വടക്കാഞ്ചേരി: വ്യാസ എന്‍എസ്എസ് കോളേജില്‍ വീണ്ടും എബിവിപി സംഘത്തിന്റെ ആക്രമണം. യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറും എസ്എഫ്ഐ നേതാവുമായ വിഷ്ണുവിന് മര്‍ദനമേറ്റു. പുറമെനിന്നെത്തിയ ആര്‍എസ്എസ്, ബിജെപി ക്രിമിനലുകളുടെ സഹായത്തോടെയായിരുന്നു ആക്രമണം. കോളേജിന്റെ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ പ്രിന്‍സിപ്പല്‍ വിളിച്ചുചേര്‍ത്ത യോഗം എബിവിപി പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തുകയും അധ്യയനം തടസ്സപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞദിവസം ഉണ്ടായ ആക്രമണത്തില്‍ രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. കോളേജില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അധ്യയനം ഉടന്‍ പുനരാരംഭിക്കണമെന്നും എസ്എഫ്ഐ കോളേജ് യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് എം എസ് പ്രസാദ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ സുമേഷ്, ജിതിന്‍ , മഹേഷ്, സ്വാലിഹ്, സൗമ്യ, നീതു എന്നിവര്‍ സംസാരിച്ചു.
കെഎസ്യു ആക്രമണം; എസ്എഫ്ഐ പ്രവര്‍ത്തര്‍ക്ക് പരിക്ക്
കുമളി: വണ്ടിപ്പെരിയാറില്‍ കുമളി പോളിടെക്നിക് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ കെഎസ്യു ഗുണ്ടകള്‍ മര്‍ദിച്ചു. ആക്രമണിത്തില്‍ പരിക്കേറ്റ എസ്എഫ്ഐ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോളിടെക്നിക് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ശിവരാജ്, യൂണിയന്‍ മെമ്പര്‍ ജിനേഷ്, യൂണിറ്റ് അംഗങ്ങളായ അജിത്കുമാര്‍ , ഉമീസ് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കോളേജിലെ കെഎസ്യു പ്രവര്‍ത്തകരായ അനീഷ്, അനൂപ്, മുനിസ്വാമി, അശോക് എന്നിവരുടെ നേതൃത്വത്തിലാണ് എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദിച്ചത്. ബുധനാഴ്ച രാവിലെ കെഎസ്യുവിന്റെ പ്രതിഷേധ പരിപാടിക്കിടെയാണ് ഒരു കാരണവുമില്ലതെ എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദിച്ചത്. കല്ല്, മരക്കമ്പ് എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം.ഒരു കെഎസ്യു പ്രവര്‍ത്തകന്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത് കഴിഞ്ഞദിവസം എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിന്റെ പേരിലാണ് കെഎസ്യു ബുധനാഴ്ച പ്രതിഷേധ പരിപാടി നടത്തിയത്. പ്രതിഷേധ പരിപാടിക്കിടെ ഇവര്‍ മര്‍ദനം അഴിച്ചുവിടുകയായിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദിച്ച കെഎസ്യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വത്തില്‍ പ്രതിഷേധ യോഗം ചേര്‍ന്നു. ഏരിയാ കമ്മിറ്റി അംഗം സുരേഷ്, ദിനേശ്, റിനില്‍മാത്യൂ എന്നിവര്‍ സംസാരിച്ചു.
deshabhimani 040811
വ്യാസ എന്‍എസ്എസ് കോളേജില്‍ വീണ്ടും എബിവിപി സംഘത്തിന്റെ ആക്രമണം. യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറും എസ്എഫ്ഐ നേതാവുമായ വിഷ്ണുവിന് മര്‍ദനമേറ്റു. പുറമെനിന്നെത്തിയ ആര്‍എസ്എസ്, ബിജെപി ക്രിമിനലുകളുടെ സഹായത്തോടെയായിരുന്നു ആക്രമണം.
ReplyDelete