ്ഥാപനത്തില്‍ കുത്തിനിറച്ചശേഷം അവരെ സ്ഥിരപ്പെടുത്തിയിരുന്നു. അന്നത്തെ നോര്‍ക്കാ വകുപ്പ് മന്ത്രിയും നോര്‍ക്ക-റൂട്ട്സ് ചെയര്‍മാനായിരുന്ന എം എം ഹസന്റെ വീട്ടു ജോലിക്കാരന്‍ എ അഹമ്മദ് കബീര്‍ , ഡ്രൈവറായിരുന്ന കെ ജയകുമാര്‍ , കെ ജയകുമാറിന്റെ സഹോദരി ലേഖ തുടങ്ങിയവര്‍ക്കെല്ലാം സ്ഥിര നിയമനം ലഭിച്ചു. അഹമ്മദ് കബീറിന് അറ്റന്‍ഡറായും ജയകുമാറിന് ഡ്രൈവറായും ലേഖയ്ക്ക് സ്വീപ്പറായുമാണ് സ്ഥിരപ്പെടുത്തല്‍ . ദിവസക്കൂലി വിഭാഗത്തില്‍ ജൂനിയര്‍ എക്സിക്യൂട്ടിവായി രണ്ടുമാസം ജോലി ചെയ്ത യുവതിക്കുപോലും സ്ഥിരനിയമനം ലഭിച്ചു. സീനിയര്‍ എക്സിക്യൂട്ടിവ് സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ , അക്കൗണ്ടന്റ് തുടങ്ങിയ പ്രധാന തസ്തികകളിലെല്ലാം കരാറുകാരെ സ്ഥിരപ്പെടുത്തി. അന്നത്തെ നിയമനങ്ങളില്‍ വ്യാപകമായ അഴിമതി ആക്ഷേപം ഉയര്‍ന്നിരുന്നു.

deshabhimani 150811

1 comment:

  1. നോര്‍ക്ക റൂട്ട്സില്‍ വഴിവിട്ട് വ്യാപക നിയമനം. താല്‍കാലികമായി നിയമിക്കുന്നവരെയെല്ലാം പിന്നീട് സ്ഥിരപ്പെടുത്താമെന്ന് ഉറപ്പും നല്‍കുന്നു. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, രണ്ടുമാസം പോലും തികയ്ക്കാത്ത താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ താല്‍ക്കാലിക നിയമനം. നിയമന ശുപാര്‍ശകള്‍ക്കുപിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുണ്ടെന്ന ആരോപണമുണ്ട്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ബന്ധുവിനും മുഖ്യമന്ത്രിയുടെ ഡ്രൈവറുടെ മകള്‍ക്കും കോണ്‍ഗ്രസ് പത്രത്തിന്റെ ലേഖകന്റെ ഭാര്യയ്ക്കും നോര്‍ക്ക റൂട്ട്സിന്റെ ചുമതല വഹിക്കുന്ന മന്ത്രി കെ സി ജോസഫാണ് ക്രമംവിട്ട് നിയമനം നല്‍കിയത്. സെക്രട്ടറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവ് എര്‍ഷാദിന്റെ ഭാര്യ ഹമീദ, ഉമ്മന്‍ചാണ്ടിയുടെ ഡ്രൈവറുടെ മകള്‍ സബിദ, മന്ത്രി കെ സി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറി രാജശേഖരന്‍നായരുടെ അനന്തരവന്‍ വിപിന്‍ എന്നിവര്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ ഹെഡ് ഓഫീസില്‍ നിയമനം നല്‍കി. വീക്ഷണം ലേഖകന്‍ നിസാര്‍ അഹമ്മദിന്റെ ഭാര്യ സഫിയക്ക് ശാസ്തമംഗലം അറ്റസ്റ്റേഷന്‍ ഓഫീസിലാണ് നിയമനം. ഇതേപോലെ ഒട്ടേറെ നിയമന ശുപാര്‍ശകള്‍ നോര്‍ക്ക റൂട്ട്സ് സിഇഒ നോയല്‍ തോമസിന്റെ പരിഗണനയിലാണ്. മുന്‍ എംഎല്‍എമാരും ഇപ്പോഴത്തെ എംഎല്‍എമാരും മന്ത്രിമാരും അടക്കമുള്ളവരുടെ ശുപാര്‍ശകളാണിവ.

    ReplyDelete